0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 15 [Smitha]

Author : സ്മിത Read All Parts 392

പറയട്ടെ!”

സന്തോഷ്‌ ഗൌരവത്തോടെ പറഞ്ഞു.

“എന്നിട്ട് ലാസ്റ്റ് ഞാന്‍ പറയാം!”

എല്ലാവരും ജോയലിനെ നോക്കി.

ജോയല്‍ മിലിട്ടറി യൂണിഫോമിനകത്ത് നിന്നും ഒരു തോക്കെടുത്തു.

“എന്‍റെ ഏറ്റവും ഫേവറിറ്റ് ഗണ്‍ ആണിത്!”

അവന്‍ അത് എല്ലാവരും കാണ്‍കെ ഉയര്‍ത്തി.

“റെമിങ്ങ്ടണ്‍ മോഡല്‍ സെവെന്‍ സീറോ സീറോ സീറോ....”

അവന്‍ പറയുന്ന നാടകീയമായ വാക്കുകളിലെ സൌന്ദര്യത്തിലേക്ക് എല്ലാവരും കാതുകള്‍ കൊടുത്തു.

“എന്‍റെ അടിമ ആണിവന്‍...ഇവന്‍റെ അടിമയാണ് ഇവന്‍റെയുള്ളിലെ മാഗസിന്‍ ..... ഇതിലെ ബുള്ളറ്റ്സ്... എന്‍റെ രണ്ടാജ്ഞകള്‍ മാത്രം ഇവന്‍, റെമിങ്ങ്ടണ്‍ മോഡല്‍ സെവെന്‍ സീറോ സീറോ സീറോ....എന്ന ഇവന്‍ നടപ്പാക്കിയിട്ടില്ല...”

എല്ലാവരുടെയും കണ്ണുകള്‍ അവന്‍റെ ഓരോ ചലനങ്ങളിലുമാണ്.

“പോത്തന്‍ ജോസഫ് എന്ന കില്ലര്‍കോപ്പിന്‍റെ തല തുളയ്ക്കുക എന്ന ആജ്ഞ...പദ്മനാഭന്‍ തമ്പിയെന്ന എക്സ് കില്ലര്‍ മിനിസ്റ്ററുടെ തല തുളയ്ക്കുക എന്ന ആജ്ഞ....”

“അല്ല...ജോയല്‍...”

സന്തോഷ്‌ പറഞ്ഞു.

“അവരെ നമ്മുടെ കയ്യില്‍ കിട്ടാഞ്ഞിട്ടല്ലല്ലോ... അപ്പോഴൊക്കെ നീ പറഞ്ഞത്...വെറുതെ വെടിവച്ച് ഒരു നിമിഷത്തെ മാത്രം വേദന നല്‍കി കൊല്ലേണ്ടവരല്ല...ഒരു സഹസ്രാബ്ദം വരെ നീളുന്ന വേദന നല്‍കി ഇഞ്ചിഞ്ചായി കൊല്ലണം എന്നല്ലേ പറഞ്ഞത്...അതുകൊണ്ടല്ലേ...?”

“അതെ...”

ജോയല്‍ പറഞ്ഞു.

“പപ്പായുടെ ചോരയ്ക്ക് കാരണക്കാരായ എല്ലാവരേയും നമ്മള്‍ കൊന്നു. ശ്യാം മോഹന്‍ ശര്‍മ്മയെ, അയാളുടെ ഗ്രൌണ്ട് ക്രൂവിലെ സഹദേവനെ, തോമസ്‌ പാലക്കാടനെ...പക്ഷെ...”

ജോയല്‍ എല്ലാവരെയും ഒന്ന് നോക്കി.

“ഇവരെ... പദ്മനാഭന്‍ തമ്പിയേയും പോത്തന്‍ ജോസഫിനെയും .... ഇവരെ രണ്ടുപേരെയും കൊല്ലുകയല്ല...കിഡ്നാപ്പ് ചെയ്യാന്‍ ആണ് നമ്മള്‍ തീരുമാനിച്ചിരിക്കുന്നത്.... അത് കൊ....”

“അത്കൊണ്ട്...”

സന്തോഷ്‌ ജോയലിനെ തുടരാന്‍ അനുവദിക്കാതെ പറഞ്ഞു.

“ഇന്ന് നമ്മള്‍ ആ ചടങ്ങില്‍ പങ്കെടുക്കുന്നു... ഒരു ടെസ്റ്റ്‌ ഡോസ്

💬 Comments

View all comments