0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 6 [Smitha]

Author : സ്മിത Read All Parts 775

തോളിൽ ചേർത്തു.

"പിന്നെ അല്ലാതെ! എന്താ ഇപ്പോൾ അങ്ങനെ ഒക്കെ തോന്നാൻ,സംശയിക്കാൻ കാരണം?"

ഷബ്‌നത്തിന്റെ ചുണ്ടുകൾ വിതുമ്പുന്നത് റിയ കണ്ടു.

അവളുടെ കണ്ണുകളിൽ ഒരു പ്രത്യേക ഭാവം റിയ കണ്ടു.

മഴനീർതുള്ളികൾ ഭൂമിയുടെ ചൂടിലേക്ക് പെയ്തിറങ്ങുമ്പോൾ മൺതരികൾക്ക് സംഭവിക്കുന്നത്...

മഞ്ഞുത്തുള്ളികൾ പനിനീർപ്പൂവിന്റെ ദളങ്ങളിലേക്ക് അടർന്നടിയുമ്പോൾ പരാഗരേണുക്കൾക്ക് സംഭവിക്കുന്നത്...

"മോളേ..നിനക്കെന്താ പറ്റിയെ?"

തോളിൽ നിന്ന് കയ്യെടുക്കാതെ വശ്യസുന്ദരമായ അവളുടെ മുഖത്തേക്ക് നോക്കി റിയ ചോദിച്ചു.

പുറത്ത് കാറ്റിന്റെ മർമ്മരമടങ്ങി.

ഷബ്‌നത്തിന്റെ മുഖം തന്നിലേക്ക് അടുക്കുന്നത് റിയ കണ്ടു. വെയിൽ നാളമേറ്റ് തുടുക്കുന്ന തൂമഞ്ഞുപോലെ ഷബ്നത്തിന്റെ മുഖം മദഭരമായ ലാസ്യഭാവം പൂണ്ടു.

അടുത്ത നിമിഷം അവളുടെ ചുണ്ടുകൾ റിയയുടെ അധരത്തിൽ അമർന്നു. രാമേഘങ്ങൾ താഴ്ക്ക് വന്ന് തന്നെ തൊട്ടത് പോലെ റിയയ്ക്ക് തോന്നി. വിൺതാരങ്ങൾ തന്റെ ദേഹത്തെ പുതച്ചത് പോലെയും.

ഷബ്‌നത്തിന്റെ കൈകൾ റിയയെ ചുറ്റി വരിഞ്ഞു.

"മോളേ, എന്താടീ?"

അധരം അവളുടെ ചുണ്ടുൾക്കിടയിൽ നിന്ന് വേർപെട്ടപ്പോൾ റിയ ചോദിച്ചു.

"നിനക്ക് മനസ്സിലായില്ലേ...എനിക്ക് നിന്നെ ..."

"കല്യാണം കഴിക്കണോ?"

ചിരിച്ചുകൊണ്ട് റിയ ചോദിച്ചു.

"അറിയില്ല ..പക്ഷെ എനിക്ക് നിന്നെ എപ്പോഴും വേണം ..എന്റെ കൂടെ ...അല്ലെങ്കിൽ ഞാൻ ..ഞാനാ മരിച്ചുപോകും...."

റിയയുടെ കണ്ണുകൾ അദ്‌ഭുതം കൊണ്ട് വിടർന്നു. ഷബ്‌നത്തിൽ നിന്നും അത്തരമൊരു ഭാവം മുമ്പ് ഉണ്ടായിട്ടില്ല. ഇനി ഇവൾ....?

റിയ സംശയിച്ചു.

"നീ വന്നേ..."

റിയ അവളെ നിലത്ത് വിരിച്ച കിടക്കയിൽ പിടിച്ചിരുത്തി.

ഷബ്നം റിയയോടൊപ്പം കിടക്കയിലിരുന്നു.

"എടീ നിനക്ക് ..."

റിയ ചോദിച്ചു.

"നീ നേര് പറയണം ..നേരെ പറയാവൂ ..."

"ചോദിക്ക് ...നിന്നോട് ഞാൻ കള്ളം പറയുമോ?"

💬 Comments

View all comments