0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 7 [Smitha]

Author : സ്മിത Read All Parts 637

പറ പപ്പാ. പപ്പായ്ക്ക് എങ്ങനെ മനസ്സിലായി ഇത് ഇട്ടയാളെപ്പറ്റി?”

“എന്ത്? ഈ കാര്‍ഡ് ഇവിടെ സീക്രട്ട് ആയി ഇവിടെ കൊണ്ടുവന്നിട്ട ആള്‍ സുന്ദരി ആണ് എന്ന് എങ്ങനെ മനസ്സിലായി എന്നോ? അത് കയ്യക്ഷരം കണ്ടാല്‍ പോരെ? നല്ല സൂപ്പര്‍ കൈയ്യക്ഷരം! പിന്നെ നല്ല സൂപ്പര്‍ സാഹിത്യം! ഞങ്ങള്‍ പത്രക്കാര്‍ തോറ്റു പോകുന്ന എഴുത്തല്ലേ!”

“എഴുത്തോ? എന്ത് എഴുത്ത്?”

“അതൊക്കെ ഉണ്ട്. നീ വായിച്ച് നോക്ക്!”

അത് പറഞ്ഞ് ജെയിന്‍ ആ കവര്‍ അവന്‍റെ നേരെ നീട്ടി.

അവനത് തുറന്നു. റോസാപ്പൂവിന്റെ ചിത്രം. അതിന് താഴെ വാക്യം:-

“ഡിയര്‍ പപ്പാ, ഡിയര്‍ മമ്മി, നിങ്ങളുടെ ജോയലിന്റെ പെണ്ണാണ് ഞാന്‍...”

വരികളില്‍ നിന്ന് മുഖം ഉയര്‍ത്തുമ്പോള്‍ തന്‍റെ നേരെ മനോഹരമായി പുഞ്ചിരിക്കുന്ന ബെന്നറ്റിനേയും ജെയിനെയുമാണ് അവന്‍ കാണുന്നത്.

“ചെറുക്കനും ഇഷ്ടമായി ജെയിനെ! കണ്ടോ അവന്‍റെ മുഖത്ത് ഒരു നാണോം ഇളക്കോം!”

പപ്പാ ഉച്ചത്തില്‍ ചിരിച്ചു.

“പോ, പപ്പാ! ഇഷ്ടം! നാണം! ആരാണ് എന്ന് പോലും അറിയാതെ!”

അങ്ങനെ പറഞ്ഞെങ്കിലും ജോയല്‍ സ്വയം ചോദിച്ചു.:

ആരാണ് ഇവള്‍?

[തുടരും]

💬 Comments

View all comments