0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 18 [Smitha]

Author : സ്മിത Read All Parts 295

മാത്രമേയുള്ളൂ.
രവിയുടെ അച്ഛന്‍ ദേശദ്രോഹിയാണ് എന്ന്.
ഇക്കാലത്ത് ഒരാളെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലാന്‍ അയാളെ രാജ്യദ്രോഹി എന്ന് മുദ്രകുത്തിയാല്‍ മതിയല്ലോ.
പിന്നെ പുറത്തിറങ്ങി നടക്കാനായില്ല രവിയ്ക്കും അമ്മയ്ക്കും പെങ്ങള്‍ക്കും.
എഫ് ബി ഐ രവിയുടെ പിന്നില്‍ നിന്നും മാറിയില്ല.
ഹേറ്റ് മെയിലുകള്‍.
സൈബര്‍ അധിക്ഷേപങ്ങള്‍.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ രവിയും അമ്മയും പലതവണ കയറിയിറങ്ങി.
അച്ഛന്‍ രാജ്യത്തിന് വേണ്ടി ചെയ്ത സേവനങ്ങളുടെ ആഴം മനസ്സിലാക്കിക്കൊടുക്കുവാന്‍.
ആഭ്യന്തര മന്ത്രി മുതല്‍ താഴേക്കുള്ള സകല പൊളിറ്റിക്കല്‍ - ബ്യൂറോക്രാറ്റിക്ക് നാവുകള്‍ക്കും ഒരു പല്ലവി മാത്രം:
പിടിക്കപ്പെട്ടാല്‍ രാജ്യം കയ്യൊഴിയും എന്ന വ്യവസ്ഥയിലാണ് ഓരോരുത്തരും “റോ” യില്‍ ചേരുന്നത്.

അവസാന ശ്രമത്തിന്‍റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷല്‍ സെക്രട്ടറിയെ സന്ദര്‍ശിച്ചപ്പോഴായിരുന്നു അത് സംഭവിച്ചത്.
എല്ലാവരുടേയും മുമ്പില്‍ വെച്ച് അറയ്ക്കുന്ന ഭാഷയില്‍ അയാള്‍ രവിയുടെ അമ്മയെ അധിഷേപിച്ചു.
ചൈനയിലേക്ക് പോകാന്‍ അയാള്‍ ആക്രോശിച്ചു.
അധിഷേപം താങ്ങാനാവാതെ അവര്‍ കുഴഞ്ഞു വീണു.
ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് മരിച്ചു.
ആശുപത്രിയില്‍, കോറിഡോറില്‍ അമ്മയുടെ ശരീരം കാത്ത് നില്‍ക്കവേ സ്ട്രെക്ച്ചറില്‍ നേഴ്സസും അറ്റന്‍ഡര്‍മ്മാരും ഒരു യുവതിയേയും കൊണ്ട് അത്യാഹിത വിഭാഗത്തിലേക്ക് പാഞ്ഞുപോകുന്നത് കണ്ടു.

“കോളേജില്‍ പഠിക്കുന്ന കുട്ടിയാ,”

സമീപം നിന്ന ചിലര്‍ പറയുന്നത് താന്‍ കേട്ടു.

“അവളുടെ അമ്മ മരിച്ചു പോയി എന്നിപ്പം അറിയിപ്പ് വന്നതാ...ആ കുട്ടി വിഷം കഴിച്ചു മരിച്ചു...”

അത് കേട്ട് രവി അമ്പരന്നു.
അപ്പോള്‍ അത്?
അവന്‍ ഭയത്തോടെ സംശയിച്ചു.
അമ്മ മരിച്ചു എന്നറിഞ്ഞ് ഹൃദയം നൊന്ത് ആത്മഹത്യ ചെയ്തെന്നോ?
രവി കാഷ്വാലിറ്റി വാര്‍ഡിലേക്ക് ഓടിക്കയറി.
അവിടെ മരിച്ച് മരവിച്ച് കിടക്കുന്ന പൊന്നനിയത്തിയെ കണ്ടു.
രവിയും അവിടെ കുഴഞ്ഞു വീണു.
പിന്നെ കുറെ കാലം മാനസികരോഗാശുപത്രിയില്‍.
മാസങ്ങള്‍ നീണ്ടു നിന്ന ചികിത്സയ്ക്ക് ശേഷം അവിടെനിന്നും രവി പോയത് ഹോം ഡിപ്പാര്‍ട്ട്മെന്‍റ്റിലേ അഡീഷണല്‍ സെക്രട്ടറിയുടെ വീട്ടിലേക്ക്.
കോളിംഗ് ബെല്‍ കേട്ട് കതക് തുറന്ന സെക്രട്ടറി കയ്യില്‍ ഒരു പൂച്ചട്ടിയും പിടിച്ചു നില്‍ക്കുന്ന രവിയെയാണ് കാണുന്നത്.
ഹൃദയംഗമമായി ചിരിച്ചുകൊണ്ട്.
ഏതോ ഒരു അണ്ടര്‍ കവര്‍ എജന്റ്റ് ആയിരിക്കാം എന്നാണു അയാളാദ്യം കരുതിയത്.
വിചിത്ര വേഷങ്ങളില്‍ പലരും വീട്ടിലേക്ക് വരാറുണ്ട്.

💬 Comments

View all comments