Chapter Title : സൂര്യനെ പ്രണയിച്ചവൾ 24 [Smitha] [Climax]
രാകേഷ് അവന്‍റെ തോളില്‍ പിടിച്ചു.
പിന്നെ രാകേഷ് റിയയെ കണ്ണുകാണിച്ചു.
“വെള്ളമടി പ്ലാന്‍ ചെയ്യാന്‍ വല്ലതും ആണേല്‍ ഞാന്‍ മാന്തിപ്പൊട്ടിക്കും പറഞ്ഞേക്കാം,”
ജോയലിനെ വിളിച്ചുകൊണ്ട് ഓഫീസിന് വെളിയിലേക്ക് നടക്കാന്‍ തുടങ്ങിയ രാകേഷിനെ നോക്കി അവള്‍ പറഞ്ഞു. അവരവളുടെ നേരെ നോക്കി പുഞ്ചിരിച്ചു.
“അന്ന് ഞാന്‍ നിങ്ങള്‍ രണ്ടാളും പോത്തനും നിന്നിടത്തേക്ക് വരുന്നതിനു അഞ്ചു മിനിറ്റ് മുമ്പാണ് അതുണ്ടായത്...”
ഓഫീസിന് വെളിയില്‍, ഗ്രീഷ തടാകത്തിന്റെ നീല ഭംഗിയിലെക്ക് നോക്കി രാകേഷ് പറഞ്ഞു.
“നിങ്ങളുടെ ടീമിലെ ഒരാളെ ഞാനന്ന് ഷൂട്ട് ചെയ്തു. ആങ്ങ്, സന്തോഷ്,
അയാളെ...അപ്പോള്‍ എന്‍റെ കൂടെ കുറച്ച് സോള്‍ജിയേഴ്സ് ഉണ്ടായിരുന്നു...സന്തോഷിനെ ഷൂട്ട് ചെയ്ത് ഒന്ന് വട്ടം കറങ്ങി തിരിയുമ്പോള്‍ എന്‍റെ ഇടതും വലതും നിന്നിരിരുന്ന രണ്ട് ജവാന്മാര്‍ വീണു...”
തടാകത്തിന്റെ ഭംഗിയില്‍ നിന്നും നോട്ടം പിന്‍വലിച്ചുകൊണ്ട് രാകേഷ് ജോയലിനെ നോക്കി.
“നോക്കുമ്പോള്‍ റിയ...”
അവന്‍ തുടര്‍ന്നു.
“ഒരു പക്കാ ഫൂലന്‍ ദേവി മൂഡില്‍...മുഖത്തൊക്കെ ബ്ലഡ്...മുടിയൊക്കെ വാരിവലിച്ച്.. പിള്ളേര് കണ്ടാ ആ സെക്കന്‍ഡില്‍ തീരും ലൈഫ് ..അങ്ങനത്തെ ഒരു ഫിഗര്‍...”
ആ രംഗം അപ്പോള്‍ മുമ്പില്‍ കണ്ടിട്ടെന്നത് പോലെ രാകേഷ് ഒന്ന് നിര്‍ത്തി.
“പെട്ടെന്ന് അവള്‍ എന്നെ ഷൂട്ട് ചെയ്തു...എന്‍റെ ഗണ്‍ നിലത്ത് വീണു. അടുത്ത ഗണ്‍ എടുക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ അലറി...ഡോണ്ട് മൂവ്... എന്നിട്ട് ഗണ്‍ എന്‍റെ നെഞ്ചിനു നേരെ ചൂണ്ടി...അവിടെ തീര്‍ന്നു എന്ന് ഞാന്‍ ഉറപ്പിച്ചതാ...ഷുവര്‍ അല്ലെ അത്...? എന്‍റെ കൈകളില്‍ ഒന്നുമില്ല..അവള്‍ എന്‍റെ മുമ്പില്‍ ഏതാണ്ട് ഒരു പത്ത് മീറ്റര്‍ മാത്രം ദൂരെ...”
ജോയലിന്റെ മുഖത്ത് ആകാംക്ഷ വളര്‍ന്നു.
“പക്ഷെ അവളെന്നെ നോക്കി....”
രാകേഷ് തുടര്‍ന്നു.
“ലൈഫില്‍ ഞാന്‍ മറക്കില്ല ആ നോട്ടം...അവളുടെ കയ്യില്‍ തോക്ക്. വിരല്‍ ട്രിഗറില്‍. ഒന്ന് അനക്കിയാല്‍ എന്‍റെ നെഞ്ചിന്‍കൂട് തേനീച്ചക്കൂട് പോലെയാകും....അവളെന്‍റെ മുഖത്തേക്ക് നോക്കി നിന്നു..”
“എന്നിട്ട്?”
“എന്നിട്ട്...”
രാകേഷ് ചിരിച്ചു.
“റണ്‍ എവേ...അവള്‍ എന്നെ നോക്കി അലറി...എന്‍റെ തോക്കീന്നു തീ വരുന്നേനു മുമ്പ് എങ്ങോട്ടെങ്കിലും ഓടെടാ! ജോയലിനെ നിങ്ങള്‍ കൊന്നാല്‍ ആ പാവം ഗായത്രി അനാഥയാകും...അവള്‍ക്ക് നീ വേണം...ഇതായിരുന്നു ഡയലോഗ്...ഞാന്‍ അവളുടെ മുമ്പില്‍ ഹീറോ ആകാന്‍ നിന്നില്ല... വലിയ
💬 Comments
View all comments