Chapter Title : സോൾ മേറ്റ് [Danmee]
അറിയണ്ട "
ഞാനും ഡോക്ടർറും കൈകൊടുത്തു പിരിഞ്ഞു. പിന്നീട് . ഞാൻ അഖിലിന്റെ അടുത്തേക്ക് പോയി. ഞാനും അവനും അവിടെ വെയിറ്റ് ചെയ്തിരുന്നു.
അപ്പോൾ അവിടേക്ക് ഒരു നഴ്സ് വന്നു പറഞ്ഞു.
" നെക്സ്റ്റ് ഫ്രൈഡേ സർജ്ജറിക്ക് തയ്യാറായി വരൂ...... ഫുഡ് ഡയറ്റിന്റെ കാര്യങ്ങൾ ഇതിൽ ഉണ്ട് "
അവർ അഖിലിന്റെ ടെക്സ്റ്റ് ഡീറ്റെയിൽസ് അടങ്ങിയ ഫയൽ അവനെ ഏൽപിച്ചു.
ഞാൻ അവന്റെ തീരുമാനം മാറ്റാൻ വേണ്ടി പല പണികളും നോക്കി. ഞാൻ അവനെ പാർട്ടികൾക്കും മറ്റും കൊണ്ടുപോയും എന്റെ സ്ഥിരം കുറ്റികൾ ആയ കുറച്ചു പേരെ പരിജയ പെടുത്തി കൊടുത്തും ഒക്കെ നോക്കി പക്ഷെ അവൻ അതിൽ നിന്നു എല്ലാം ഒഴിഞ്ഞു മറി.
സർജറിയുടെ ദിവസം ആയി ഞാനും അവനും കൂടി ഹോസ്പിറ്റലിൽ പോയി അവിടെ അവർ എല്ലാ സജ്ജീകരണവും അവിടെ ഒരുക്കിയിരുന്നു. നഴ്സുമാർ വന്ന അവനെ കൂട്ടികൊണ്ട് പോയി. ഞാൻ അവിടെ പുറത്ത് വെയിറ്റ് ചെയ്തു. മണിക്കുറുകൾ കഴിഞ്ഞു. നഴ്സുമാർ അവനെ ഒരു സ്‌ട്രെച്ചറിൽ തള്ളികൊണ്ട് ഒരു റൂമിലേക്ക് പോയി ഞാൻ അവരുടെ കൂടെ പോയി അവിടെ നിന്നു. അവിടേക്ക് ഡോക്ടർ വന്നുകൊണ്ട് പറഞ്ഞു.
" നിങ്ങൾക്ക് ഇന്ന് തന്നെ വീട്ടിലേക്ക് പോകാം ........ പൂർണമായി റസ്റ്റ് എടുക്കണം...... എങ്ങനെ പരിചരിക്കണം എന്ന് നഴ്സ് പറഞ്ഞു തരും "
അന്ന് വൈകിട്ട് തന്നെ ഞാൻ അവനെ എന്റെ വീട്ടിലേക്ക് കൊണ്ട് വന്നു. അവനെ റൂമിൽ കിടത്തി അവന്റെ എല്ലാ കാര്യങ്ങളും ഞാൻ തന്നെ ആയിരുന്നു നോക്കിയിരുന്നത്
കുറച്ചു നാൾ കഴിഞ്ഞു അവൻ ഇപ്പോൾ നോർമൽ
💬 Comments
View all comments