0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 7 [Smitha]

Author : സ്മിത Read All Parts 327

പറഞ്ഞു.

ഷബ്നത്തിന്‍റെ കണ്ണുകള്‍ ഭിത്തിയിലെ ഒരു വലിയഫ്രെയിം ചെയ്ത ഫോട്ടോയില്‍ പതിഞ്ഞു.

ജോയുടെ മമ്മി, നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതെന്ന് തോന്നിക്കുന്ന ജോ, പിന്നെ സുഭഗനായ ഒരു മദ്ധ്യവയസ്ക്കനും.

“ബെന്നറ്റ്‌ അങ്കിള്‍,”

റിയ ഷബ്നത്തിന്‍റെ കാതില്‍ വീണ്ടും മന്ത്രിച്ചു.

“ഞാന്‍ കണ്ടിട്ടുണ്ട്, എവിടെയോ...!”

ഷബ്നം നെറ്റി ചുളിച്ച് ഓര്‍ക്കാന്‍ ശ്രമിച്ചു.

“പടച്ചോനെ! ബെന്നറ്റ്‌ ഫ്രാങ്ക്...ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ....”

സാവധാനമെങ്കിലും,ശബ്ദം നിയന്ത്രിച്ചുകൊണ്ട് അതിരില്ലാത്ത അദ്ഭുതത്തോടെ അവള്‍ പറഞ്ഞു.
എന്നിട്ട് അദ്ഭുതം വിട്ടുമാറാതെ റിയയെ നോക്കി.

“അതെ, ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ന്യൂഡല്‍ഹി റസിഡന്‍റ്റ് എഡിറ്ററായിരുന്ന...”

റിയ വിശദീകരിച്ചു.

ഷബ്നത്തിന്‍റെ കണ്ണുകള്‍ വേണ്ടും വിടര്‍ന്നു.
അവളെന്തോ പറയാന്‍ തുടങ്ങിയപ്പോള്‍ റിയ അവളെ ആംഗ്യത്താല്‍ വിലക്കി.
എന്നിട്ട് കൂടെ വരാന്‍ കണ്ണുകള്‍ കാണിച്ചു.

“ഞാന്‍ കരുതി, മോനെ കുറെ നാളുകള്‍ക്ക് ശേഷം കാണുന്നതല്ലേ? മമ്മീം മോനും തമ്മില്‍ ഇമോഷണല്‍ സീന്‍ ഒക്കെ കാണുംന്നാ. ഒരു ഹഗ്ഗിംഗ്. അല്‍പ്പം കരച്ചില്‍...അങ്ങനെ”

അകത്തേക്ക് നടക്കവേ ഷബ്നം വീണ്ടും റിയയുടെ ചെവിയില്‍ മന്ത്രിച്ചു.

“ഹഗ് ചെയ്യാത്തതിന് കാരണമുണ്ട്,”

റിയ വിശദീകരിച്ചു.

“നമ്മള്‍ കൂടെയില്ലേ? നമുക്ക് വിഷമം ഉണ്ടാകും എന്നുമമ്മി കരുതുന്നുണ്ട്...”

അനാഥരുടെ മുമ്പില്‍ വെച്ച് സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കരുത് എന്ന നബി വചനം ഷബ്നം അപ്പോള്‍ ഓര്‍ത്തു.

“വാ...”

റിയ ഷബ്നത്തെയും കൊണ്ട് ഒരു മുറിയിലേക്ക് കയറി.

“മമ്മിയ്ക്കും മോനും മാത്രമായ നിമിഷങ്ങള്‍..അവര്‍ കരഞ്ഞോ ചിരിച്ചോ അവരുടെ സങ്കടങ്ങള്‍ തീര്‍ക്കട്ടെ!”

റിയയും ഷബ്നവും അകത്തേക്ക് കയറിയപ്പോള്‍ ജെയിന്‍,ജോയലിന്റെ അമ്മ അവനെ ആശ്ലേഷിച്ചു.
അവന്‍റെ നെറ്റിയില്‍ ഉമ്മ വെച്ചു.
അവരുടെ മിഴികള്‍ നിറഞ്ഞൊഴുകി.
ജോയലും കണ്ണുനീര്‍ നിയന്ത്രിച്ചില്ല.

“കരയല്ലേ...!”

അവന്‍റെ കണ്ണുകള്‍ തുടച്ചുകൊണ്ട് അവര്‍ പറഞ്ഞു.
പിന്നെ അവര്‍ അവനെ കിടക്കയിലിരുത്തി.

“കണ്ണില്‍ ഒരു തുള്ളി വെള്ളം വരാതെ, ലോകത്തോട് മൊത്തം യുദ്ധം ചെയ്യാന്‍ പറ്റുന്ന നിനക്ക് എന്‍റെ മുമ്പില്‍ കരയാതിരിക്കാന്‍ പറ്റുന്നില്ലേ മോനെ?”

ഉത്തരമൊന്നും പറയാതെ ജോയല്‍ അവരുടെതോളില്‍ തന്‍റെ മുഖം ചേര്‍ത്തു.

“ഇവിടെ എന്തെങ്കിലും പ്രശ്നം മമ്മി?”

വളരെ നേരം അവരുടെ ചുമലില്‍ മുഖം ചേര്‍ത്ത് ഇരുന്നതിനു ശേഷം ജോയല്‍ ചോദിച്ചു.

“ഇത് എന്‍റെ തറവാട് വീടല്ലേ?”

അവന്‍റെ മുഖത്ത്

💬 Comments

View all comments