0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 17 [Smitha]

Author : സ്മിത Read All Parts 303

ഈവന്‍ സീരിയസ് റിലേഷന്‍സോ എല്ലാവര്‍ക്കും നാച്ചുറല്‍ അല്ലെ? അത് അറിയാം എനിക്ക്... ഞാന്‍ റൂഡ്‌ ഒന്നുമല്ല സാവിത്രി...പക്ഷെ...”

സാവിത്രി ഊര്‍മ്മിളയെ നോക്കി.
അവരുടെ കണ്ണുകളില്‍ ഈറന്‍ നിറഞ്ഞിരുന്നു.

“എന്‍റെ മോന്‍ ആദ്യമായിട്ട് ഇഷ്ട്ടപ്പെട്ട പെണ്ണാണ് ഗായത്രി...”

ഊര്‍മ്മിള തുടര്‍ന്നു.

“ഞാന്‍ രണ്ടു വര്‍ഷങ്ങളായി നിര്‍ബന്ധിക്കുന്നതാണ് അവനെ. ഏതെങ്കിലും ഒരു പെണ്‍കുട്ടിയെ ഇഷ്ട്ടപ്പെടാന്‍. മക്കളെ പ്രേമിക്കാന്‍ അമ്മമാര്‍ സാധാരണ നിര്‍ബന്ധിക്കാറുണ്ടോ? ഞാന്‍ കേട്ടിട്ടില്ല. എന്നാല്‍ ഞാന്‍ നിര്‍ബന്ധിച്ചിട്ടുണ്ട്... “

അത് പറഞ്ഞ് ഊര്‍മ്മിള സാവിത്രിയെ നോക്കി.

“അത് മോനൊരു ഭാര്യയെ കണ്ടെത്താന്‍ സാധാരണ അമ്മമാര്‍ ആഗ്രഹിക്കാറുള്ളത് പോലെയുള്ളതൊന്നുമല്ല...”

അവര്‍ തുടര്‍ന്നു.

“അങ്ങയുള്ള ആഗ്രഹം മാത്രമായിരുന്നില്ല അത്...മോനുണ്ടായിക്കഴിഞ്ഞ് ..ഏകദേശം രണ്ട് വര്‍ഷം കഴിഞ്ഞ് എനിക്ക് ഒരു സര്‍ജറിയുണ്ടായി... ഹെവി ബ്ലീഡിങ്ങ്...എല്ലാ മാസം ഒരു ടു വീക്സ് എങ്കിലും .... അത് വല്ലാതെ ഒരു ഡേയ്ഞ്ചര്‍ സ്റ്റേജില്‍ എത്തിയപ്പോള്‍ ഞങ്ങളുടെ ഡോക്റ്റര്‍ പറഞ്ഞു, യൂട്രസ് റിമൂവ് ചെയ്യണം... ഒരു പെണ്‍കുഞ്ഞിനെ എന്നും സ്വപ്നം കണ്ടു നടന്ന ഞാന്‍ സമ്മതിച്ചില്ല...ഒത്തിരി കരഞ്ഞു...ഒന്നൂടെ പ്രെഗ്നന്റ് ആയിട്ട് ഒരു പെണ്‍കുഞ്ഞിനെക്കൂടി കിട്ടിയിട്ട് എന്ത് വേണേലും ആകാം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആരും അത് കേട്ടില്ല....”

ഊര്‍മ്മിളയുടെ കവിളിലൂടെ കണ്ണുനീര്‍ച്ചാലുകള്‍ ഒഴുകി.

“അതവര് ദുഷ്ടമനുഷ്യര്‍ ആയത് കൊണ്ടൊന്നുമല്ല...”

കണ്ണുകള്‍ തുടച്ച് ഊര്‍മ്മിള തുടര്‍ന്നു.

“എന്നെ ഒരുപാട് സ്നേഹിക്കുന്നത് കൊണ്ടാ...എന്തായാലും സര്‍ജറി നടന്നു...യൂട്രസ് റിമൂവ് ചെയ്തു... ഹെവി ബ്ലീഡിങ്ങ് പിന്നെ ഉണ്ടായില്ല... എന്നാലും എന്നും ...പ്രത്യേകിച്ച് കിടക്കുമ്പോള്‍ എന്നും ഒരുപാട് കൊതിയോടെ ആഗ്രഹിക്കും .... ഒരു മകള്‍ ഉണ്ടായിരുന്നു എങ്കില്‍ എന്ന്...!”

സാവിത്രി ഊര്‍മ്മിളയുടെ തോളില്‍ അമര്‍ത്തി.

"അതുകൊണ്ട് മോന്‍ ഒരു പെണ്‍കുട്ടിയെ ഇഷ്ട്ടപ്പെട്ടുകാണാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചു...എനിക്കറിയാം ഒരുപാട് പെണ്‍കുട്ടികള്‍ അവനെ കിട്ടാന്‍ കൊതിച്ചിട്ടുണ്ട്...എന്നെ വരെ സമീപിച്ചിട്ടുണ്ട് അവന് വേണ്ടി ... പക്ഷെ...”

ഊര്‍മ്മിള അകത്ത് ബെഡ്ഡില്‍ അപ്പോഴും കമിഴ്ന്ന് കിടക്കുന്ന ഗായത്രിയെ വാതിലിലൂടെ നോക്കി.

“....പക്ഷെ മോന്‍ എല്ലാവരില്‍ നിന്നും ഒഴിഞ്ഞുമാറി എനിക്ക് പിടിതരാതെ നടന്നപ്പോള്‍ എന്തോ മനസ്സ് കത്തുവാരുന്നു എന്‍റെ....”

ഊര്‍മ്മിള ഒന്ന് നിശ്വസിച്ചു.

“എന്നാല്‍...”

മുറിയുടെ പുറത്ത് നിന്ന് ഗായത്രി കിടക്കുന്നത് വീണ്ടും നോക്കി

💬 Comments

View all comments