0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 17 [Smitha]

Author : സ്മിത Read All Parts 303

അവരെ ദയനീയമായി നോക്കി.

“അതിന് ഒരര്‍ത്ഥമേ ഞാന്‍ നോക്കിയിട്ടുള്ളൂ സാവിത്രി...”

ഊര്‍മ്മിള സാവിത്രിയില്‍ നിന്നും നോട്ടം മാറ്റി.

“മോളും അയാളും തമ്മില്‍ സാധാരണയില്‍ കവിഞ്ഞ് ബന്ധമുണ്ടായിരുന്നു. മോള്‍ടെ മനസ്സില്‍ അത് ഇപ്പോഴുമുണ്ട്... പിന്നെ, ഏറ്റവും പേടിപ്പിക്കുന്ന മറ്റൊന്ന് ...അത് ...”

ഊര്‍മ്മിള സാവിത്രിയെ നോക്കി.
സാവിത്രി അവര്‍ പറയാന്‍ പോകുന്ന വാക്കുകള്‍ എന്തായിരിക്കുമെന്ന്‍ ഭയത്തോടെയോ ര്‍ത്തു.

“അയാള്‍ക്ക് മോളോടുമുണ്ട് അസാധാരണമായ ഒരു ബന്ധോം അടുപ്പോം ഇപ്പോഴും! ...കയ്യില്‍ കൊലക്കത്തിയും തോക്കുമായി വന്നയാള്‍ മോള്‍ടെ വാക്കുകള്‍ക്ക് മുമ്പില്‍ കീഴടങ്ങിപ്പോകണമെങ്കില്‍ ഹീ സ്റ്റില്‍ ലവ്സ് ഹെര്‍!”

എന്താണ് ഉത്തരമായി പറയേണ്ടത്?
സാവിത്രിയ്ക്ക് ഒരു രൂപവും കിട്ടിയില്ല.

“ഒരു കാര്യം കൂടി ചോദിച്ചോട്ടെ?”

ഊര്‍മ്മിള സാവിത്രിയെ നോക്കി.
എന്തായിരിക്കാം അത്?
സവിത്രിയില്‍ പരിഭ്രമം വളര്‍ന്നു.

“മേനോന്‍ ചേട്ടനും സാവിത്രിയ്ക്കും അറിയുമായിരുന്നില്ലേ അത്?”

അപ്രതീക്ഷിതമായ ആ ചോദ്യത്തിനു മുമ്പില്‍ സാവിത്രി പതറി.
അവരുടെ മിഴികള്‍ നനഞ്ഞു.
കണ്ണുനീര്‍ കവിളിലൂടെ ഒഴുകിയിറങ്ങി.

“സാരമില്ല...!”

ഊര്‍മ്മിള പറഞ്ഞു.

“എനിക്ക് എന്‍റെ ഉത്തരം കിട്ടി...”

അപ്പോള്‍ പുറത്ത് വാഹനവ്യൂഹങ്ങള്‍ വന്ന് നിറഞ്ഞു.
അവരിരുവരും താഴേക്ക് നോക്കി.
പന്തലിനപ്പുറം ആദ്യം വന്ന് നിന്ന പട്ടാളവാഹനത്തില്‍ നിന്നും രാകേഷ് ചാടിയിറങ്ങി.
തുടര്‍ന്ന് വിമലും റെജിയും മറ്റു മിലിട്ടറി ഉദ്യോഗസ്ഥന്മാരും.

“എഹ്!”

ചുറ്റും നോക്കി രാകേഷ് അദ്ഭുതപ്പെട്ടു.

“എന്ത് പറ്റി? എന്താ ഇതൊക്കെ ഇങ്ങനെ?”

മറിഞ്ഞ് കിടക്കുന്ന ഇരിപ്പിടങ്ങളും ദ്വാരം വീണ അലങ്കാരത്തുണികളും അവസാനം കത്തിക്കരിഞ്ഞ മണ്ഡപവും കണ്ട് എല്ലാവരും അന്ധാളിച്ചു.
മുഖത്ത് അടിയേറ്റ പാടുമായി സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ അങ്ങോട്ടോടി വന്നു.

“എന്തായിത് രാജൂ?”

രാകേഷ് അയാളോട് ചോദിച്ചു.

“എന്തായീ കാണുന്നതൊക്കെ?”

“ജോയല്‍ ബെന്നറ്റ്‌ വന്നിരുന്നു ഇവിടെ സാര്‍!”

സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ഭയം വിട്ടുമാറാതെ പറഞ്ഞു.
രാകേഷ് അവിശ്വസനീയതയോടെ തന്‍റെ കൂട്ടുകാരെ നോക്കി.
പിന്നെ തന്‍റെ പിന്നാലെ കാറില്‍ നിന്നുമിറങ്ങിവന്ന പദ്മനാഭനെയും.

“ഇവിടെയോ?”

രാകേഷ് ശബ്ദമുയര്‍ത്തി ചോദിച്ചു.

“അതിനര്‍ത്ഥം...?”

രാകേഷ് ആലോചിച്ചു.

“നമ്മളെ ഇവിടെ നിന്നും മാറ്റാന്‍ അവന്‍ കണ്ടെത്തിയ തന്ത്രം! പക്ഷെ....നമ്മളെ ഇവിടെ നിന്നും മാറ്റിയിട്ട് അയാള്‍ക്കെന്ത്‌ കിട്ടാനാ? അയാളുടെ ലക്‌ഷ്യം നമ്മളല്ലേ? അയാളെ പിടിക്കാനുള്ള ഫോഴ്സ് അല്ലെ നമ്മള്‍? നമ്മളെ

💬 Comments

View all comments