Chapter Title : ?? സൂപ്പർമാൻ ?? [MDV]
വാതിൽ അടച്ചു. അവരെന്താണ് സംസാരിച്ചത് എന്ന് എനിക്കോ അമിത്തിനോ കേൾക്കാൻ പറ്റുമായിരുന്നില്ല.
രാഹുലിന്റെ കണ്ണുകൾ നല്ലപോലെ കരഞ്ഞു കുതിർന്നിരുന്നു. അവൻ എന്നോട് വന്നു സംസാരിച്ചു. ഒത്തിരിനേരമെന്നോട് കെട്ടിപിടിച്ചു കരഞ്ഞു. ഞാനും രാഹുലിനോട് നടന്നത് എല്ലാത്തിനും സോറി പറഞ്ഞു. ഒരിക്കലും പൂർണ്ണമായും എല്ലാം രാഹുലിന്റെ തെറ്റല്ല അതോണ്ട് കരയണ്ട എന്ന് പറഞ്ഞു ഞാൻ സമാധാനിപ്പിച്ചു. എന്റെ ഭാഗത്തും തെറ്റുണ്ട്. വിവാഹത്തിന് മുൻപ് എന്റെയിഷ്ടങ്ങളെ കുറിച്ച് ഞാൻ രാഹുലിനോട് സംസാരിക്കാൻ എന്റെ മനസ് പാകമായിരുന്നില്ല. പിന്നെ രാഹുലിന്റെ തെറ്റെല്ലാം എനിക്ക് ക്ഷമിക്കാവുന്നതേ ഉള്ളു എന്ന് ഞാൻ പറഞ്ഞപ്പോ, അവൻ അതിനു ഇങ്ങനെ മറുപടി പറഞ്ഞു.
“സ്ത്രീകളെ മനസിലാക്കാതെ വിവാഹം കഴിക്കുന്ന ഇന്ത്യയിലെ മിക്ക പൗരന്മാരെ പോലെ തന്നെ ആയിരുന്നു എന്റെയും ജീവിതം.
ക്ലാസ്സിൽ വെച്ച് എന്തേലും തെറ്റ് ചെയ്താൽ നിന്നെ പെൺകുട്ടികളുടെ ഇടയിലേക്ക് ഇരുത്തും എന്നും പറയുന്നത് മുതൽ തുടങ്ങുന്നതാണ്…..സമൂഹം എപ്പോഴും രണ്ടാം പൗരന്മാരായിട്ടല്ലേ സ്ത്രീകളെ കാണാൻ പഠിപ്പിച്ചിട്ടുള്ളു. പെൺകുട്ടികളുമായി അധികം അടുത്തിടപഴകാൻ എനിക്ക് മടിയായിരുന്നു, സമ്മതിച്ചു ഞാൻ ശരിയായ സമയത്തല്ല ശ്വേതയെ വിവാഹം കഴിച്ചത്.” രാഹുൽ അത് പറഞ്ഞപ്പോൾ ഞാനുമത് യോജിച്ചു. തെറ്റ് അവന്റെ മാത്രമല്ല. അവനവസാനം പറഞ്ഞു അമ്മയോടുള്ള സ്നേഹം പോലെ എനിക്ക് നിന്നോട് പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല.
ആ പറഞ്ഞത് എനിക്ക് മനസ്സിൽ വിഷമം ഉണ്ടാക്കി. ഞാൻ പറഞ്ഞു.
സാരമില്ല എനിക്ക് രാഹുലിനെ ഒരു ഭർത്താവായി കാണാൻ കഴിഞ്ഞില്ല. പക്ഷെ ഒരു മകനായി കാണാൻ അമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട്. അതുപോലെ നിനക്കും തിരിച്ചു എന്നെ മനസ്സിൽ ആക്കാൻ കഴിയണം എന്ന് പറഞ്ഞു....
അമിത് അന്നേരം കിച്ചനിൽ നിന്നും ജൂസ് ഉണ്ടാക്കികൊണ്ട് ബെഡ്റൂമിലേക്ക് വന്നു.
അമിത് രാഹുലിനോട് പറഞ്ഞു ഞാൻ പറയുന്നത് നിനക്ക് വിഷമം ഉണ്ടാകുമെന്നറിയാം പക്ഷ പറയാതെ വയ്യ.
ഞാൻ നിന്റെ അമ്മയെ പൊന്നുപോലെ നോക്കുന്നത് കണ്ടിട്ട് ഒരു നീയും നിന്റെ ഭാര്യയെ പരിഗണനയോടെ കരുതലോടെ സ്നേഹിക്കുമെന്നു വിചാരിച്ചാണ് നിന്നെ ഞാൻ ശ്വേതയെ വിവാഹം കഴിപ്പിച്ചത്. തെറ്റ് എന്റേത് കൂടെയാണ്. ഇത്രയും നന്നായി ഞാനും സുനിതയും പിണങ്ങാതെ പേരിനു പോലും വഴക്കുണ്ടാകാതെ സ്നേഹിച്ചിട്ടും നീയെന്താ രാഹുൽ ഇങ്ങനെ.
രാഹുൽ
💬 Comments
View all comments