0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 24 [Smitha] [Climax]

Author : സ്മിത Read All Parts 474

നാക്ക് വെളിയിലേക്ക് വന്ന്‍, പദ്മനാഭന്‍ തമ്പിയുടെ ശരീരം മുകളില്‍ നിന്ന് തന്നെ നോക്കുന്നവരുടെ മുമ്പില്‍ വിറച്ച് വലിച്ച് നിശ്ചലമായി.

******************************************************

കോര്‍ണര്‍ ഓഫീസിലേ ജനലിലൂടെ നോക്കിയപ്പോള്‍ എയര്‍ മൊള്‍ഡോവയുടെ ഒരു ജെറ്റ് ആകാശത്ത് ശ്വേത രേഖവീഴ്ത്തി കുതിക്കുന്നത് ജോയല്‍ കണ്ടു. ക്ലോക്കിലേക്ക് നോക്കി. അഞ്ചു മണി! കോഫി മെഷീനില്‍ നിന്ന് ഒരു കപ്പ് ചൂട് കാപ്പിയെടുത്ത് തിരിയുമ്പോള്‍ വാതില്‍ക്കല്‍ ഗോവിന്ദന്‍ കുട്ടി നില്‍ക്കുന്നു.

“എന്താടാ ഒരു പരുങ്ങല്‍?”

കാപ്പിയുടെ രുചിയില്‍ ഒരു നിമിഷം മനസ്സ് കൊടുത്ത് ചിരിച്ചു കൊണ്ട് എന്നാല്‍ ഗൌരവത്തില്‍ ജോയല്‍ ചോദിച്ചു.

“അല്ല...ഞാന്‍...”

അയാള്‍ തല ചൊറിഞ്ഞു.

“എന്തോ വള്ളിക്കെട്ടാണല്ലോ!”

അവന്‍റെ നേരെ നടന്നുകൊണ്ട് ജോയല്‍ പറഞ്ഞു.

“നീ കാര്യം പറയെടാ നിന്ന് ഡാന്‍സ് കളിക്കാതെ!”

“ഞാന്‍ രാവിലെ പറഞ്ഞാരുന്നല്ലോ കത്തീഡ്രല്‍ പാര്‍ക്കില്‍....! അവിടെ ഒരു ബുക്ക് ഫെയര്‍ നടക്കുന്നു...”

അവന്‍ ഓര്‍മ്മിപ്പിച്ചു.

“ഒഹ്! അത്!”

“നെനക്കാ! റഷ്യന്‍ പെണ്ണിന്‍റെ മണമടിച്ചില്ലേല്‍ വല്ലാത്ത ഏനക്കേട അല്ലെ?”

“അയ്യോ ജോയലെ, അല്ല സാറേ, അതിനല്ല....”

ഗോവിന്ദന്‍ കുട്ടി പിന്നെയും തല ചൊറിഞ്ഞു.

“മോനെ ഗോവിന്ദാ!”

അടുതെത്തി അവന്‍റെ തോളില്‍ പിടിച്ചുകൊണ്ട് ജോയല്‍ പറഞ്ഞു

“നീ കത്തീഡ്രല്‍ പാര്‍ക്കിലേക്കും നിന്‍റെ കുഞ്ഞമ്മേടെ വീട്ടിലേക്കുമൊന്നുമല്ല ഇപ്പം പോകുന്നെന്നു എനിക്ക് കൃത്യമായി അറിയാം...നീ പോകുന്നത് നീപോകുന്നത് ഇപ്പൊ വാലിയ മോറിലോറിലേക്ക് അല്ലേടാ?”

ഗോവിന്ദന്‍ കുട്ടിയുടെ മുഖം കടലാസ് പോലെ വെളുത്തു.

കിസിനാവുവിലെ ഏറ്റവും ആകര്‍ഷണീയമായ പബ്ലിക്ക് പാര്‍ക്കാണ് വാലിയ മോറിലോര്‍. മനം മയക്കുന്ന സൌന്ദര്യമാണ് രണ്ടു കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ആ പാര്‍ക്കിന്. മൊള്‍ഡോവിയന്‍ പ്രണയിനികളുടെ പറുദീസ എന്നറിയപ്പെടുന്ന അതിചാരുതയാര്‍ന്ന ഭൂഭാഗം. ഗ്രീഷ തടാകത്തിന്റെ കരയില്‍, ചുവപ്പും മഞ്ഞയും ഇലകള്‍ പൂത്തുലയുന്ന മേപ്പിള്‍ മരങ്ങള്‍ അതിര് കാക്കുന്ന, വര്‍ണ്ണവിസ്മയത്തിനു മറ്റൊരു പര്യായവുമാവശ്യമില്ലയെന്നു സഞ്ചാരികളെ നോക്കി മന്ത്രിക്കുന്നയിടം...

“ബാക്ക് ലോഗ് ഒന്നുമില്ലല്ലോ!”

ജോയല്‍ ഗൌരവത്തില്‍ ചോദിച്ചു.

“ഇല്ല...!”

ഗോവിന്ദന്‍ കുട്ടി ഉത്സാഹത്തോടെ പറഞ്ഞു.

“എല്ലാ ഫയല്സും ചെക്ക് ചെയ്തു. നോട്ട് ചെയ്തു. ഡിസ്പാച്ച് ചെയ്തു....”

“നാളത്തെ പ്രോഗ്രാംസ്?”

“എല്ലാം സെറ്റ് ചെയ്തു....”

“ശരി...”

ജോയല്‍ പറഞ്ഞു.

“എന്നാ നീ മരിയ പെട്രോവയെക്കാണാന്‍ പൊക്കോ! ലേറ്റ്

💬 Comments

View all comments