0%

Chapter Title : സൂര്യ നിലാവ് [സ്മിത]

Author : സ്മിത Read All Parts 1263

ശേഷം അവസാനത്തെ പേഷ്യൻറ്റും പോയിക്കഴിഞ്ഞപ്പോൾ തൻ്റെ മൊബൈലിലേക്ക് ഒരു മെസേജ് വന്നു.

"മാഡം, ആർ യൂ ഫ്രീ നൗ?"

"യെസ്..."

അപ്പോൾ തന്നെ മറുപടി നൽകി.

"ദെൻ ഷാൾ വീ മൂവ് റ്റു കഫ്‌റ്റേരിയ?"

"ഓക്കേ..."

ബാഗും മൊബൈലുമെടുത്ത് പുറത്ത് ഇറങ്ങിയപ്പോൾത്തന്നെ വെളിയിൽ ആൾ കാത്ത് നിൽക്കുകയായിരുന്നു. അതിമനോഹരമായി ചിരിച്ചുകൊണ്ട്.

"താങ്ക്യൂ മാഡം, കം..."

അയാളോടൊപ്പം ഹോസ്‌പിറ്റൽ കഫ്റ്റീരിയായിലേക്ക് നടക്കുമ്പോൾ ഡോൾസ്‌ ആൻഡ് ഗബാനയുടെ മദിപ്പിക്കുന്ന ഇളം സൗരഭ്യം അയാളുടെ ദേഹത്ത്നിന്നും പ്രസരിച്ചു.

"ആ കോർണറിൽ ഇരിക്കാം, മാഡം..."

കാറ്റിലിളകുന്ന അശോകമരങ്ങളുടെ സുന്ദരമായ കാഴ്ച സമ്മാനിക്കുന്ന കോർണറിലേക്ക് അയാൾ തന്നെ നടത്തി.

മുഖാമുഖം ഇരുന്നു കഴിഞ്ഞ് അയാൾ തന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.

ഇയാൾക്ക് വല്ല സിനിമയിലും റൊമാൻറ്റിക് ഹീറോയായി അഭിനയിക്കാൻ പൊയ്ക്കൂടേ? അയാളുടെ പുഞ്ചിരി കണ്ടപ്പോൾ താൻ ആദ്യം വിചാരിച്ചത് അതാണ്.

"എന്താ?"

കണ്ണുകൾ മാറ്റാതെ അയാൾ മുഖത്തേക്ക് നോക്കി പുഞ്ചിരിക്കുന്നത് കണ്ടപ്പോൾ താൻ ചോദിച്ചു.

"മാഡം, ഞാൻ നിങ്ങളെപ്പറ്റി അന്വേഷിച്ചു..."

അയാൾ പറഞ്ഞു.
തന്നെക്കുറിച്ച് അന്വേഷിച്ചുവെന്നോ? അസുഖകരമായ പരാമർശമാണല്ലോ! തന്‍റെ മുഖം ചുളിഞ്ഞു അപ്പോൾ.

"ഐ മീൻ, നമ്മൾ ഒരിടത്ത് ആദ്യമായി എത്തുമ്പോൾ അവിടെ വർക്ക് ചെയ്യുന്നവരുടെ കാര്യങ്ങൾ പഠിക്കുമല്ലോ! നാച്ചുറൽ അല്ലെ അത്?"

തന്‍റെ മുഖത്തെ ഭാവം മാറിയത് കണ്ട് അയാൾ പറഞ്ഞു.

"അപ്പോൾ അറിഞ്ഞ കാര്യങ്ങൾ, സത്യം പറഞ്ഞാൽ എന്നെ ഞെട്ടിച്ചു. ഇപ്പോഴും ആ അദ്‌ഭുതം മാറിയിട്ടില്ല..."

അയാൾ പറഞ്ഞു വരുന്നതെന്ത് എന്ന് ഊഹിക്കാൻ തനിക്ക് പ്രയാസമുണ്ടായില്ല. ഇതുപോലെ ഒരുപാട് പരാമർശങ്ങൾ പുരുഷന്മാരുടെ, സഹപ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.

"ഫസ്റ്റ് ഓഫ് ആൾ, മാഡം മാരീഡ് ആണെന്നറിഞ്ഞത്..."

തന്‍റെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിയോടെ അയാൾ തുടർന്നു.

"അതെന്താ?"

ഇതിനു മുമ്പ് പലരുടടെയും ഭാഗത്തുനിന്നും ഈ ചോദ്യത്തിനുള്ള ഉത്തരം കേട്ടിട്ടുള്ളതാണ് താൻ. അതുകൊണ്ട് തന്നെ ഡോക്റ്റർ ജയപ്രകാശ് പറയാൻ പോകുന്ന ഉത്തരം എന്താണ് എന്ന് തനിക്കറിയാം. എങ്കിലും എന്തുകൊണ്ടോ താൻ അയാളോട് അങ്ങനെ ചോദിച്ചു.

"മാഡം"

തന്‍റെ മനസ്സ് വായിച്ചെന്നോണം അയാൾ പറഞ്ഞു.

"പലരും മാഡത്തോട് ഈ ചോദ്യം ചോദിച്ചുകാണും എന്ന് അറിയാം...പ്ലീസ് ഡോണ്ട്

💬 Comments

View all comments