Chapter Title : സൂര്യനെ പ്രണയിച്ചവൾ 1 [Smitha]
ഈശ്വരാ! എനിക്കിവളെ വേണം! അയാൾ ആഴമായി ദാഹിച്ചു. മറ്റാരെയും വേണ്ട എനിക്ക് ഒരു ജന്മവും! നിലത്ത് വീണ ഷാൾ എടുക്കുവാൻ കുനിഞ്ഞപ്പോൾ മാറിടത്തിന്റെ ഭംഗി കൂടുതൽ ദൃശ്യമായത് അയാൾ കൺകുളിർക്കെ കണ്ടു. എനിക്ക് സ്വാതന്ത്ര്യത്തോടെ നോക്കാം. എന്തിന് ലജ്ജിക്കണം? എന്റെ പെണ്ണാണ്! ഷാൾ കുനിഞ്ഞെടുത്തതിന് ശേഷം അവൾ വീണ്ടും മുമ്പോട്ട് നടന്നു. അപ്പോഴാണ് പാതയോരത്ത് നിർത്തിയിട്ടിരിക്കുന്ന ഒരു ചുവന്ന കാർ അയാൾ കാണുന്നത്. അവൾ പാതയിലേക്കിറങ്ങി കാറിനെ സമീപിച്ചു. പിന്നെ ഡോർ തുറന്ന് അകത്തേക്ക് കയറി. കാനനമാർഗ്ഗത്തിലൂടെ ആ കാർ അപ്രത്യക്ഷ്യമായി. "ശ്യേ!!" രാകേഷ് നിരാശനായി. ആരാണവൾ? അയാൾ സ്വയം ചോദിച്ചു.
💬 Comments
View all comments