0%

Chapter Title : ?? സൂപ്പർമാൻ ?? [MDV]

Author : കൊമ്പൻ Read All Parts 3.4K

ബാംഗ്ലൂരിലേക്കുള്ള യാത്രയും റദ്ദാക്കേണ്ടിവന്നു, ഒപ്പം എല്ലാ വീട്ടുജോലികളുടെയും ചുമതല ഞാൻ ഏറ്റെടുക്കുകയും ബെഡ് റെസ്റ്റിലുള്ള എന്റെ അമ്മായിയമ്മയെ പരിപാലിക്കുകയും ചെയ്തുപോന്നു. ഈ സംഭവം കാരണം അമിത് വളരെ അസ്വസ്ഥനായിരുന്നു, അദ്ദേഹം അമ്മയെ അത്രയ്ക്കും സ്നേഹിച്ചിരുന്നു. എങ്കിലും രാഹുലിന്റെയൊപ്പം ഞാൻ ബാംഗ്ലൂരിൽ പോകണമെന്ന് അദ്ദേഹം എന്നെ നിർബന്ധിച്ചു, പക്ഷേ അവൻ ആ സമയം എന്നോട് വീട്ടിൽ താമസിച്ച് അമ്മയെ കയർ ചെയ്യാൻ പറഞ്ഞു.

ഒരു ദിവസം അമ്മയെ ചികിൽസിക്കുന്ന ഡോക്ടർ ചെക്കപ്പിനായി വീട്ടിലേക്ക് വന്നപ്പോൾ, അമ്മയുടെ അവസ്ഥയെക്കുറിച്ച് അദ്ദേഹം അമിത്തിനോട് ഹാളിൽ ഇരുന്നു സംസാരിക്കുന്നത് ഞാൻ കേട്ടു. അമ്മയുടെ അവസ്ഥ ഇനിയങ്ങോട്ട് ഗുരുതരമാണെന്നും കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ അമിത് കരയുന്നത് ഞാനാദ്യമായി കണ്ടു, അമ്മയുടെ നട്ടെല്ലിൽ വീക്കം ഉള്ളതുകൊണ്ട് ഇരിക്കാൻ പോലും ബുദ്ധിമുട്ടാണ് എന്ന് അദ്ദേഹത്തോട് പറയുന്നത് ഞാൻ കേട്ടു. മരുന്നുകൊണ്ട് ഒപ്പം വേദന കുറയും എന്നല്ലാതെ ഫലമൊന്നും ഇല്ലെന്നും പറയുന്നത് കേട്ടുകൊണ്ട് ഞാൻ ചായ കൊടുത്തുകൊണ്ട് ചുവരിൽ ചാരി ഇരുവരെയും നോക്കി നിന്നു. എനിക്കും അമിത്തിന്റെ അവസ്‌ഥയോർത്തു സഹതാപം തോന്നി.

എനിക്കും അമിത്തിനും ജീവിതത്തിൽ കടന്നുപോകുന്ന ഈ സമയം കഷ്ടകാലം ആണെന്നു തോന്നി. ഞങ്ങൾ തമ്മിൽ അധികം സംസാരം ഒന്നുമില്ലാതെ ആഴ്ചകൾ പതിയെ നീങ്ങി, ഞാൻ സ്വയം വീടിന്റെ ചുമതലകൾ എല്ലാം ഏറ്റെടുത്തു പരിപാലിക്കാൻ തുടങ്ങി, അമ്മയെ ഞാനും അമിത്തും ചേർന്ന് പൊന്നുപോലെ നോക്കി. രാഹുൽ ഇടയ്ക്ക് വരുമ്പോളും അവനും അമ്മയുടെ കാര്യമോർത്തു സങ്കടത്തിൽ ആയിരുന്നു. എങ്കിലും ഞാൻ ഉത്തരവാദിത്തമുള്ള ഒരു സ്ത്രീയെപോലെ അവനെ സമാധാനിപ്പിച്ചു. എന്റെയൊരു ദിവസത്തെ ദിനചര്യ എന്ന് പറയുന്നത്

💬 Comments

View all comments