Chapter Title : സൂര്യനെ പ്രണയിച്ചവൾ 5 [Smitha]
നമ്മുടെ ലക്ഷ്യം കൊല്ലുകയാണ് പെണ്ണെ. നമ്മെ വേട്ടയാടുന്നവരെ. നമ്മുടെ ലക്‌ഷ്യം കൊല്ലപ്പെടുകയുമാണ്. നമ്മെ വേട്ടയാടുന്നവരാൽ. കൊല്ലാനും കൊല്ലപ്പെടാനും മാത്രം ജന്മമെടുത്ത നമുക്ക് ചില വാക്കുകൾ ജീവിതത്തിൽ കൊണ്ടുനടക്കാൻ സാധിക്കില്ല. പ്രണയം, വിവാഹം, കുടുംബം ഒന്നും,"
ഷബ്നം തേങ്ങുന്നത് റിയ കേട്ടു.
"പക്ഷേ റിയാ..."
ഷബ്നം അവളുടെ കൈയ്യിൽ പിടിച്ചു.
"നിനക്ക്… നിനക്കുമില്ലേ അവനോട് എന്നെപ്പോലെ …? ചിലപ്പോൾ എന്നെക്കാളേറെ ഇഷ്ടം, പ്രേമം, കാമം ഒക്കെ...?അതുകൊണ്ടാണ് എനിക്ക്..."
റിയ വീണ്ടും ചുറ്റും നോക്കി. ആരും തങ്ങളുടെ സംസാരം ശ്രദ്ധിക്കുന്നില്ല എന്നുറപ്പുവരുത്തി ഷബ്‌നത്തെ നോക്കി.
"നിന്നേക്കാളെന്നല്ല, അവനെ പ്രണയിക്കുകയും കാമിക്കുകയും ചെയ്യുന്ന എല്ലാ പെണ്ണുങ്ങളെക്കാളും മേലെയാണ് എനിക്ക് അവനോടുള്ള ഇഷ്ടം. പക്ഷെ ശബ്നം..."
ഷബ്നം റിയയെ നോക്കി.
"എനിക്കവനോടുള്ള മോഹം കണ്ടീഷണൽ അല്ല. അവനാരെ ഇഷ്ടപ്പെട്ടാലും അവനെ ആരും ഇഷ്ടപ്പെട്ടാലും എനിക്ക് പ്രശ്നമല്ല. എൻറെ ഡ്യൂട്ടി എന്ന് പറയുന്നത് അവനെ ഇങ്ങനെ സ്നേഹിച്ചുകൊണ്ടിരിക്കലാണ്. വെറുതെ തീക്ഷ്‌ണമായി ചുമ്മാ തീവ്രമായി അങ്ങനെ സ്നേഹിച്ചുകൊണ്ടിരിക്കുക...പക്ഷെ അതുകൊണ്ടൊന്നുമല്ല നിന്നോട് ഞാൻ അവനെ മറക്കാൻ ആവശ്യപ്പെടുന്നത്...."
കണ്ണുകളിൽ അതിരില്ലാത്ത ആകാംക്ഷ നിറച്ച് ഷബ്നം റിയയെ നോക്കി.
"അവൻ നിന്നെയോ എന്നെയോ ലോകത്തെ ഏത് സൗന്ദര്യറാണി പ്രൊപ്പോസൽ ചെയ്‌താൽപ്പോലും അവർക്കാർക്കും വഴങ്ങില്ല. അവന്റെ മനസ്സിൽ ഒരു വസ്തുമാത്രം ആർക്കും കണ്ടെത്താൻ പറ്റില്ല. പെണ്ണുങ്ങളോടുള്ള കാമം!"
"അതെന്താ?"
ഷബ്നം ശബ്ദമുയർത്തി. പിന്നെ ചുറ്റുപാടുകളുടെ ഗൗരവം മനസ്സിലാക്കി ശബ്ദം താഴ്ത്തി ചോദിച്ചു.
"ജോയൽ ഗേയാണോ?"
എത്ര ശ്രമിച്ചിട്ടും റിയയ്ക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
"നീയെന്താ റിയേ ചിരിക്കൂന്നേ?"
ഷബ്നം അസഹിഷ്ണുവായി.
"എൻറെ പൊന്നേ!"
വായ് പൊത്തിക്കൊണ്ട് റിയ തുടർന്നു.
"സയൻറ്റിഫിക് ജാർഗൻസ് ഒക്കെ പറഞ്ഞ് നിന്നെ ബോറടിപ്പിക്കേണ്ടിവരും. എന്നാലും പറയാം. വെർബറേറ്റ് ആൻഡ്രോജനും ഈസ്ട്രോജനും ഒക്കെ കെട്ടിക്കിടക്കുന്ന അസ്സൽ ഞെരിപ്പൻ ബോഡി തന്നെയാ അവന്റെ...ആ പൊക്കവും ഒക്കെ വെച്ച് നോക്കിയാ എപ്പോഴും വെടിപൊട്ടിക്കാൻ ശേഷിയുള്ള അസ്സൽ പീരങ്കി തന്നെയാ കൈയ്യിലുള്ളതും. എന്നാലും..."
"പീരങ്കിയോ? നീയെന്താ റിയേ പറയുന്നേ? നമ്മുടെ കയ്യിൽ ഉള്ളത് എസ് ആൻഡ് ഡബ്ലിയു സിക്സ്റ്റി, സ്വീഡീഷ് കോൾട്ട് ട്രൂപ്പർ എം കെ അങ്ങനത്തെ റൈഫിൾസും റിവോൾവറും ഒക്കെയല്ലേ? പീരങ്കി എന്ന്
💬 Comments
View all comments