Chapter Title : സൂര്യനെ പ്രണയിച്ചവൾ 21 [Smitha]
ശേഷം! അറിയാല്ലോ!”
സ്ത്രീകള്‍ തലകുലുക്കി. കൊല്ലങ്കോട്ടു നിന്ന് ബസ്സ് പറളി റോഡിലേക്ക് കയറി.
“ഗായത്രി, അതല്ലേ പേര്?”
തൊട്ടടുത്ത സീറ്റില്‍ പുറത്തേക്ക്, നിലാവില്‍ കുതിര്‍ന്ന ഗ്രാമവിലോഭനീയതയിലേക്ക് നോക്കി നില്‍ക്കെ ഗായത്രി സന്ദേശ് വാര്യരുടെ ചോദ്യം കേട്ടു.
“പദ്മനാഭന്‍ സാര്‍ ബിസി ആയിരിക്കൂല്ലോ അല്ലെ?”
അയാള്‍ തിരക്കി. അവള്‍ തലകുലുക്കി.
“ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട് എന്നൊക്കെ കേട്ടു. അതുകൊണ്ട് ചോദിച്ചതാണ്...”
അവള്‍ അയാളെ നോക്കി പുഞ്ചിരിച്ചു.
“എന്നെ മനസ്സിലായോ?”
അയാള്‍ പുഞ്ചിരിയോടെ തിരക്കി.
“അറിയാം!”
പുഞ്ചിരി നിലനിര്‍ത്തി അവള്‍ പറഞ്ഞു.
“ടി വിയിലോക്കെ കണ്ടിട്ടുണ്ട്!”
“ഉവ്വോ? സന്തോഷം!”
അയാള്‍ ആഹ്ലാദത്തോടെ പറഞ്ഞു.
“ഡെല്ലിയിലായിരുന്നു അല്ലെ?”
ഡോക്റ്റര്‍ തുളസീമണി, സ്പീക്കറുടെ ഭാര്യ ചോദിച്ചു.
“അതേ!”
നിര്‍വ്വികാരമായ സ്വരത്തില്‍ ഗായത്രി മറുപടി നല്‍കി.
“മനസ്സില് എന്ത് വെഷമം ഉണ്ടായാലും ഭഗവതീടെ കാല്‍ച്ചുവട്ടില്‍ അതങ്ങ് സമര്‍പ്പിക്കുക!”
രോഹിത് ഈശ്വര്‍ തന്‍റെ സ്വതേയുള്ള ശൈലിയില്‍ പറഞ്ഞു.
“അനുഭവസ്ഥനാ പറയണേ! അത്കൊണ്ട് കുട്ടി ധൈര്യായിരിക്കുക! കേട്ടോ!”
ഗായത്രി തലകുലുക്കി. ബസ്സ് പുറപ്പെട്ടിട്ട് ഇപ്പോള്‍ ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. മിക്കവാറും ഉറക്കത്തിലാണ്. സാവിത്രിയുടെ തോളില്‍ മുഖം ചേര്‍ത്ത് ഗായത്രിയും ഒന്ന് മയങ്ങിപ്പോയി. രാത്രിയില്‍ അവള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജോയലിന് സംഭവിക്കാന്‍ പോകുന്ന അപകടം അവളെ ഉറങ്ങാന്‍ അനുവദിച്ചില്ല. ആ മനുഷ്യന്‍ ഇപ്പോള്‍ തന്‍റെ ആരുമല്ല. ഭാവിയില്‍ തന്‍റെ ആരുമാകാന്‍ പോകുന്നുമില്ല. പക്ഷെ ഒരുകാലത്ത് തന്‍റെ എല്ലാമായിരുന്നു അയാള്‍. അതുകൊണ്ട് തന്നെ അയാള്‍ക്ക് സംഭവിക്കാന്‍ പോകുന്ന അപകടമെന്താണ് എന്ന് അറിയാനുള്ള ധൈര്യം തനിക്കില്ല. അപ്പോള്‍ ഉറങ്ങുന്നതെങ്ങനെ? പെട്ടെന്ന് ബസ്സ് ഒരു ഞരക്കത്തോടെ നിന്നു. പെട്ടെന്നുള്ള ഹാള്‍ട്ടിങ്ങ് ആയതിനാല്‍ ബസ്സ്
💬 Comments
View all comments