Chapter Title : സൂര്യനെ പ്രണയിച്ചവൾ 22 [Smitha]
ആളുകള്‍ക്ക് മറ്റു രാജ്യങ്ങളിലെ പൌരത്വമുണ്ട്...”
അയാളുടെ വാക്കുകള്‍ അവള്‍ക്ക് ആശ്വാസമേകിയതുപോലെ തോന്നി.
“അല്ല...”
ഷബ്നം സംശയത്തോടെ എല്ലാവരേയും നോക്കി.
“ഇതെന്തിനാ ഇപ്പോള്‍ പാസ്സ്പോര്‍ട്ട് ഒക്കെ?”
“നമുക്ക് പോകണ്ടേ?”
സന്തോഷ് ചോദിച്ചു.
“എന്നുവെച്ചാല്‍?”
“എന്‍റെ കൊച്ചേ...ഞങ്ങള്‍ ഇപ്പോള്‍ ഇവിടെ വന്നിട്ട് എത്ര നാളായി എന്നറിയാമോ?”
ഷബ്നം ഓര്‍ത്തു നോക്കി.
“ഇപ്പൊ ഒരു രണ്ടാഴ്ച്ച ...അല്ലെ?”
“ഇപ്പോഴത്തെ ഈ വരവിന്‍റെ ഉദ്ദേശം എന്താ?”
“ഏട്ടന്‍റെ പപ്പയെ കൊന്നവരെ പിടിക്കാന്‍!”
“എന്‍റെ മാത്രമല്ല നിന്‍റെ ശത്രുക്കളെയും...”
ഷബ്നം ജോയലിനെ നോക്കി.
“അത് കഴിഞ്ഞ്?”
“അത് കഴിഞ്ഞ് നമ്മള്‍ പോകും....”
“മോള്‍ഡോവാ?”
“യെസ്!!”
അവളുടെ മുഖം വാടി.
“അല്ലാതെ എന്നും ഈ കാട്ടില്‍ മാത്രം കഴിഞ്ഞാല്‍ മാത്രം മതിയോ നമുക്ക്?”
സന്തോഷ് അവളുടെ തോളില്‍ പിടിച്ചു.
“എപ്പോഴും പോലീസിനെയും പട്ടാളത്തേയും ഭയന്ന് ഉറങ്ങാന്‍ പോലുമാകാതെ ഇങ്ങനെ ജീവിച്ചാല്‍ മതിയോ?”
ഷബ്നം ഒന്നും മിണ്ടിയില്ല.
“പോരാ...”
ജോയേല്‍ അവളുടെ തലമുടിയില്‍ വീണ്ടും തലോടി.
“സാധാരണക്കാരെപ്പോലെ ജീവിക്കണം.... ഭയം കൂടാതെ പകല്‍ വെളിച്ചത്തില്‍ ഇറങ്ങി നടക്കണം...കുടുംബം ഒക്കെ വേണം....”
“എന്താ കേട്ടിട്ടില്ലേ?”
സന്തോഷ് ചിരിച്ചു.
“ഇത്രേം ആങ്ങളമാര്‍ ഇങ്ങനെ നെരന്നു നിക്കുമ്പം നെനക്ക് ഒരു കുടുംബം ഉണ്ടാക്കിത്തരാന്‍ കഴിഞ്ഞില്ല എന്ന് പറഞ്ഞാല്‍?”
രവിചന്ദ്രന്‍ ഉച്ചത്തില്‍ ചിരിച്ചു.
ഷബ്നം നാണിച്ചു ചുവന്നു.
“എനിക്ക് കുടുംബോം കൂടോത്രോം ഒന്നും വേണ്ട...”
ലജ്ജയില്‍ കുതിര്‍ന്ന മുഖത്തോടെ ഷബ്നം പറഞ്ഞു.
“എനിക്ക് നിങ്ങടെ കൂടെ ...എന്‍റെ ...എന്‍റെ ഏട്ടന്മാരുടെ കൂടെ ....”
ബാക്കി പറയാന്‍ അവള്‍ക്ക് കഴിഞ്ഞില്ല.
മിഴികള്‍ നിറഞ്ഞു തുളുമ്പി.
"ജോയലെ!! സന്തോഷ് ചേട്ടാ!!"
പെട്ടെന്ന് രവിചന്ദ്രന്‍ ആവേശത്തോടെ തനിക്ക്
💬 Comments
View all comments