0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 3 [Smitha]

Author : സ്മിത Read All Parts 517

അവർ ശ്രദ്ധിച്ചു.

"പക്ഷെ ...ഇവരാരും തന്നെ ...എന്താ അയാളുടെ പേര്? ആഹ് ...അങ്ങനെ ആർക്കും മറക്കാൻ പറ്റുന്ന പേരല്ലല്ലോ അയാളുടെ ...മോനേ..."

അയാൾ ആദ്യമായി തന്നെ അങ്ങനെ സംബോധന ചെയ്തപ്പോൾ രാകേഷ് അൽപ്പം തരളിതനായി.

"ബെന്നറ്റ്....ജോയൽ ബെന്നറ്റ്...ഈ പറഞ്ഞവരാരും ജോയൽ ബെന്നറ്റിൻറെയത്രയും ക്രൂരന്മാരല്ല...അതുകൊണ്ട് മോൻ ..."

"അങ്കിൾ പേടിക്കണ്ട,"

അയാളുടെ പരിഭ്രമം തിരിച്ചറിഞ്ഞ് രാകേഷ് പറഞ്ഞു.

"ലോകത്ത് കിട്ടാവുന്ന ഏറ്റവും സോഫിസ്റ്റിക്കേറ്റഡ് ആയ ആയുധങ്ങൾ ഞങ്ങളുടെ കൈയിലുണ്ട്. ഈ ഓപ്പറേഷന് എന്നെ ലീഡറായി തെരഞ്ഞെടുത്തപ്പോൾ ഞാൻ ഹോം മിനിസ്ട്രിയോട് ആദ്യം ആവശ്യപ്പെട്ടത് ഈ രണ്ടുപേരെയും എനിക്ക് വിട്ടുതരണമെന്നായിരുന്നു..."

രാകേഷ് വിമലിന്റെയും റെജിയുടെയും തോളിൽ കൈകൾ വെച്ച് പറഞ്ഞു.

"ഇത് വിമൽ ഗോപിനാഥ്,"

രാകേഷ് വിമലിൻറെ മുഖത്തേക്ക് നോക്കി അഭിമാനം തുളുമ്പുന്ന സ്വരത്തിൽ പറഞ്ഞു.

"രാജ്യത്തെ ഏറ്റവും നല്ല മിലിട്ടറി സ്ട്രാറ്റജിസ്റ്റുകളിലൊരാൾ...ഇത് റെജി ജോസ്..."

പിന്നെ അയാൾ റെജിയെ നോക്കി.

"ഏത് ടാസ്‌ക്കും അനായാസമായി കാരി ഔട്ട് ചെയ്യുന്നയാൾ. ദ ബെസ്റ്റ് ഷാർപ്പ് ഷൂട്ടർ എറൗണ്ട്..."

"ആൻഡ് വീ ഹാവ് ക്യാപ്റ്റൻ രാകേഷ് മഹേശ്വർ ആസ് ഔർ ലീഡർ,"

റെജി പുഞ്ചിരിയോടെ പദ്മനാഭൻ തമ്പിയോടും കൂടെയുള്ളവരോടും പറഞ്ഞു.

"അതുകൊണ്ട് സാർ ഒന്നും ഭയപ്പെടേണ്ട. ഞങ്ങളുടെ മിഷൻ ...ദാറ്റ് വിൽ ബി അകംപ്ലിഷ്ഡ്..."

റെജിയുടെ സ്വരം ദൃഢമായിരുന്നു.

അവരുടെ വാക്കുകൾ പദ്മനാഭൻ തമ്പിയിൽ, അയാളുടെ ഭാര്യയിൽ അൽപ്പം ആശ്വാസം നൽകിയതായി അവർക്ക് തോന്നി.

ഗായത്രിയുടെ ഭാവമെന്താണ്?

അത്‍ രാകേഷിനു വിവേചിക്കാനായില്ല.

അപ്പോൾ ഇരുപത് കിലോമീറ്ററുകൾക്കപ്പുറത്ത് ജില്ലാ ആസ്ഥാനത്ത് ജില്ലാ പോലീസ് അധികാരിയുടെ കാര്യാലയത്തിൽ അടിയന്തിരമായ ഒരു സമ്മേനം നടക്കുകയായിരുന്നു.

"കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച പ്രത്യേക ദൗത്യസംഘം നെല്ലിയാമ്പതിയിൽ ഇന്നലെ എത്തിച്ചേർന്ന കാര്യം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ,"

എസ് പി ചന്ദ്രശേഖരൻ നായർ മുമ്പിലിരിക്കുന്ന ഓഫീസർമാരെ നോക്കി.

"പക്ഷെ സ്റ്റേറ്റ് ഹോം മിനിസ്ട്രിയുടെ നിർദ്ദേശം കേന്ദ്രമയച്ച കമാൻഡോകളെപ്പോലെ അല്ലെങ്കിൽ അവരെക്കാളും സ്ട്രാറ്റജിക്കായി നമ്മൾ ജോയലിൻറെ പിന്നാലെ പോകണമെന്നാണ്,"

"സാർ..."

എസ് പിയെ തുടരാനനുവദിക്കാതെ ഡി വൈ എസ് പി പോത്തൻ ജോസഫ് എഴുന്നേറ്റു.

സംസ്ഥാനപോലീസിന്റെ ചരിത്രം മുഴുവനുമെഴുതാനുള്ള സ്ഥലം അയാളുടെ ദേഹത്തുണ്ടായിരുന്നു. നല്ല

💬 Comments

View all comments