Chapter Title : സൂര്യനെ പ്രണയിച്ചവൾ 17 [Smitha]
പലരുടേയും ഹാര്‍ട്ട് ത്രോബും ആണെന്നായിരുന്നു എന്‍റെ കണ്ടെത്തല്‍,”
ടൂറിന്റെ മടക്കയാത്രയില്‍....
“ജോ...”
അടുത്തടുത്ത് ഇരിക്കുമ്പോള്‍, ബസ്സ് നീങ്ങുമ്പോള്‍, പ്രണയത്തിന്‍റെ ഋതുഭേദങ്ങള്‍ ചുറ്റും വിലോഭനീയമായി കറങ്ങുന്ന വേളയില്‍, സ്പര്‍ശനം അരങ്ങുന്മാദംപോലെ ദേഹത്തെ തപിപ്പിക്കുന്ന വേളയില്‍, താന്‍ അന്ന് ചോദിച്ചു.
“എന്താ?”
“ജോയെ എത്രപേര്‍ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്?”
“അറിയില്ല...”
“അറിയില്ല എന്നുവെച്ചാല്‍? എണ്ണാന്‍ പറ്റാത്തത്ര?”
തന്‍റെ ചോദ്യം കേട്ട് അന്നവന്‍ ചിരിച്ചു.
മയക്കുന്ന, സുഗന്ധമുള്ള, സംഗീതമുള്ള ചിരി.
“ക്യാമ്പസ് അല്ലെ പെണ്ണേ!”
ചിരിച്ചു കഴിഞ്ഞ് തന്‍റെ വിരലുകളുടെ മൃദുലതയില്‍ വസന്തത്തിന്‍റെ ഉഷ്ണം നല്‍കാന്‍ വേണ്ടി പതിയെ തലോടിക്കൊണ്ട് അവന്‍ പറഞ്ഞു.
“ഒരു ഗുണവുമില്ലെങ്കില്‍ കൂടി പലരും പലരേം പ്രൊപ്പോസ് ചെയ്യാറുണ്ട്...അതിനെ നീ അങ്ങനെ കണ്ടാല്‍ മതി. അല്ലാതെ എനിക്ക് എന്തേലും ഗ്ലാമര്‍ ഉണ്ട് എന്നൊന്നും കരുതണ്ട!”
“കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി എന്‍റെ ഒരേയൊരു ജോലി എന്താണ് എന്ന് ജോയ്ക്കറിയാമൊ?”
ചുറ്റും നോക്കി ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്തി അവന്‍റെ കൈത്തലത്തില്‍ ചുംബിച്ചുകൊണ്ട് താന്‍ ചോദിച്ചു.
“എന്താ?”
“ജോയെ പ്രൊപ്പോസ് ചെയ്ത പെണ്ണുങ്ങളുടെ ലിസ്റ്റുണ്ടാക്കുക! അറിയാമോ? ഏതേലും പെണ്ണ് ചെയ്യുന്ന പണിയാണോ ഇത്? എല്ലാ പെണ്ണുങ്ങടേം ഹാര്‍ട്ട് ത്രോബല്ലേ? ഓരോ പെണ്ണും ജോയെ അപ്പ്രോച്ച് ചെയ്യുമ്പഴും എന്‍റെ ഇവിടം പടപടാന്ന് ഇടിക്കുമായിരുന്നു....”
അത് പറഞ്ഞ് താന്‍ നെഞ്ചില്‍ തൊട്ടു.
ജോ അപ്പോള്‍ അങ്ങോട്ട് നോക്കി.
“ശ്യെ! നോട്ടം മാറ്റ് ജോ!”
നിയന്ത്രിക്കാനാവാത്ത ലജ്ജയോടെ, വിവശതയോടെ താന്‍ അപ്പോള്‍ പറഞ്ഞു.
“ആരേലും കാണും ജോ എന്‍റെ അവിടെയൊക്കെ നോക്കിയാല്‍!”
“ഐം സോറി...”
അവന്‍ പെട്ടെന്ന് പറഞ്ഞ് കണ്ണുകള്‍ പിന്‍വലിച്ചു.
“അടിമേടിക്കും, സോറി പറഞ്ഞാല്‍!!!”
അവന്‍റെ അരക്കെട്ടില്‍ അപ്പോള്‍ കൈച്ചുറ്റിപ്പിടിച്ച്, ആര് കണ്ടാലും കുഴപ്പമില്ല എന്ന മട്ടില്‍ താന്‍ അവന്‍റെ കണ്ണുകളിലേക്ക് നോക്കി.
“എന്‍റെ എല്ലാം ജോടെ അല്ലെ?”
ചൂടുള്ള സ്വരത്തില്‍ താന്‍ മന്ത്രിച്ചു.
“എന്‍റെ മനസ്സും ആത്മാവും എന്‍റെ ശരീരത്തിലെ ഓരോ ഭാഗവും എല്ലാം ഞാന്‍ ജോയ്ക്ക് എന്നേ സമര്‍പ്പിച്ച് കഴിഞ്ഞതാണ്....എന്‍റെ ജോ ... ദ മോസ്റ്റ് ഗ്ലാമറസ്....മൈ ഹാര്‍ട്ട് ത്രോബ്....”
“ആയിരിക്കാം,”
ഓര്‍മ്മകളില്‍ നിന്നും തിരികെ വന്ന് അവള്‍ രാകെഷിനോട് പറഞ്ഞു.
💬 Comments
View all comments