സൂര്യദേവൻ്റെ ഹരിക്കുട്ടൻ??[കുട്ടൻസ്]
📝 Ongoing
👁 289.9K views ❤ 237 likes 💬 10 comments
സൂര്യദേവൻ്റെ ഹരിക്കുട്ടൻ
Sooryadevante Harikuttan | Author : Kuttans
ഇന്ന്‍ സ്റ്റോക്ക് രജിസ്റ്റര്‍ പൂര്‍ത്തിയാക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ അവനു തോന്നിയിരുന്നു, ഇന്നും കഴിഞ്ഞ തവണ പോലെ മിക്കവാറും അവസാന ബസ് തന്നെ കൂടാതെ തന്നെ കടന്നുപോകുമെന്നു. ബസ് അല്ലല്ലോ മുഖ്യം, നാളെ മുതലാളി സ്റ്റോക്ക് രജിസ്ടര്‍ നോക്കുമ്പോള്‍ എല്ലാം ക്ലിയര്‍ ആക്കി വക്കുക, അതാണല്ലോ എന്റെ ജോലി.. ഏതായാലും ജോലിയില്‍ വള്ളം ചേര്‍ക്കേണ്ട, അവന്‍ സ്വന്തം തൊഴിലില്‍ തന്നെ മുഴുകി .
'എടാ ഹരികുട്ടാ.. നിനക്കു വീട്ടില്‍ പോകേണ്ടെങ്കിലും എനിക്കു പോകണം, വീട്ടി പെണ്ണും പെടക്കോഴിയും ഒക്കെ ഉള്ളതാ..' രവിയേട്ടന്റെ വാക്കുകള്‍ അവനെ വീണ്ടും ഉണര്‍ത്തി..
'ഏട്ടാ .. ഒരു അഞ്ചു മിനിറ്റ്.. ഇത് ഇപ്പോള്‍ തീരും..'
'എന്തെങ്കിലും ആകട്ടെ.. പിന്നെ, ഞാന്‍ എങ്ങനെയും എന്റെ പുരേ ചെല്ലും, പക്ഷെ നീ, ആ ബസ് പോയാല്‍ പിന്നെ നിന്റെ റൂമില്‍ എങ്ങനെ പോകും എന്നാ അന്റെ വിചാരം..' രവിയേട്ടന്‍ അല്പം പരിഹാസത്തോടെ പറഞ്ഞു.
അവന്‍ വാച്ചിലേക്ക് നോക്കി, സമയം 8.45 .. ലാസ്റ്റ് ബസിന്റെ സമയം...
'അയ്യോ, എന്റെ ബസ് വന്നുകാണും.. അതു പോയാല്‍ പിന്നെ...'
'അതുതന്നെ അല്ലെ ഞാന്‍ നിന്നോട് ഇതുവരെ പറഞ്ഞത്..' രവിയേട്ടന്‍ കൂട്ടി ചേര്‍ത്തു..
കുറച്ചു മുന്‍പ് വരെ ജോലി തീര്‍ക്കുന്നതിലായിരുന്നു അവന്റെ ശ്രദ്ധ, പക്ഷെ ഇപ്പോള്‍ കേവലം 3 കിലോമീടര്‍ ദൂരം ഉള്ള തന്റെ റൂമിലേക്ക് ഈ ഇരുട്ടത്ത്
💬 Comments
View all comments