Chapter Title : സോക്രട്ടീസ് കഥകൾ [ഭാഗം 2 -കല്പന] [Socrates]
ഞങ്ങളുടെ കാറിൽ ഞാനും അച്ഛനും
അമ്മയും കുഞ്ഞമ്മയും കുഞ്ഞമ്മയുടെ രണ്ടുപിള്ളേരും ഉണ്ടായിരുന്നു. അങ്ങോട്ടു ഞാൻ വണ്ടി ഓടിച്ചു. ചിറ്റപ്പന്റെ കാറിൽ ചിറ്റപ്പനും, ആന്റിയും അമ്മായിഅമ്മയും രണ്ടുപിള്ളേരും ആയിരുന്നു. തിരുവല്ലയിലെ ഒരു പ്രശസ്ത ഓഡിറ്ററിയത്തിൽ നടന്ന ചടങ്ങ് ഒരു നല്ല റിസപ്ഷൻ ആയിരുന്നു. കുറച്ചുനാളായി കാണാഞ്ഞ കസിൻസിനെ ഒക്കെ കണ്ടു, ചെറിയ ചില അലമ്പൊക്കെ ഉണ്ടാക്കി രസിച്ചു.
ആഹാരം ഒക്കെ കഴിഞ്ഞു ഒരു 7 മണി ആയപ്പോൾ ഞങ്ങൾ അവിടുന്ന് തിരിക്കാൻ തുടങ്ങി. ഓഡിറ്ററിയത്തിന്റെ വെളിയിലേക്ക് നടന്നപ്പോൾ അമ്മ വന്നു ചോദിച്ചു "എടാ നീ വിഷ്ണു ചേട്ടനോട് പറഞ്ഞോ പോകുവാണെന്ന്... " ഞാൻ അതങ്ങ് മറന്നുപോയിരുന്നു. "..ഓടി പോയി പറഞ്ഞിട്ടുവാ... ഒരു മര്യാദയൊക്കെ കാണിക്ക് ജിത്തു.. " തിരിച്ചു ഓഡിറ്ററിയത്തിലേക്കു നടക്കുന്നതിനടയിൽ അമ്മ വിളിച്ചുപറഞ്ഞു. അച്ഛൻ ഇതിനോടകം കാറിന്റെ കീ എന്റെ കയ്യിൽ നിന്ന് വാങ്ങിയിരുന്നു. ഞാൻ പോയി അവരെ കണ്ട് യാത്രയും പറഞ് വീണ്ടും ഒരു ഫോട്ടോയ്ക് പോസ് ചെയ്‌തിട് തിരികെ കാർപാർക്കിങ് ഏരിയയിൽ എത്തി. എല്ലാവരും ഇതിനോടകം കാറിൽ കയറി എന്നെ വെയിറ്റ് ചെയുവായിരുന്നു. ഞങ്ങളുടെ കാറിൽ അച്ഛൻ ഡ്രൈവിംഗ് സീറ്റിലും മുമ്പിൽ വേറാരോ ഇരിക്കുന്നതും കണ്ടു.
ചെന്നുനോക്കിയപ്പോൾ അത് മനോഹരേട്ടൻ ആണ്. അദ്ദേഹം ഒരു അകന്ന ബന്ധുവും ഞങ്ങളുടെ വീടിന് അല്പം അകലെയാണ് താമസവും. ഇങ്ങോട്ട് ബസിൽ വന്ന അദ്ദേഹത്തെ തിരികെ കാറിൽ കൊണ്ടുപോകാം എന്ന് വീട്ടുകാർ തീരുമാനിച്ചു. പാവം മനുഷ്യൻ.. കൂടെവരട്ടെ. കാറിന്റെ പുറകിലും എനിക്ക് ഇരിക്കാൻ സ്ഥലം ഇല്ലെന്ന് മനസിലായി.ആന്റിയുടെ അമ്മായിഅമ്മ ഇപ്പോൾ ഞങ്ങളുടെ വണ്ടിയിൽ അമ്മയ്ക്കും കുഞ്ഞമ്മേടെ ഇളയ മോനും ആന്റിയുടെ ഇളയ മോൾക്കും ഒപ്പം ഉണ്ട്. പിള്ളേർക്ക് രണ്ടും ഒരുമിച്ചിരിക്കണം അത്രേ.. ശല്യങ്ങൾ....
ഞാൻ 'എന്ത് ചെയ്യണം' എന്നാലോചിക്കുന്നതിനിടയിൽ കുഞ്ഞമ്മേടെ കാറിൽ നിന്നും ഹോൺ മുഴക്കി. "ഇങ്ങുവാടാ ഇതിൽ സ്ഥലം ഉണ്ടെന്ന്" മുമ്പിൽ ഇരുന്ന കുഞ്ഞമ്മ വിളിച്ചുപറഞ്ഞു. എന്നോട് പോയി അതിൽ കേറാൻ അമ്മയും പറഞ്ഞു. ഞാൻ അവിടെ ചെന്നു, 'നിനക്ക് മുമ്പിൽ ഇരിക്കണോ എന്ന് കുഞ്ഞമ്മ ചോദിച്ചു, വേണ്ട എന്ന് പറഞ് ഞാൻ പുറകിലേക്ക് നീങ്ങി. വണ്ടിയുടെ പുറകിലെ
💬 Comments
View all comments