Chapter Title : സൂര്യനെ പ്രണയിച്ചവൾ 19 [Smitha]
പ്രണയം മതി എനിക്ക്! പ്രണയം അങ്ങനെ ഡയറക്ടറുടെ വെടിയുണ്ടയില്‍ തീരുന്നതല്ല...ഈ ദേഹമില്ലേ, ഇതങ്ങനെ അഗ്നിയോ പുഴുവോ തിന്നുതീര്‍ത്താലും അങ്ങനെ തീരില്ല, രാകേഷ് പ്രണയം ...അവളെ ശരിക്കും ഒന്ന് പ്രണയിക്ക്! അപ്പോള്‍ മനസ്സിലാകും നിനക്ക്! അപ്പോഴേ മനസിലാകൂ...അതുവരെ ഇങ്ങനെ വായ് കൊണ്ടുള്ള വെടി നീ പൊട്ടിച്ചുകൊണ്ടിരിക്കും!”
ക്രോധം കത്തിയ മുഖത്തോടെ രാകേഷ് ജോയലിനെ നോക്കി.
പിന്നെ സാഹചരന്മാരോടൊപ്പം പിന്തിരിച്ചു.
***********************************************
പുഴയുടെ തീരത്ത്, മറുകരയിലെ ശിവ ക്ഷേത്രത്തിലേക്ക് നോക്കി ഊര്‍മ്മിളയുടെ മടിയില്‍ രാകേഷ് കിടന്നു.
ഊര്‍മ്മിളയുടെ വിരലുകള്‍ അവന്‍റെ ഭംഗിയുള്ള മുടിയിഴകളില്‍ തഴുകി.
“മമ്മി...”
അല്‍പ്പം കഴിഞ്ഞ് അവന്‍ അവരെ വിളിച്ചു.
ഊര്‍മ്മിള മുഖം താഴ്ത്തി മകനെ നോക്കി.
“ഈ കല്യാണം നടന്നില്ലെങ്കില്‍ മമ്മിയ്ക്ക് വിഷമമുണ്ടാകുമോ?”
ക്ഷേത്രത്തില്‍ നിന്ന് ഒരു മണിമുഴക്കം കേള്‍ക്കാന്‍ ഊര്‍മ്മിള അപ്പോള്‍ കൊതിച്ചു.
ഊര്‍മ്മിളയുടെ കണ്ണുകളില്‍ നനവ് പടരുന്നത് അവന്‍ കണ്ടു.
രാകേഷ് അവരുടെ മടിയില്‍ നിന്നും എഴുന്നേറ്റു.
വിഷമത്തോടെ അവന്‍ അവരുടെ കവിളില്‍ നിന്നും കണ്ണുനീര്‍ തുടച്ചു കളഞ്ഞു.
“മോനെ, ഒരു റിലേഷന്‍ ഉണ്ടായി എന്ന് വെച്ച് അതിത്ര വലിയ ഇഷ്യൂവാക്കണോ?”
അല്‍പ്പം കഴിഞ്ഞ് അവര്‍ ചോദിച്ചു.
“ആ കുട്ടി ജസ്റ്റ് ഒരു സ്റ്റുഡന്‍റ്റ് ആരുന്നപ്പം ..അന്നേരം തോന്നിയ ഒരു ഇന്‍ഫാച്ചുവേഷന്‍... മോനെ, നിന്നെ അതൊക്കെ ഹര്‍ട്ട് ചെയ്യുന്നുണ്ടോ?”
ഊര്‍മ്മിളയുടെ സ്വരത്തില്‍ വേദനയുണ്ടായിരുന്നു.
"അതുകൊണ്ടാണോ? അതുകൊണ്ടാണോ മോനീ ബന്ധം വേണ്ടാന്ന് വെക്കുന്നെ?
“മമ്മീ..”
പുഴയിലേക്കും ക്ഷേത്രത്തിലേക്കും നോക്കി രാകേഷ് പറഞ്ഞു.
“ഐം ആനാര്‍മ്മി ഓഫീസര്‍! ഐം നോട്ട് കണ്‍സര്‍വേറ്റീവ്...ഐ ഡോണ്ട് ബിലീവ് ദ ഗേള്‍ ഐ മാരീ മസ്റ്റ് ബി എ വെര്‍ജിന്‍....”
അവന്‍ ഊര്‍മ്മിളയെ നോക്കി.
“ഗായത്രീടെ പാസ്റ്റ് റിലേഷന്‍ അല്ല എന്നെ വറി ചെയ്യുന്നേ മമ്മി... മമ്മിയ്ക്കറിയാം എന്‍റെ മനസ്സില്‍ എന്താണ് എന്ന്...ദെന്‍ വൈ ഡൂ യൂ....?”
ഊര്‍മ്മിള അത് അറിഞ്ഞിരുന്ന, രാകേഷ് എന്തുകൊണ്ട് ഗായത്രിയുമായുള്ള ബന്ധത്തില്‍ നിന്നും പിന്‍മാറാന്‍ ആഗ്രഹിക്കുന്നു എന്ന്.
"മോനറിയോ?"
ഊര്‍മ്മിള പറഞ്ഞു.
“ഇവിടെ, ഈ കൊല്ലങ്കോട് വന്നപ്പം ഈ പുഴകണ്ടപ്പം ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു...നദികള്‍ ആരാധനാലയങ്ങളല്ലേ നമ്മുടെ കുടുംബത്തിന്‍റെ പാരമ്പര്യ വിശ്വാസത്തില്‍...? ഞാനും മോന്‍റെ പപ്പേം നര്‍മ്മദയുടെ
💬 Comments
View all comments