Chapter Title : സൂര്യനെ പ്രണയിച്ചവൾ 2 [Smitha]
ഉണ്ട്,"
"അതിനെന്താ! വരട്ടെ ക്യാപ്റ്റൻ സാറേ. ക്യാമ്പിൽ ഇടയ്ക്ക് ഒരു പെണ്മണം ഒക്കെ ഉണ്ടായി എന്ന് വെച്ച് നമുക്ക് കോർട്ട് മാർഷൽ ഒന്നും കിട്ടാൻ പോകുന്നില്ല..." "ഓ! ഇവമ്മാരോട് ഞാൻ എങ്ങനെയാ ഒന്ന് പറഞ്ഞ് മനസ്സിലാക്കുന്നത് എന്റെ ഈശ്വരന്മാരെ!"
രാകേഷ് തലയിൽ കൈവെച്ചു.
"എടാ ഇതൊരു പെണ്ണുകാണൽ ചടങ്ങു പോലെയാ. മമ്മി വിളിച്ചു പറഞ്ഞാരുന്നു. അയാൾക്ക് ഒരു മോളുണ്ട്. അയാൾക്ക് എന്നെ അവളെക്കൊണ്ട് കെട്ടിക്കണമെന്നാഗ്രഹമുണ്ട് എന്നൊക്കെ...അതാ ലൈൻ ഓഫ് ആക്ഷൻ! മനസ്സിലായോ മന്ദബുദ്ധി പട്ടാളമേ?"
"അതിനെന്താ?"
വിമൽ ചോദിച്ചു.
"അവള് നിനക്ക് ചേരുന്ന കുട്ടിയാണെങ്കിൽ കെട്ടണം,"
"മിണ്ടരുത്!"
രാകേഷ് ഒച്ചയിട്ടു.
"ആദ്യമായിട്ട് ഒരു പെണ്ണിനെ ഇഷ്ടപ്പെട്ട ദിവസമാണ് ഇന്ന്. നിങ്ങളൊക്കെ പറയാറില്ലേ അസ്ഥിക്ക് പിടിച്ചു ഇറച്ചിക്ക് പിടിച്ചു ചോരക്ക് പിടിച്ചു എന്നൊക്കെ? അതേ ഫീലാണ് എന്റെ സോൾജിയേഴ്സേ എനിക്കിപ്പോൾ. അപ്പോഴെങ്ങനെയാ ഞാൻ പദ്മനാഭൻ തമ്പിയുടെ മോളെ കെട്ടുന്നത്?"
"എന്റെ കർത്താവേ!"
റെജി തലയിൽ കൈവെച്ചു.
"ഒരു പെണ്ണിനെ ജസ്റ്റ് ഒന്ന് കണ്ടപ്പോഴേക്കും അസ്ഥിക്ക് പിടിക്കുന്നവമ്മാരെ ഞാനാദ്യം കാണുവാ! കൊള്ളാം! സൂപ്പർ!"
"അതിനു നിനക്ക് അവളുടെ പേരറിയില്ല ആരാണ് എന്നുപോലും അറിയില്ല! പിന്നെ എങ്ങനെയാ?"
"സാർ,"
പിമ്പിൽ, വാതിൽക്കൽ നിന്ന് ഒരു ശബ്ദം കേട്ട് മൂവരും തിരിഞ്ഞുനോക്കി.
ഒരു ഹവിൽദാറാണ്.
"എന്താ ജെയിംസ്?"
രാകേഷ് ചോദിച്ചു.
"സാറിന് ഒരു വിസിറ്ററുണ്ട്!"
അയാൾ അറിയിച്ചു.
"എക്സ് ക്യാബിനറ്റ് മിനിസ്റ്റർ പദ്മനാഭൻ തമ്പിയും ഫാമിലിയും..." "ങ്ഹേ?"
രാകേഷ് അദ്‌ഭുതപ്പെട്ടു.
"ഇയാൾ ഇത്രവേഗന്ന് എത്തിയോ? അപ്പോൾ ഇത്രേം അടുത്താനോ അയാടെ എസ്റ്റേറ്റും ബംഗ്ളാവും?"
"ഇത്ര വേഗം വന്നെങ്കിൽ കൂടെ പോറ്റിയും മണ്ഡപവും ഒക്കെ കാണും. കയ്യോടെ കെട്ടിക്കാനായിരിക്കും!"
റെജി ചിരിച്ചു.
"അങ്ങനെയെങ്ങാനും സംഭവിച്ചാൽ..."
രാകേഷ് റെജിയുടെ നേരെ വിരൽ ചൂണ്ടി.
"നായിന്റെ മോനെ, നസ്രാണീ! ആ ജോയൽ ബെന്നറ്റിന് ഞാൻ കൊട്ടേഷൻ കൊടുക്കും! നിന്നെ തട്ടാൻ!" വിമൽ റെജിയുടെ നേരെ നോക്കി അർത്ഥഗർഭമായ പുഞ്ചിരിച്ചു.
"ങ്ഹാ! നിങ്ങള് അങ്ങോട്ട് ചെല്ല്! ഞാനപ്പോഴേക്കും എക്സ് മിനിസ്റ്റർ സ്രാവിനെ ഒന്നുകാണട്ടേ,"
രാകേഷ് പുറത്തേക്കിറങ്ങി.
"ഞങ്ങളും വരാം,"
അയാൾക്ക് പിന്നാലെ ചെന്ന് ഇരുവരും പറഞ്ഞു.
"സ്രാവെങ്ങാനും ക്യാപ്റ്റൻ സാറിനെ
💬 Comments
View all comments