Chapter Title : സൂര്യനെ പ്രണയിച്ചവൾ 8 [Smitha]
പിന്നെ എന്തോ ഓര്‍ത്ത് വേണ്ടാന്ന് വെച്ചു.
“ഏയ്! ഒന്നുമില്ല!”
അവന്‍ പറഞ്ഞു.
“എന്താണ് എന്നെങ്കിലും പറയൂന്നെ! എന്നോടല്ലേ!”
നല്ല കുട്ടിയാണ് ഗായത്രി.
ജോയല്‍ ഓര്‍ത്തു. എല്ലാവര്‍ക്കും നല്ല അഭിപ്രായമാണ്.
ഇഷ്ടവും.
സുന്ദരിയാണ് എന്നതുകൊണ്ടോ, വളരെ സ്വാധീനമുള്ള ഒരു കേന്ദ്രമന്ത്രിയുടെ മകളാണ് എന്നതുകൊണ്ടോ അവളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഒരു തരിമ്പും അഹങ്കാരമോ നിഗളിപ്പോ ഇല്ല എന്ന് അവനോര്‍ത്തു.
ഗായത്രിയോട് പറഞ്ഞാലോ?
ചിലപ്പോള്‍ അവള്‍ വിചാരിച്ചാല്‍ തന്നെ ഇങ്ങനെ പറ്റിക്കുന്നത് ആരാണെന്ന് ചിലപ്പോള്‍ കണ്ടുപിടിക്കാന്‍ സാധിച്ചേക്കാം.
“ശരി!”
അവന്‍ എഴുന്നേറ്റു. എന്നിട്ട് തന്‍റെ ബാഗും കാര്‍ഡും എടുത്ത് അവളുടെ അരികിലേക്ക് പോയി. അവള്‍ക്ക് അഭിമുഖമായി ഇരുന്നു.
“ഇന്നലെ മുതല്‍ എന്നെ ഒരാള് വല്ലാതെ പറ്റിക്കുന്നു ഗായത്രി,”
അല്‍പ്പം ലജ്ജയോടെ, എന്നാല്‍ വിഷമത്തോടെയും അവന്‍ പറഞ്ഞു.
“എങ്ങനെ?”
അവള്‍ തിരക്കി.
“അതോ?”
അവന്‍ പറഞ്ഞു.
“ഇന്നലെ ക്ലാസ്സില്‍ ചെന്നപ്പോള്‍ എന്‍റെ ഡെസ്ക്കില്‍ ഇതുപോലെ ഒരു കാര്‍ഡ്. അതില്‍ എഴുതിയിരിക്കുന്നു....”
“എന്ത് എഴുതിയിരിക്കുന്നു..?”
അവള്‍ ചോദിച്ചു.
അവളുടെ മുഖം ചുവന്നിരിക്കുന്നത് അവന്‍ കണ്ടു.
കണ്ണുകളില്‍ വല്ലാത്ത മായികമായ ഒരു ഭാവം.
അവള്‍ പുഞ്ചിരിയോടെ കൈ ഉയര്‍ത്തി തന്‍റെ നീണ്ട മുടിയിഴകളില്‍ തഴുകി.
“അത് ഗായത്രി...”
അവളുടെ നോട്ടത്തിന്‍റെ ഭംഗിയില്‍ നിന്നും കണ്ണുകള്‍ മാറ്റാതെ അവന്‍ പറഞ്ഞു.
“എന്നെ ആരോ പ്രേമിക്കുന്നു എന്നും ഒക്കെ. മാത്രമല്ല ഇന്നലെ വീട്ടില്‍ ചെന്നപ്പോള്‍ അവിടെയും കാര്‍ഡ് വന്നിരിക്കുന്നു. ഗായത്രി ഇന്നലെ എനിക്കുണ്ടായ ചമ്മല്‍. പപ്പയും മമ്മിയും എന്നെ കളിയാക്കിയതിന് കണക്കില്ല...”
“അതെന്താ, അവര്‍ പ്രേമത്തിന് അത്ര എതിരാണോ?”
അവള്‍ പുഞ്ചിരി മാറ്റാതെ ചോദിച്ചു.
“അയ്യോ അതല്ല,”
അവന്‍ പെട്ടെന്ന് പറഞ്ഞു.
“ഞാനിങ്ങനെ ടെന്‍ഷന്‍ അടിച്ച് ...അതൊക്കെ കണ്ടിട്ട്...”
“എന്തിനാ ടെന്‍ഷന്‍? ഇങ്ങനെ കാര്‍ഡ് മെസേജ് ഒക്കെ തന്ന് പ്രേമിക്കുന്ന കുട്ടി ക്യൂട്ട് ആണോ അല്ലയോ എന്നൊക്കെ ഓര്‍ത്താണോ?”
“അയ്യോ, അതല്ല...എന്നെ പൊട്ടന്‍ കളിപ്പിക്കുവാണോ എന്നൊക്കെ ഓര്‍ക്കുമ്പം...”
“ജോയലിനെ എന്തിനാ പൊട്ടന്‍ കളിപ്പിക്കുന്നെ? ജോയല്‍ ഹാന്‍സം അല്ലേ? നല്ല നേച്ചര്‍ അല്ലേ? കോളേജിലെ ഏറ്റവും പോപ്പുലര്‍ അല്ലേ? പിന്നെന്താ?”
അത് പറഞ്ഞുകഴിഞ്ഞപ്പോള്‍ തനിക്ക് അബദ്ധം പറ്റിയത് പോലെ അവള്‍ അവനെ
💬 Comments
View all comments