0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 19 [Smitha]

Author : സ്മിത Read All Parts 403

..അന്നേരം തോന്നിയ ഒരു ഇന്‍ഫാച്ചുവേഷന്‍... മോനെ, നിന്നെ അതൊക്കെ ഹര്‍ട്ട് ചെയ്യുന്നുണ്ടോ?”

ഊര്‍മ്മിളയുടെ സ്വരത്തില്‍ വേദനയുണ്ടായിരുന്നു.

"അതുകൊണ്ടാണോ? അതുകൊണ്ടാണോ മോനീ ബന്ധം വേണ്ടാന്ന് വെക്കുന്നെ?

“മമ്മീ..”

പുഴയിലേക്കും ക്ഷേത്രത്തിലേക്കും നോക്കി രാകേഷ് പറഞ്ഞു.

“ഐം ആനാര്‍മ്മി ഓഫീസര്‍! ഐം നോട്ട് കണ്‍സര്‍വേറ്റീവ്...ഐ ഡോണ്ട് ബിലീവ് ദ ഗേള്‍ ഐ മാരീ മസ്റ്റ് ബി എ വെര്‍ജിന്‍....”

അവന്‍ ഊര്‍മ്മിളയെ നോക്കി.

“ഗായത്രീടെ പാസ്റ്റ് റിലേഷന്‍ അല്ല എന്നെ വറി ചെയ്യുന്നേ മമ്മി... മമ്മിയ്ക്കറിയാം എന്‍റെ മനസ്സില്‍ എന്താണ് എന്ന്...ദെന്‍ വൈ ഡൂ യൂ....?”

ഊര്‍മ്മിള അത് അറിഞ്ഞിരുന്ന, രാകേഷ് എന്തുകൊണ്ട് ഗായത്രിയുമായുള്ള ബന്ധത്തില്‍ നിന്നും പിന്‍മാറാന്‍ ആഗ്രഹിക്കുന്നു എന്ന്.

"മോനറിയോ?"

ഊര്‍മ്മിള പറഞ്ഞു.

“ഇവിടെ, ഈ കൊല്ലങ്കോട് വന്നപ്പം ഈ പുഴകണ്ടപ്പം ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു...നദികള്‍ ആരാധനാലയങ്ങളല്ലേ നമ്മുടെ കുടുംബത്തിന്‍റെ പാരമ്പര്യ വിശ്വാസത്തില്‍...? ഞാനും മോന്‍റെ പപ്പേം നര്‍മ്മദയുടെ തീരത്ത് പോയപ്പോള്‍ പ്രാര്‍ത്ഥിച്ചിരുന്നു...തേജസ്വിയായ ഒരു മകന്‍ ഉണ്ടാവാന്‍....അത് നടന്നു....അങ്ങനെ പ്രാര്‍ഥിച്ചു കിട്ടിയതാ ഞങ്ങള്‍ക്ക് മോനെ ....പിന്നെ...”

ഊര്‍മ്മിള വീണ്ടും പുഴയിലേക്ക് നോക്കി.

“പിന്നെ , കല്യാണ നിശ്ചയത്തിന് ബംഗ്ലൂരില്‍ നിന്ന് ഓടിവന്നപ്പം, ഈ നദി ആദ്യമായി കണ്ടപ്പോള്‍ പ്രാര്‍ഥിച്ചു, ദേവീ, എന്‍റെ മോന്‍ ഹൃദയം നല്‍കി ഇഷ്ട്ടപ്പെട്ട പെണ്ണ്, ഗായത്രി, എന്‍റെ മരുമകളല്ല മകളാണ് അവള്‍ക്ക് പെണ്ണിന് ആയുസ്സും ആരോഗ്യവും നല്‍കണേ എന്ന് ...പക്ഷെ...”

രാകേഷ് ചിരിച്ചു.
അത് കണ്ട് ഊര്‍മ്മിള സംശയത്തോടെ അവനെ നോക്കി.

“മമ്മിയ്ക്ക് ഈ പുഴേടെ പേര് എന്താണ് എന്നറിയാമോ?”

“എനിക്കറിയാം,”

വെയിലില്‍ കുളിച്ച പുഴയുടെ മേല്‍ വിതാനത്തിലേക്ക് നോക്കി ഊര്‍മ്മിള പറഞ്ഞു.

“കുന്തിപ്പുഴ.

💬 Comments

View all comments