0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 22 [Smitha]

Author : സ്മിത Read All Parts 270

പെട്ടെന്ന് ടെലിഫോണ്‍ റിംഗ് ചെയ്യുന്ന ശബ്ദം അവര്‍ കേട്ടു.
സന്തോഷ്‌ ഏരിയല്‍ വര്‍ക്ക് സ്പെസിലെക്ക് വിരല്‍ ചൂണ്ടി.

“കേരളത്തിലെ ഹോം സെക്രട്ടറി വിശ്വനാഥന്‍ നായരെ വിളിക്കുക. മുന്‍കേന്ദ്രമന്ത്രിയും നിയുക്ത മഹാരാഷ്ട്ര ഗവര്‍ണ്ണറുമായ പത്മനാഭന്‍ തമ്പിയുടെ മകള്‍ നമ്മുടെ കസ്റ്റഡിയിലുണ്ട് എന്ന് പറയുക. നമ്മുടെ നാല് പേരെയും വിട്ടയച്ചാല്‍ മാത്രമേ പദ്മനാഭന്‍ തമ്പിയുടെ മകളെ വിട്ടുതരികയുള്ളൂ എന്ന് പറയുക...പോലീസിനെ വിട്ട് മകള്‍ ഗായത്രിയെ വീണ്ടെടുക്കാന്‍ ശ്രമിച്ചാല്‍ അവളെ കൊന്നുകളയും എന്നും പറയുക...”

വര്‍ക്ക് സ്പേസില്‍ തെളിഞ്ഞ വാക്കുകളുടെ അവസാന ഭാഗം മൈക്കിലൂടെ മോള്‍ഡോവയിലെ അജ്ഞാതനായ ഒരാളോട് പറയുമ്പോള്‍ ഷബ്നം ജോയലിനെ നോക്കി.
അപ്പോള്‍ മെയില്‍ ഹാക്കര്‍ ടൂള്‍സിന് മുമ്പിലെ ജയന്‍റ്റ് സ്ക്രീനിലേക്ക് നോക്കിയിരിക്കുകയായിരുന്ന രവി ചന്ദ്രന്‍ ഷബ്നത്തേ നോക്കി.
സംസാരിച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ അവളെ തന്‍റെ അടുത്തേക്ക് വിളിച്ചു.

“എന്താ രവിയേട്ടാ?”

“മോളിതൊന്നു നോക്കിക്കേ!”

അയാള്‍ അവളുടെ കൈയ്യിലേക്ക് ഒരു ചെറിയ ബുക്ക് കൊടുത്തു.

“പാസ്പോര്‍ട്ട്‌?”

അവള്‍ അദ്ഭുതത്തോടെ അതിന്‍റെ കവര്‍ മറിച്ചു.

“മോള്‍ഡോവയിലെ പാസ്പോര്‍ട്ടോ?”

അവള്‍ക്ക് വിസ്മയമടക്കുവാനായില്ല.

“ഇതൊക്കെ എപ്പോള്‍ എടുത്തു എന്‍റെ ഫോട്ടോ?”

അവള്‍ തിരക്കി.

“ശ്യെ! കാണാന്‍ ഒട്ടും രസമില്ല..പറഞ്ഞാരുന്നേല്‍ ഞാന്‍ നല്ല ഫോട്ടോ തരില്ലായിരുന്നോ രവിയേട്ടാ?”

“ഫോട്ടോ മാത്രം നോക്കിയാല്‍ പോര!”

ജോയല്‍ ഗൌരവത്തില്‍ പറഞ്ഞു.

“പേരുകൂടി ഒന്ന് നോക്ക്!”

“രോഷ്നി വര്‍ഗീസ്‌!”

അവള്‍ പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പേര് വായിച്ചു.

പിന്നെ പൊട്ടിച്ചിരിച്ചു.

“എഹ്? ഞാന്‍ രോഷ്നി ആണോ! അതുകൊള്ളാം!”

“യെസ്, നിന്‍റെ പേര് രോഷ്നി. നിന്‍റെ ജോബ്‌ മോള്‍ഡോവാ ടെക്നോളജീസിന്റെ ഓഫീസ് സെക്രട്ടറി...”

“അങ്ങനെയൊരു കമ്പനിയുണ്ടോ?”

“ആ കമ്പനിയുടെ സീ ഇ ഓയാണ് നിനക്ക് പാസ്സ്പ്പോര്‍ട്ട് തന്നത് എന്‍റെ കൊച്ചേ...!”

സന്തോഷ്‌ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഷബ്നത്തിന്‍റെ കണ്ണുകള്‍ അവിശ്വസനീയതകൊണ്ട് വിടര്‍ന്നു.

“റബ്ബേ...!”

അവള്‍ രവിചന്ദ്രനെ നോക്കി.

“രവിയേട്ടാ? സത്യം?”

അയാള്‍ പുഞ്ചിരിയോടെ തലകുലുക്കി.

“രവീടെ കാലിഫോര്‍ണിയയിലെ സ്ഥാപനം മൊള്‍ഡോവായിലേക്ക് ട്രാന്‍സ്പ്ലാന്‍റ് ചെയ്തതാ കൊച്ചേ...”

സന്തോഷ്‌ വിശദീകരിച്ചു.

“നീ മാത്രമല്ല, നമ്മുടെ ആള്‍ക്കാരൊക്കെ രവീടെ കമ്പനീലെ എമ്പ്ലോയീസാ മോള്‍ഡോവന്‍ ഗവണ്മെന്‍റ്റിന്‍റെ ഡാറ്റയില്‍...”

“എന്നുവെച്ചാല്‍, എല്ലാവര്‍ക്കും മോള്‍ഡോവന്‍ പാസ്പ്പോര്‍ട്ട് ഉണ്ടെന്നോ?”

“ഉണ്ട്..നമ്മള്‍ എല്ലാവരും മൊള്‍ഡോവന്‍ പൌരന്മാരുമാണ്!”

💬 Comments

View all comments