0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 8 [Smitha]

Author : സ്മിത Read All Parts 520

എന്‍റെ സീറ്റില്‍ കിടന്നു. ഇത്ര രാവിലെ കൊണ്ടുവന്ന് ഇടണമെങ്കില്‍, തൊട്ടടുത്ത് തന്നെ ആള് കാണും!”

“അതെ, തൊട്ടടുത്ത്!”

അവള്‍ പുഞ്ചിരിയോടെ പറഞ്ഞു.

“എന്തായാലും ഇന്ന് കണ്ടുപിടിച്ചേ മതിയാകൂ ഗായത്രി,”

ജോയല്‍ നിസ്സഹായ സ്വരത്തില്‍ പറഞ്ഞു.

“അല്ലെങ്കില്‍ ടെന്‍ഷന്‍ മൂത്ത് ഞാന്‍ ഒരു വഴിക്കാകും!”

“നമുക്ക് കണ്ടുപിടിക്കാന്നെ!”

അവള്‍ ആശ്വസിപ്പിക്കുന്ന സ്വരത്തില്‍ പറഞ്ഞു.

“ഗായത്രിയുടെ സീറ്റ് ഏതാ?”

“ട്വെന്റി ഫൈവ്”

അവള്‍ പറഞ്ഞു.

“ട്വെന്റി ഫൈവോ?”

അവന്‍ അദ്ഭുതപ്പെട്ടു.

“അപ്പോള്‍ നമ്മള്‍ ഒരേ സീറ്റിലാണോ? എന്‍റെ ട്വെന്റി ഫോറാ!”

“അയ്യോ!”|

അവള്‍ അല്‍പ്പം പരിഭ്രമത്തോടെ പറഞ്ഞു.

“പ്രശ്നമാകുമോ ജോയല്‍ അപ്പോള്‍?”

“എന്ത് പ്രശ്നം?”

“അല്ല, ആ കുട്ടി എങ്ങാനും കണ്ടാല്‍...! ഞാന്‍ ജോയലുമായി സീറ്റ് ഷെയര്‍ ചെയ്യുന്നു എന്നൊക്കെ കണ്ടാല്‍..പോസെസ്സീവ്നെസ്സ് ഉള്ള കുട്ടി ആണെങ്കില്‍ ദേഷ്യം ഒക്കെ വന്നാലോ?”

അത് ശരിയാണ് എന്ന് ജോയലിനും തോന്നി.

ഗായത്രി കോളേജിലെ ഏറ്റവും സുന്ദരിയാണ്. അവളുടെ സമീപത്തിരുന്നു വര്‍ത്തമാനം പറയുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്നത് ആ കുട്ടി കണ്ടാല്‍!

പിന്നെ എന്ത് ചെയ്യും?

[തുടരും]

💬 Comments

View all comments