Chapter Title : സൂര്യ നിലാവ് [സ്മിത]
ദേഷ്യം കാണിക്കാനോ ഒന്നും അപ്പോൾ കഴിഞ്ഞില്ല.
"എൻ്റെ ആൻസർ നിങ്ങൾ തന്നെ പറഞ്ഞുകഴിഞ്ഞു ഡോക്റ്റർ ..."
താൻ പറഞ്ഞു.
"നിങ്ങൾക്ക് എന്നെ പ്രൊപ്പോസ് ചെയ്യാൻ പറ്റില്ല. ഞാൻ മറ്റൊരാളുടെ ഭാര്യയാണ്. എന്‍റെ ഹസ്ബൻഡ് സോ ലവബിൾ ആൻഡ് കെയറിങ് ആണ്...ഐം സോ ലവിങ് ആൻഡ് ഫെയ്ത്ത്ഫുൾ റ്റു ഹിം...പിന്നെ ..."
അയാൾ അപ്പോൾ തന്നെ ഉറ്റുനോക്കി.
"യൂ ആർ സോ യങ് ഇനഫ് റ്റു ബി മൈ സൺ... എന്‍റെ മോനേക്കാൾ രണ്ടോ മൂന്നോ വയസ്സുമാത്രേ നിങ്ങൾക്ക് കൂടുതലുള്ളൂ..."
അന്നങ്ങനെ പറഞ്ഞതൊക്കെ അയാൾ കേട്ടിരുന്നു. എങ്കിലും സംസാരിക്കാൻ കിട്ടുന്ന ഒരു അവസരവും അയാൾ പാഴാക്കിയില്ല. എപ്പോഴും ഗുഡ് നൈറ്റ്, ഗുഡ് മോണിങ് മെസേജുകൾ. ചാറ്റുകൾ. ചാറ്റുകൾക്ക് റിപ്ലൈ ഒന്നോ രണ്ടോ വാക്കുകളിൽ താൻ ഒതുക്കും. അയാൾ പക്ഷെ തുടർന്നുകൊണ്ടേയിരിക്കും..
ജെന്നിഫർ കോഫി കപ്പുമെടുത്ത് ഹാളിലേക്ക് വന്നു. തണുപ്പുണ്ട്. അൽപ്പം കഴിഞ്ഞ് കുളിച്ചാൽ മതി.
കഴിഞ്ഞാഴ്ച്ച മുഴുവൻ തന്നെ തിരക്കോട് തിരക്കായിരുന്നു.
ഏഴ് സർജറി. മെഡിക്കൽ കോൺഫറൻസുകൾ.
സത്യതിൽ സാമിനോടോ അലക്സിനോടൊ ശരിക്കൊന്ന് മിണ്ടാൻ പോലും കഴിഞ്ഞിട്ടില്ല.
ഹാളിലെത്തി പത്രങ്ങൾ ഓടിച്ചു നോക്കി. രണ്ട് പത്രങ്ങളും പ്രാധാന്യത്തോടെ തന്നെ വാർത്ത കൊടുത്തിട്ടുണ്ട്. കൂടെ തൻ്റെ ഫോട്ടോയും.
അടുക്കളയിൽ കോഫിയുണ്ടാക്കുമ്പോൾ ഫോൺ കോളുകളുടെ പ്രവാഹമായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമല്ല അറിയില്ലാത്തവർകൂടി വിളിച്ചു.
ആ ആലോചന മനസ്സിൽ നിന്നും പോകുന്നതിനു മുമ്പ് അവളുടെ ഫോൺ ശബ്ദിച്ചു.
അപ്പച്ചൻ. അലക്സിന്റെ അപ്പൻ.
കുറച്ച് മുമ്പ് വിളിച്ച് ഒരുപാട് പ്രശംസിച്ചതാണല്ലോ.
അപ്പോൾ വേറെ ആവശ്യത്തിനാണ്.
കളളത്തരവും കുസൃതിത്തരവും ഒരുപാടുള്ളയാളാണ് അപ്പച്ചൻ. മാളിയേക്കൽ ഫ്രാൻസീസ്. 'അമ്മ
💬 Comments
View all comments