Chapter Title : സൂര്യനെ പ്രണയിച്ചവൾ 19 [Smitha]
തീയില്‍ വിതറുന്നതിനു മുമ്പ് പട്ടിണീം രോഗോം വന്ന് എന്‍റെ ജീവനങ്ങോട്ട് ഒടുങ്ങിത്തീരുമോ എന്ന് ഞാന്‍ ഓരോ നിമിഷവും പേടിക്കുന്നുണ്ട്!"
അപ്പോള്‍ രാകേഷിന്റെ കണ്ണുകള്‍ വീടിന്‍റെ മുകളിലേക്ക് നീണ്ടു.
അവനൊന്നമ്പരന്നു.
പിന്നെ ചുറ്റും നോക്കി.
അമ്പരപ്പ് ഭയമായി.
വീടിന്‍റെ മുകളില്‍, ചുറ്റുമുള്ള മരങ്ങള്‍ക്ക് മേല്‍, ഷെഡുകള്‍ക്ക് മേല്‍ തങ്ങളെ ഉന്നം വെച്ച്, തങ്ങള്‍ക്ക് ചുറ്റും സായുധരായ ആളുകള്‍.
തങ്ങളെ വളഞ്ഞ്!
“യൂ!!”
നിയത്രിക്കാനാവാത്ത ദേഷ്യത്തോടെ രാകേഷ് അലറി.
അവന്‍ തോക്ക് ജോയലിന്റെ നെറ്റിയ്ക്ക് നേരെ ഉയര്‍ത്തി.
അതേ നിമിഷം ജോയലിന്റെ വലത് കൈ ജാക്കറ്റിനുള്ളിലേക്ക് കയറി.
നിമിഷാര്‍ദ്ധം കൊണ്ട് പുറത്തേക്ക് വന്ന കയ്യില്‍ തീ തുപ്പാന്‍ തയ്യാറെടുത്ത് കൊണ്ട് റെമിങ്ങ്ടണ്‍ പിസ്റ്റള്‍ രാകേഷിന്റെ നെറ്റി നോക്കി ഉയര്‍ന്ന് നീണ്ടു.
“കീഴടങ്ങാന്‍ വന്നതല്ല!”
തോക്ക് രാകേഷിന്റെ നെറ്റിയിലേക്ക് അടുപ്പിച്ച് ജോയല്‍ പറഞ്ഞു.
“കീഴടക്കാന്‍!”
രാകേഷിന്റെ തോക്ക് ജോയലിന്റെ നെറ്റിയെ മുട്ടി മുട്ടിയില്ല എന്ന നിലയിലെത്തി.
“ചങ്കൂറ്റമുണ്ട്!”
ജോയല്‍ തുടര്‍ന്നു.
“ഇവരൊക്കെ ഇങ്ങനെ കൂടെപ്പിറപ്പിന്‍റ്റെ ചോരക്കൊഴുപ്പ് കാട്ടി ജോയലെ ഞങ്ങള് കൂടെയുണ്ടെടാ എന്ന് നിവര്‍ന്നു നിന്ന് പറയുമ്പം സ്പെഷ്യല്‍ ഫോഴ്സ് ഡയറക്ടറേ ചങ്കൂറ്റം ചെറുതല്ല! ഈ കാടും മലയുമില്ലേ? അതിന്‍റെ വലിപ്പമൊന്നും ആ ചങ്കൂറ്റത്തിന്‍റെ മുമ്പില്‍ ഒന്നുമല്ല!”
രാകേഷിന്റെ മുഖത്ത് കോപം നിറഞ്ഞു.
"ചങ്കൂറ്റമുണ്ട്...."
ജോയല്‍ തുടര്‍ന്നു.
"നിന്‍റെയൊക്കെ സിസ്റ്റം കൊന്നു തള്ളിയ ഞങ്ങളുടെ അച്ഛന്‍, അമ്മ, കൂടെപ്പിറപ്പുകള്‍ ഇവരുടെയൊക്കെ എത്രയും വേഗമങ്ങ് എത്താന്‍ ഓരോ നിമിഷവും കൊതിച്ചങ്ങു ജീവിക്കുമ്പം...ആ കൊതിയങ്ങനെ കൂടുമ്പം ഡയറക്ടര്‍ സാറേ, ചങ്കൂറ്റം, അതൊണ്ടല്ലോ ഒരൊന്നര ചങ്കൂറ്റമാ..."
അവന്‍റെ കണ്ണുകള്‍ സ്പെഷ്യല്‍ ടീമിനെ വളഞ്ഞിരിക്കുന്ന തന്‍റെ കൂട്ടാളികളില്‍ പതിഞ്ഞു.
“നിന്നെ പിടിക്കൂന്ന്‍ പ്രതിജ്ഞയെടുത്തവനാ ഞാന്‍!”
“എന്‍റെ ശവം തിന്നിട്ടേ നീ പെണ്ണ്‍കെട്ടാന്‍ കല്യാണമണ്ഡപത്തില്‍ കയറൂ എന്നല്ലേ? ഞാന്‍ കേട്ടിരുന്നു ആ പ്രതിജ്ഞ!”
“അത് ശരി! അതൊക്കെ നീ അറിഞ്ഞല്ലേ? നന്നായി!”
“അറിഞ്ഞു. അറിയാന്‍ പോകുന്ന മറ്റൊരു കാര്യം കൂടിപ്പറയാം....”
ജോയല്‍ രാകേഷിന്റെ കണ്ണുകളിലേക്ക് നോക്കി.
“പെണ്ണുകെട്ടാതെ ചാകാനാ നിന്‍റെ വിധീന്ന്!”
“അത് കൊന്ന് മാത്രം ശീലമുള്ള നിന്‍റെ കണക്ക് കൂട്ടല്‍...”
രാകേഷ് തിരിച്ചടിച്ചു.
“ഗായത്രിയോടുള്ള എന്‍റെ സ്നേഹം...അതിന്‍റെ ശക്തി
💬 Comments
View all comments