0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 20 [Smitha]

Author : സ്മിത Read All Parts 242

ഇനി?”

റിയ തിരക്കി.

“എന്ത് ചെയ്യാന്‍?”

ജോയല്‍ ചിരിച്ചു.

“അവന്മാര്‍ ഒരു കളി കളിച്ചു. സെയിം കളി നമ്മള്‍ തിരിച്ചു കളിക്കുന്നു!”

“മനസ്സിലായില്ല!”

സന്തോഷ്‌ അവനോട് ചോദിച്ചു.

“നാളെ പാലക്കാട്ടെ കുറച്ച് വി ഐപ്പീസും കുടുംബോം സൌപര്‍ണ്ണികയില്‍ ഒരു യാത്ര പോകുന്നുണ്ട്! ഒരു വോള്‍വോ ലക്ഷ്വറി ബസ്സില്‍! ആ ബസ്സ്‌ നമ്മള്‍ ഹൈജാക്ക് ചെയ്യും...ഇവിടെ കൊണ്ടുവരും... നമ്മള്‍ രാകെഷിനോട് വിലപേശും! അത്രതന്നെ!”

“ഡണ്‍!”

സന്തോഷ്‌ ആവേശത്തോടെ പറഞ്ഞു.

“നീ ഹൈജാക്കില്‍ പങ്കെടുക്കേണ്ട!”

സന്തോഷ്‌ ജോയലിനോട് പറഞ്ഞു.

“നിന്നെ ഒരാളെ മാത്രം ഉന്നമിട്ടാ സ്പെഷ്യല്‍ ഫോഴ്സ് വന്നിരിക്കുന്നെ! നിന്നെക്കിട്ടാനാ അവമ്മാരുടെ ശ്രമം! അതുകൊണ്ട് ഈ ഹൈജാക്കൊക്കെ ഞാനും ഉണ്ണീം രവീം ഷബ്നോം സതീഷും കൈകാര്യം ചെയ്തോളാം...ഞങ്ങള്‍ ടീമിനേം കൊണ്ട് വരുമ്പം അവരെ വെല്‍ക്കം ചെയ്യാന്‍ നീ ഇവിടെ കണ്ടാല്‍ മതി...”

“സന്തോഷേട്ടാ അത്!”

ജോയല്‍ വിലക്കാന്‍ നോക്കി.

“സന്തോഷേട്ടന്‍ പറയുന്നതില്‍ കാര്യമുണ്ട് ഏട്ടാ!”

ഷബ്നം പറഞ്ഞു.

“ഏട്ടനെയാണ് അവര് ട്രാക്ക് ചെയ്യുന്നേ മെയിനായിട്ടും. സ്പെഷ്യല്‍ ഫോഴ്സ് ഗവണ്മെന്റ് ഫോം ചെയ്തത് ഏട്ടനെ ട്രാപ്പ് ചെയ്യാനല്ലേ? അതുകൊണ്ട് സന്തോഷ്‌ ചേട്ടന്‍ പറയുന്നത് അനുസരിച്ചാല്‍ മതി!”

******************************************************

പദ്മനാഭന്‍ തമ്പിയുടെ വീട്.
വാര്‍ത്തകളില്‍ മിഴികള്‍ നട്ടിരിക്കുകയാണ് അയാള്‍.

“കുപ്രസിദ്ധ ഭീകരന്‍ ജോയല്‍ ബെന്നറ്റിന്‍റെ സംഘത്തിലെ നാലുപേര്‍ സ്പെഷ്യല്‍ ഫോഴ്സിന്‍റെ പിടിയില്‍...”

“ശ്യെ!”

കടുത്ത നിരാശയോടെ അയാള്‍ പറഞ്ഞു.

"കിട്ടേണ്ടത് അവനെ ആയിരുന്നില്ലേ? എന്നിട്ട്!!"

അത് കേട്ടുകൊണ്ടാണ് ഗായത്രി അങ്ങോട്ട്‌ വന്നത്.

“കണ്ടോ മോളെ!”

ടി വി സ്ക്രീനിലേക്ക് വിരല്‍ ചൂണ്ടി അയാള്‍ മകളോട് പറഞ്ഞു.

“അവന്‍റെ ടീമില്‍ പെട്ടവമ്മാരെ രാകേഷ് പൊക്കീന്ന്! ഇനി അടുത്തത് അവനാ...ഹീ ഈസ് ക്ലോസ് ടു ദേം! ഇന്നോ നാളെയോ വീഴുമവന്‍ അവരുടെ വലയില്‍!”

അതുകേട്ട് മുഖത്തേക്ക് പെട്ടെന്ന് വന്ന വിഷാദഭാവം ഒളിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് അവള്‍ അയാളെ നോക്കി.

“സംശയിക്കണ്ട മോളെ!”

ദൃഡമായ സ്വരത്തില്‍ അയാള്‍ പറഞ്ഞു.

“അത് ഏറെക്കുറെ ഉറപ്പായി! അവനുചുറ്റും വലമുറുക്കിയിട്ടുണ്ട്‌...ഇന്ന് രാത്രീല്‍ അല്ലെങ്കില്‍ നാളെ! അതുറപ്പ്‌!”

ഗായത്രി പെട്ടെന്ന് അകത്തേക്ക് വലിഞ്ഞു.

കിടപ്പുമുറിയിലേക്ക്, കൃഷ്ണവിഗ്രഹത്തിന്‍റെ മുമ്പിലേക്ക്, കരഞ്ഞുകൊണ്ട്, യാചനനിറഞ്ഞ മുഖത്തോടെ അവള്‍ സാഷ്ടാംഗം വീണു.

💬 Comments

View all comments