0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 18 [Smitha]

Author : സ്മിത Read All Parts 307

അരമണിക്കൂര്‍ നേരം കഴിഞ്ഞ് ജോയലിന്റെയും സന്തോഷിന്‍റെയും മൊബൈലിലേക്ക് ഒരു മെസേജ് വന്നു.
റെയ്ഡിന് വേണ്ടി മാത്രംമായെടുത്ത സിം കാര്‍ഡിലേക്ക്.

“അവരെത്തി...സേഫ് ആയി...”

മെസേജ് വായിച്ച് സന്തോഷ്‌ മറ്റുള്ളവരോട് പറഞ്ഞു.

“എങ്കില്‍ നമുക്ക് ഇറങ്ങാം...”

സന്തോഷ്‌ പറഞ്ഞു.
എല്ലാവരും എഴുന്നേറ്റു.

“ജോയല്‍ ബെന്നറ്റ്‌!!”

പെട്ടെന്ന് പുറത്ത് നിന്നും ഉച്ചഭാഷിണിയിലൂടെ ഘനമുള്ള ഒരു വിളി അവര്‍ കേട്ടു.
സംഘാംഗങ്ങള്‍ പരസ്പ്പരം നോക്കി.

“രാകേഷ്...!”

ജോയല്‍ മന്ത്രിച്ചു.

“രാകേഷ് മഹേശ്വര്‍!”

പെട്ടെന്ന് സംഘാംഗങ്ങള്‍ ആയുധങ്ങള്‍ എടുത്ത് മുമ്പോട്ട്‌ കുതിക്കാനാഞ്ഞു.

“നില്‍ക്ക്!”

ജോയല്‍ അവരെ വിലക്കി.

“എന്നെ അന്വേഷിച്ചാണ് സ്പെഷ്യല്‍ ടീം വന്നിരിക്കുന്നത്. അപ്പോള്‍ ഞാന്‍ തനിച്ച് അവരെ കാണുന്നതല്ലേ നല്ലത്?”

“ആര്‍ യൂ ഷുവര്‍?”

സന്തോഷ്‌ ചോദിച്ചു.

“ഡെഫ്നിറ്റ്ലി!”

“നോ!!”

ഷബ്നം പെട്ടെന്ന് പറഞ്ഞു.

“അവര് ഏട്ടനെ...”

ജോയല്‍ അവളെ നോക്കി പുഞ്ചിരിച്ചു.

എന്നിട്ട് അവളുടെ തലമുടിയില്‍ വാത്സല്യത്തോടെ ഒന്ന് തഴുകി.
പിന്നെ അവളെ നോക്കി ഒന്ന് കണ്ണിറുക്കി.
പോക്കറ്റില്‍ നിന്നും അവന്‍ തന്‍റെ റെമിങ്ങ്ടണ്‍ പിസ്റ്റള്‍ എടുത്തു.
അതിന് ശേഷം പുറത്തേക്കിറങ്ങി.
[തുടരും]

💬 Comments

View all comments