0%

Chapter Title : സൂര്യഗായത്രി [ ചാര്‍ളി ]

Author : ചാര്‍ളി Read All Parts 943

അവള് കുളികഴിഞ്ഞ് ഇറങ്ങുവാൻ ഒരുപാട് സമയം എടുത്തത് പോലെ ഞാനും പിറകെ കയറി കുളിച്ച് ഇറങ്ങി ഡ്രസ്സ് മാറി നേരെ റൂമിന് പുറത്തേക്കിറങ്ങി നോക്കിയപ്പോ കുഞ്ഞും ഗായുവും സോഫയിൽ ഇരിക്കുന്നു. അവളുടെ മുഖത്ത് നോക്കാൻ എന്തോ മനസ്സ് അനുവദിച്ചില്ല. എങ്കിലും എനിക്ക് അവളെ നോക്കാതിരിക്കാൻ കഴിഞ്ഞില്ല.

ഇന്നൊരു പാർട്ടി ഉണ്ട് രാത്രി ലേറ്റ് ആവും എന്ന് പറഞ്ഞ് ഇറങ്ങാൻ നേരം അവളൊന്നും മിണ്ടാതെ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ കുഞ്ഞിനോട് കളിച്ച് കൊണ്ടിരുന്നു. പിന്നെ എന്തോ അവിടെ നിന്നാൽ പലതും തകരും എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ അവിടുന്ന് ഇറങ്ങി. ചിന്തയിൽ മുഴുകി വണ്ടിയുടെ സീറ്റിൽ കയറി സ്റ്റിയറിങ്ങിൽ മുഖം പൊത്തി കരഞ്ഞു. ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങാൻ തോന്നിയ നിമിഷത്തെ ആലോചിച്ച്. ഇല്ലായിരുന്നെങ്കിൽ എന്റെ ഭാര്യ ഒരു വഞ്ചകി ആണെന്ന് ഞാൻ അറിയില്ലായിരുന്നു. അവളോട് അട്ടാഹാസത്തിൽ ബഹളം വെച്ച് ചോദിക്കാൻ അറിയാഞ്ഞിട്ടല്ല, പക്ഷേ ഒന്നും സംഭവിച്ചില്ല എന്ന് വിശ്വസിക്കാൻ ആയിരുന്നു എനിക്ക് ഇഷ്ടം.

അതിലുപരി എന്റെ വെറും തോന്നൽ ആണ് ഇതെങ്കിൽ പിന്നെ അവളോട് ഞാൻ എന്ത് മുഖവും ആയി ജീവിക്കും എന്ന ഭയവും എന്നിൽ ഉണ്ടായിരുന്നു. അവളെന്നോട് ഇന്ന് ഈ നിമിഷം വരെ ഒന്നും മറച്ചു വെച്ചിട്ടില്ല എന്ന് വിശ്വസിച്ചാണ് ഞാൻ ജീവിച്ചിരുന്നത്. എന്നാല് അശ്വിൻ അങ്ങനെ ഒരാളെ ഇന്നിതുവരെ അവളുടെ പാസ്റ്റ് കാര്യങ്ങളിൽ എന്നോട് പറഞ്ഞിട്ടില്ല. വീട്ടുകാർ നടത്തിയ കല്യാണം ആണ്. അതിനുശേഷം ആണ് ഞങ്ങൾ പ്രണയിച്ചത്. ഇന്നും മതിവരാതെ പ്രണയിക്കുന്നത് എന്നിട്ടും.

എന്റെ മിഴികളിൽ നനവ് പതിയെ കുറഞ്ഞിരുന്നു. വണ്ടി

💬 Comments

View all comments