0%

Chapter Title : സൂര്യ നിലാവ് [സ്മിത]

Author : സ്മിത Read All Parts 2.9K

പറഞ്ഞു.
അവർ അകത്തെ ഒരു മുറിയിലേക്ക് കയറി.

മീര അദ്‌ഭുതപ്പെട്ടു.

അത്യന്താധുനികമായ മെഡിക്കൽ ഉപകരണങ്ങൾ നിറഞ്ഞ ഒരു മുറി.
വിലപിടിച്ച, ഭംഗിയുള്ള ഉപകരണങ്ങൾ.

"ഇന്റേണൽസ് അധികം വേണ്ടങ്കിലും അതുകൂടി നമുക്ക് ജസ്റ്റ് ഒന്ന് നോക്കാം..."

ഒരു ഉപകാരണത്തിലേക്ക് ചൂണ്ടി ജെന്നിഫർ പറഞ്ഞു.

"അത് റെസണൻസ് മാഗ്നെറ്റിക് ബോഡി അനലൈസർ ആണ്...ഇൻേറണൽ ഓർഗൻസിന്റെ ലേറ്റസ്റ്റ് സ്റ്റാറ്റസിനേപ്പറ്റി വളരെ ബേസിക്കായ ഇൻഫോ പെട്ടെന്ന് തരും...അത് നോക്കാം ആദ്യം..അതിന്റെ അനാലിസിസ് കംപ്ലീറ്റ് ആക്കി റിസൾട്ട് വരുമ്പോഴേക്കും നമുക്ക് മാനുവൽ ചെക്കപ്പ് പൂർത്തിയാക്കാം..."

"ശരി ഡോക്റ്റർ..."

"മോൾ ഇവിടെ, ഇതിൽ കയറി നിൽക്കൂ..."

ബോഡി അനലൈസർ മെഷീൻറ്റെ മോണിറ്ററിനു സമീപം ലംബമായി നിന്ന ഒരു മെറ്റൽ ഫ്രെയിമിൽ തൊട്ട് ജെന്നിഫർ പറഞ്ഞു.

"ശരിക്ക് നിവർന്ന്, മഹേഷ് പറഞ്ഞ പോലെ ഒരു പൊടിക്ക് ചിന്നപ്പ്..."

ജെന്നിഫർ ചിരിച്ചു.
മീരയും.

മീര ജെന്നിഫർ പറഞ്ഞത് പോലെ നിന്നു.

അപ്പോൾ മോണിറ്ററിനു താഴെയുള്ള ഒരു സർക്കിൾ സ്ലോട്ട് തുറന്നു.
നേർത്ത, സൈറൺ ശബ്ദം കേൾക്കാൻ തുടങ്ങി.
സ്ലോട്ടിൽ നിന്നും പ്രകാശ കിരണങ്ങൾ മീരയുടെ ദേഹത്ത് പതിച്ചു.
ശിരസ്സ് മുതൽ താഴേക്ക് പ്രകാശ കിരണങ്ങൾ സഞ്ചരിച്ചു.
പിന്നെ പാദം മുതൽ മുകളിലേക്കും.

ജെന്നിഫർ മോണിറ്ററിനു വശത്തുള്ള ഒരു സ്വിച്ച് പ്രസ്സ് ചെയ്തു.
സൈറൺ ശബ്ദവും പ്രകാശ കിരണവും നിലച്ചു.

"ഇനി ഇറങ്ങിക്കോ..."

ജെന്നിഫർ മീരയോട് പറഞ്ഞു.

അവൾ സാവധാനം മെറ്റൽ ഫ്രെയിമിൽ നിന്നുമിറങ്ങി.

"നാൽപ്പത് മിനിറ്റെടുക്കും ഇതിന്റെ റിസൾട്ട് വരാൻ..."

ജെന്നിഫർ പറഞ്ഞു.

"മോൾ ഇതിലിരിക്കൂ..."

സമീപം കിടന്ന ഫൗളർ ബെഡിലേക്ക് നോക്കി ജെന്നിഫർ പറഞ്ഞു.
മീര അതിൽ

💬 Comments

View all comments