0%

Chapter Title : സൂര്യ വംശം 1 [സാദിഖ് അലി]

Author : Kambikathakal Read All Parts 298
കണ്ണുകളെ പിൻവലിച്ചു അവൾ.. പുറത്തേക്ക് നോക്കിയിരുന്നു... രണ്ട് മിനിറ്റിനു ശേഷം അവൾ ചെറുതായൊന്ന് തിരിഞ്ഞ് അയാളെ നോക്കി.. അയാൾ അപ്പോഴും ആ നോട്ടം അങ്ങനെ തന്നെ അവളെ നോക്കിയിരിക്കുന്നു.. അവളുടെ ഉള്ളിൽ ഭയം നിറയാൻ തുടങ്ങി.. അവൾ അയാളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു.. ആ കണ്ണുകൾ തന്നെ വലിയ രീതിയിൽ ആകർഷിക്കുന്നു, വലിച്ചടുപ്പിക്കുന്നു എന്നവൾക്ക് തോന്നി.. മുമ്പെങ്ങൊ കണ്ട് പരിചയമുള്ള കണ്ണുകൾ എന്നവൾക്ക് തോന്നി.. ആ വശ്യമായ നോട്ടത്തിൽ അവൾ മുഴുകി... ആ കണ്ണുകൾക്കടിമപെട്ടപോലെ... പെട്ടന്ന് അയാൾ.. " വരാനുള്ളത് വഴിയിൽ തങ്ങില്ല... അത് വരികതന്നെ ചെയ്യും".... പെട്ടന്നാണു അയാളുടെ നാവിൽ നിന്നത് വന്നത്.. അവളൊന്ന് ഞെട്ടി. അയാളുടെ ആ വാക്കുകളിൽ അവളൊന്ന് ഭയന്നു... അയാൾ തിരിഞ്ഞ് ബസ്സിന്റെ മുമ്പിലേക്ക് നോക്കി.. എണീറ്റ് നടന്നു.. എണീറ്റ് പോകുന്ന അയാളെയൊന്ന് എത്തിനോക്കി അവൾ ഇരുന്നു. അയാൾ കണ്ണിൽ നിന്ന് മറഞ്ഞു.. 'ഇയാളെവെടെക്ക്യാ പോയത്.. ?.. ആ പോട്ടെ.. കുറച്ച് സമാധാനം കിട്ടൂലൊ".. അവൾ പിറുപിറുത്തുകൊണ്ട് പുറത്തേക്ക് നോക്കികൊണ്ടിരുന്നു.. 'എന്നാലും... അയാൾ പറഞ്ഞതിന്റെ അർഥമെന്താണു..'?.. അവൾ ആലോചിച്ചു.. "ശ്ശൊ... ഉള്ള മനസമാധാനവും കൂടി പോയല്ലൊ ദൈവമെ"!.. അവൾ പിറുപിറുത്തുകൊണ്ടിരുന്നു..
കാടും മലയും തെങ്ങിൻ തോപ്പുകളും തരിശ് ഭൂമികളും കടന്ന് ബസ് തന്റെ ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചു... നേരമങ്ങനെ പിന്നെയും കടന്നുപോയ്കൊണ്ടിരുന്നു... വീണ്ടും അവളുടെ കണ്ണൊന്നടഞ്ഞു.. അതികനേരം വൈകാതെ വലിയ ശബ്ദത്തോടെ ബസ് എന്തിലൊ ചെന്നിടിച്ചു..തലകീഴായി മറിഞ്ഞു.. വണ്ടിയിലുള്ളവരെല്ലാം ആർത്തുനിലവിളിക്കാൻ തുടങ്ങി.. ചുരം ഇറങ്ങുകയായിരുന്ന ബസിന്റെ പകുതി ഭാഗം കൊക്കയുടെ ആഴങ്ങളിലേക്ക് ഞാണ്ട് കിടന്നു... വണ്ടിയിലുണ്ടായ സാധനങ്ങളും ആളുകളും അങ്ങോട്ടുമിങ്ങോട്ടും പരക്കം

💬 Comments

View all comments