← Back to സൂര്യനെ പ്രണയിച്ചവൾ 1 [Smitha]

Comments

സൂര്യനെ പ്രണയിച്ചവൾ [Smitha] · approved reader discussion

alby • 06-04-2021 00:02

അങ്ങനെ സൂര്യനും വന്നു.
തത്കാലം മൂന്നാം സ്ഥാനം ഞാൻ ഇങ്ങെടുക്കുവാ.അഭിപ്രായം അറിയിക്കാം കേട്ടൊ.

ആൽബി

സ്മിത • 06-04-2021 08:02

താങ്ക്സ് ട്ടൊ, ആല്‍ബി

സിമോണ • 05-04-2021 23:38

രണ്ടാം ലൈക്ക് എന്റയായിരുന്നു ട്ടാ...
കമന്റടിക്കാൻ ടൈപ്പ് ചെയ്ത് പോസ്റ്റ് ചെയ്തപ്പോ വട്ടം കറങ്ങിയ കാരണാ എന്റെ ഫസ്റ്റ് റാങ്ക് പോയത്...
പാവം ഞാൻ....
പക്ഷെ ആദ്യം ഗീതിക... പിന്നെ ചന്ദ്രിക (സൂര്യനെ പ്രണയിച്ചോള്)

അങ്ങനെ പറയാം ഡീറ്റെയിൽസ്...

സ്മിത • 06-04-2021 08:01

ഒരു റിക്വസ്റ്റ്...
ഒരേ ഒരു റിക്വസ്റ്റ്!!
നിക്കുവോ ഇവിടെ ഒരു റ്റു മന്ത്സ്?
മിനിമം?
അതോ ഇതും അത്യാഗ്രഹമാണ് മോളെ, അത്യാഗ്രഹം എന്നും പറഞ്ഞ് പാട്ടിന് പോകുമോ?
കൂടുതല്‍ ഒന്നും വേണ്ട ആഴ്ച്ചെല്‍ ഒരു കഥ. മിനിമം ഒരു പത്ത് പേജായാലും മതി.

അതോ ഇതും അത്യാഗ്രഹമാണ് മോളെ, അത്യാഗ്രഹം എന്നും പറഞ്ഞ് പാട്ടിന് പോകുമോ?

പ്ലീസ്!!!!

സിമോണ • 07-04-2021 13:30

രണ്ടുമാസോ??

രണ്ടു മാസം ഫ്രീ ആവാൻ പറ്റിയിരുന്നേൽ ഞാൻ വല്ല അന്റാർട്ടിക്കേലിക്കും പോയേനില്ലേ എന്റെ കൊച്ചമ്രാട്ടീ... (അയ്യോ അമ്മച്ചിപ്പാറൂ.. സോറി സോറി....)

അതും പോരാഞ്ഞ് ആഴ്ച്ചേൽ ഒരു കഥയും...ഗൊള്ളാം...
(ബാഗ്രൗണ്ടിൽ കൃഷ്ണമണികളെ മേലോട്ടുയർത്തി ഇടത്തോട്ടും വലത്തോട്ടും ടെന്നീസ് കളിക്കുന്ന സിമോണ)

ഒരു രക്ഷേമില്ല ന്നെ... ഇന്നലെന്നെ ഗീതിക വായിക്കണം, കമന്റിന് മറുപടണം ന്നൊക്കെ വിചാരിച്ചിട്ട് ഒരു വസ്തു നടന്നില്ല...
ഒടുക്കത്തെ പണികളായിരുന്നു....
ഇനീപ്പോ ക്ളോക്ക് നന്നാവാണ്ട് ഒന്നും നടക്കും ന്നു തോന്നണില്ല എന്റെ സ്മിതാമ്മേ...
ഞാൻ വരും പക്ഷെ... ഷുവറാ..
അങ്ങനൊന്നും മേൽന്നു പോണ ഐറ്റം ഒന്നുമല്ല ഞാൻ ട്ടാ...
അങ്ങനെ സുഖിക്കണ്ട...
സ്മിതാമ്മേടെ വാളുകളെ വാളുകളാൽ അഭിഷേകം ചെയ്യാൻ ഒരു ഫുൾ കുപ്പി കള്ളും അകത്താക്കി ഞാൻ വരും... നോക്കിക്കോ...

ഒരുപാട് ഇഷ്ടത്തോടെ
സ്വന്തം (ഇതെഴുതുമ്പോ നെഞ്ചിന്റുള്ളിൽ ഒരു കിക്കിളിയാണ്,.. ഒരു സുഖം)
സിമോണ.

ആര്യൻ • 05-04-2021 23:32

??

സ്മിത • 06-04-2021 07:58

താങ്ക്സ്

സാജിർ • 03-04-2021 18:40

Hi smitha how r u?
         വളരെ മനോഹരമായ രംഗങ്ങൾ ആണ് ഈ ഭാഗം മുഴുവനും എന്ന് പറയാതെ വയ്യ.ജോയൽ ഗായത്രി രണ്ടു പേരിലും നല്ല കെമിസ്ട്രി വർക്ക് ഔട്ട് ആയിട്ടുണ്ട്.ഗായത്രിയുടെ ഇഷ്ടവും ജോയലിന്റെ തന്റെ പെണ്ണ് ആരാണെന്നറിയാനുള്ള ത്വരയും വൗ ബ്യുട്ടിഫുൾ.അവസാനം അവൻ തിരിച്ചറിഞ്ഞിരിക്കുന്നു ഗായത്രിയാണ് അവന്റെ ഹൃദയത്തിൽ രക്തത്താൽ കൊത്തിവച്ച പെണ്ണെന്നു,വളരെ നൈര്മല്യമായ മുഹൂർത്തം. അവരുടെ പ്രണയം കാണാൻ ഏറെ ആകാംഷയുണ്ട്.പിന്നെ ആ വിദ്യാർത്തി രാജ്യം അറിയുന്ന കുറ്റവാളിയിലേക്ക് എത്തിയതും.ജോയൽ മാത്രം അല്ലല്ലോ വേറൊരു നായകനും കൂടെ ഇല്ലേ ഇതിൽ ഞാൻ മറന്നിട്ടില്ല ഒരമ്മയുണ്ട് ആ ജവാനെ. അപ്പൊ സ്മിത കാത്തിരിക്കുന്നു എന്ന പല്ലവി വീണ്ടും യൂസ് ചെയ്യുന്നില്ല ഇങ്ങു തന്നെച്ചാ മതി ok

Withlove sajir❤️❤️???

MAcBETH • 02-04-2021 04:07

കുറച്ചു ദിവസം ആയിട്ട് കഥകൾ. Com യിൽ ആയിരുന്നു അതാണ് വായിക്കാൻ വയ്യികിയത്
പാർട്ട്‌ അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗത്തു ഗായത്രിയെ കുറച്ചു പറ്റിക്കണം നമ്മുടെ ചെറുക്കനെ കുറച്ചു വട്ടു കളിപ്പിച്ചതല്ലേ

സ്മിത • 02-04-2021 12:57

ഓക്കേ ...
അങ്ങനെയാകാം..
താങ്ക്യൂ...

കൊതിയൻ • 01-04-2021 16:56

സത്യം മാത്രം പറയുന്നു... എന്റെ ജീവിതത്തിൽ ഇത്ര ആകാംഷയോടെ ഞാൻ ഒരു കഥ വായിച്ചിട്ടില്ല... വല്ലാത്തൊരു imagination ആണ് ഓരോ വരിയും തന്നത്... എല്ലാ എപ്പിസോഡ് വായിച്ച ശേഷമാണ് comment ഇട്ടത്... ഇതിന് മുന്നേ ഈ സൈറ്റിൽ ഇത്ര ഫീൽ തന്ന കഥ ദേവരാഗം ആയിരുന്നു... അതിപ്പോഴും ഒരു ബാക്കി ദുഃഖപത്രമായി മനസ്സിൽ ഉണ്ട്താനും. പക്ഷെ ഈ കഥ കൂടുതൽ കൂടുതൽ വായിക്കാൻ ഉള്ള ശീലം ഉണ്ടാകുന്ന പോലെ ഒരു ഫീൽ... നല്ല സിനിമ കാണുമ്പോ ഈ ജോണർ സിനിമ ഏതൊക്കെ ഉണ്ടെന്ന് നോക്കി കാണുന്ന പോലെ.. ഇതു പോലെ ഏതൊക്കെ സ്റ്റോറി ഉണ്ടെന്ന് തേടി നടന്ന് വായിക്കാൻ ഉള്ളിന്റെ ഉള്ളിൽ ഒരു മോഹം.... ദേവരാഗം പോലെ ഈ ജോയലിന്റെ സംഗീതവും പാതി വെച്ചു നിന്നുപോവരുതെ...

സ്മിത • 01-04-2021 20:57

ആകാംക്ഷയോടെ കാത്തിരുന്ന് വായിക്കാനുള്ള "സ്റ്റഫ്" ഈ കഥയിലുണ്ട് എന്നറിയുന്നത് അദ്ഭുതപ്പെടുത്തുന്നു. എങ്കിലും എഴുതുമ്പോള്‍ എനിക്ക് ആഹ്ലാദം നല്‍കുന്ന കഥയാണ്‌ ഇത്. ഇതുപോലെയുള്ള കഥകളുടെ ബ്ലൂ പ്രിന്‍റ് ആദിമധ്യാന്തം മനസ്സിലുണ്ട്. ഈറോട്ടിക്സ് എഴുതുമ്പോള്‍ [ഗീതിക പോലെയുള്ളവ] മനസ്സില്‍ ഒന്നുമുണ്ടാവില്ല. എഴുതുന്ന ദിവസത്തെ മനസ്സിന്‍റെ സഞ്ചാരമാണ് എഴുതുമ്പോള്‍ കഥയിലെ സംഭവങ്ങളായി മാറുന്നത്...

ഇഷ്ടമായതില്‍ ഒരുപാട് നന്ദി..

Kuttus • 01-04-2021 15:29

ഗീതിക എപ്പോൾ വരും ????

സ്മിത • 01-04-2021 20:53

മൂന്ന്‍ ദിവസങ്ങള്‍ക്ക് ശേഷം

Sree • 01-04-2021 03:13

Smithakutty ithu vere style anelo,

Anyway superb

Smitha • 01-04-2021 08:20

താങ്ക്സ് എ ലോട്ട്.. ❤

Akrooz • 31-03-2021 10:30

സ്മിതേച്ചി ഹോം പേജിലുള്ള കഥകളെല്ലാം നോക്കിയോ ?

സ്മിത • 31-03-2021 20:01

സൈറ്റില്‍ കയറുമ്പോള്‍ ആദ്യം ചെയ്യുക അവിടെ കാണുന്ന എല്ലാ കഥകള്‍ക്കും ലൈക് ചെയ്യുക എന്നതാണ്. വായിക്കുന്നതും വായിക്കാത്തതും. ഹോം പേജിലെ എല്ലാ പേരുകള്‍ക്കും നേരെ ചുവന്ന ലവ് ചെയ്തതിനു ശേഷം മാത്രമേ മറ്റെന്തും ചെയ്യൂ...

അതിനര്‍ത്ഥം ആ കഥകള്‍ എല്ലാം കണ്ടു എന്നോ വായിച്ചു എന്നോ അര്‍ത്ഥമില്ല.

ഇപ്പോള്‍ ഉള്ള സ്ഥലത്തിന്‍റെ പ്രത്യേകത കാരണം സൈറ്റ് ആക്സെസ് 24 അവേഴ്സ് ഇല്ല. എന്നും കിട്ടും. എന്നാല്‍ ആ സമയം നോക്കിയിരിക്കണം. ആക്സെസ് ആകുമ്പോള്‍ ആദ്യം ചെയ്യുക കമന്റുകള്‍ക്ക് റിപ്ലൈ ചെയ്യുക എന്നതാണ്. വായന തുടങ്ങുമ്പോള്‍ ചിലപ്പോള്‍ ആക്സെസ് നഷ്ടമാകും...

അക്രൂസ് കഥ ഇട്ടിട്ടുണ്ടോ?
ഏത് പേരിലാണ്.
എങ്കില്‍ പറയൂ...
അക്സെസ് വരുമ്പോള്‍ ഞാന്‍ മാക്സിമം കോപ്പി ചെയ്ത് വെക്കാം. എന്നിട്ട് വായിക്കാം....

JOSEPH • 31-03-2021 10:22

ഒളിച്ചു കളിച്ചു ഉള്ള പ്രണയം ഒത്തിരി രസകരം ആണ് വായിക്കാൻ. ആരെ ആരുകെ സ്വന്തം ആകും എന്നു കാത്തിരുന്നു കാണാം.അതും അതുപോലെ ഉള്ള ഒരു നിരുത്തൽ അല്ലെ കഥയുടെ ഈ പാർട്ട്‌ നിറുത്തിയത്. അപ്പോൾ അടുത്ത പാർട്ട്‌ കിട്ടാനും വായിക്കാനും ഉള്ള തോര കൂടും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി സ്മിത ജീ.

സ്മിത • 31-03-2021 19:58

ഹഹഹ..
അത് ഒരു തന്ത്രമാണ്, ങ്ങനെ നിര്‍ത്തുക എന്നത്. കാത്തിരിപ്പിനേ സുഖമുള്ളതക്കില്ലെ അത് ജോസഫ് ജി...

WARDEN • 31-03-2021 09:30

Adipoli

സ്മിത • 31-03-2021 19:56

താങ്ക്യൂ സോ മച്ച്….

Dude • 31-03-2021 07:41

Super aayitund chechi

സ്മിത • 31-03-2021 19:56

താങ്ക്യൂ സോ മച്ച്....

ഫ്ലോക്കി കട്ടേക്കാട് • 30-03-2021 22:03

Hi ചേച്ചി....

പാർട്ട് വായിച്ചു. ലോങ്ങ്‌ ഡ്രൈവിനിടയ്ക്കാണ് കഥ വായിച്ചത്. അതിന്റെ കുഴപ്പമാണോ എന്ന് അറിയില്ല. പക്ഷെ ഈ  കഥയുടെ മുൻ പാർട്ടുകളെ അപേക്ഷിച്ചു ഈ പാർട്ടിൽ പൂർണമായ ഒരു  സംതൃപ്തി കിട്ടിയില്ല....

കഥയുടെ മര്മത്തിലേക്കു വരുന്ന ഭാഗങ്ങൾ ആണെന്ന് അറിയാം  എന്നാലും എന്തോ ചേച്ചിക്ക് മാത്രം     നൽകാൻ കഴിയുന്ന ഒരു വായനാ രസം   ഉണ്ട്. വായിക്കിമ്പോൾ വായനക്കാരന് മുന്നിൽ ഉണ്ടാകുന്ന ഒരു പ്രത്യേക ഫീൽ ആ ഫീൽ കിട്ടിയില്ല  എന്നൊരു തോന്നൽ... ഒരു പക്ഷെ എന്റെ വായനയുടെ പ്രശനം ആയിരിക്കാം ... മറ്റാരും പറഞ്ഞു കണ്ടില്ല...

ജോയലിന്റെ തീർത്തും വ്യത്യസ്തമായ ആ മാറ്റത്തിലേക്കുള്ള കാരണങ്ങളെയും ഒപ്പം അതിനെ ഗായത്രിയും രാകേഷ്ലേക്കും എത്തുന്ന സന്ദര്ഭങ്ങളെ ആകാംഷയോടെ കാത്തിരിക്കുന്നു

സ്നേഹം
ഫ്ലോക്കി

സ്മിത • 31-03-2021 19:55

വളരെ ശുഷ്കമായ അധ്യായമായി എനിക്കും തോന്നിയിരുന്നു. ചില നേരങ്ങള്‍ അങ്ങനെയാണ്. എഴുത്ത് ദേവന്‍ പ്രസാദിക്കില്ല...
എഴുതുമ്പോള്‍ കിട്ടാത്ത തൃപ്തി വായിക്കുമ്പോള്‍ എന്തായാലും വരില്ല. അത്കൊണ്ട് വായനയുടെ പ്രശ്നമായി കാണേണ്ട. എഴുതിയ ആള്‍ തൃപ്തയായിരുന്നില്ല എന്നതാണ് കാരണം...

കാത്തിരിക്കുന്ന ഭാഗങ്ങള്‍ കഴിവതും വൃത്തിയായി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തീര്‍ച്ചയായും ഉണ്ടാവും.

നന്ദിയും സ്നേഹവും...
സ്മിത

Melvin • 30-03-2021 22:00

ഈ കഥ ഇപ്പോഴാണ് ശ്രെദ്ധിക്കുന്നത് നോട്ടം മുഴുവൻ ഗീതിക ആണോന്നു ആയതു കൊണ്ട് ശ്രെദ്ധിക്കാൻ
വൈകി പോയി ആദ്യം മുതൽ വായിച്ചിട്ട് ഇതുവഴി വരാം...???

Smitha • 31-03-2021 15:15

ഓക്കേ...
താങ്ക്സ് അ ലോട്ട്... ♥♥♥

അഗ്നിദേവ് • 30-03-2021 20:49

എസ്ക്യൂസ്മി madam ഇത്രയും നല്ല കഥ കുറച്ച് പാർട്ട് മാത്രം എഴുതി ഇടുന്നതിന് നല്ല അടി തരുകയാണ് വേണ്ടത്. ശോ ഇനി അടുത്ത പാർട്ട് വരുന്ന വരെ എങ്ങനെ കാത്തിരിക്കും. അടുത്തത് എന്ത് എന്ന് അറിയാൻ ആകാംക്ഷ കൂടി വരുന്നു.കാത്തിരിക്കുന്നു ചേച്ചി അടുത്ത പാർട്ടിന് വേണ്ടി.??????????????????????????????????????????????????????????????????????

സ്മിത • 30-03-2021 21:03

ആഹാ...
അതുകൊള്ളാം!!
അടികൊടുത്ത് അഭിനന്ദിക്കുന്നത് ആദ്യമായാണ്.
കഥ ഇഷ്ടമായതില്‍ വളരെ നന്ദി...
പേജുകള്‍ അടുത്ത തവണ കൂട്ടാന്‍ ആവത് ചെയ്യാം കേട്ടോ..

വേതാളം • 30-03-2021 18:28

ഇത്രയും മനോഹരമായ paartil പേജ് കുറഞ്ഞുപോയത് ഒട്ടും മാപ്പർഹിക്കാത്ത തെറ്റാണ് ?

പിന്നെ ജോയൽ ആള് ഒരു കില്ലാടി തന്നെ.. ഗായത്രി തന്നെയാണോ ഗ്രീട്ടിങ്സുകൾ അയക്കുന്നത് എന്നറിയാനുള്ള എളുപ്പ വഴി അവൻ തന്നെ അ പെൺകുട്ടിയെ കണ്ടുപിടിച്ചു എന്ന് പറയുന്നതാണ്.. ഗായത്രി appol സത്യം പറഞ്ഞെ പറ്റൂ.. (ഇനി ശരിക്കും ഗായത്രി മന്ത്രം അല്ലാതെ വേറൊരു പെൺകുട്ടി ഇടയിൽ കേറി വരുമോ..?)

അടുത്തത് പെട്ടെന്ന് പോരട്ടെ

സ്മിത • 30-03-2021 18:57

യെസ് ....

പേജുകള്‍ കുറഞ്ഞു. പക്ഷെ ആ സംഭവം അവിടെ അവസാനിക്കുന്നത് ആയിരുന്നില്ലേ, ഭംഗി? അതാണ് പേജ് നിയന്ത്രണം ഉണ്ടായത്.

അടുത്ത അദ്ധ്യായം പേജുകള്‍ കൂട്ടാം.

ജോയല്‍ എന്ത് തന്ത്രം ഉപയോഗിക്കുന്നു എന്ന് കാത്തിരുന്ന് കാണണം.
ഒരുപാട് ഇഷ്ടം, സ്നേഹം

നന്ദി...

അന്ധകാരത്തിന്റ രാജകുമാരൻ • 30-03-2021 17:16

ചേച്ചി ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്
❤????????
?♥??????
അടുത്ത ഭാഗമെങ്കിലും വേഗം തരുമായിരിക്കുമല്ലേ അല്ലെ........... ?

സ്മിത • 30-03-2021 18:54

താങ്ക്സ് എ ലോട്ട്...

അവിഹിതം, പിന്നെ ഗീതിക, അതിന് ശേഷം സൂര്യന്‍...

താങ്ക്സ്....

alby • 30-03-2021 16:43

ചേച്ചി........

ഈ ഭാഗവും വായിച്ചു.പ്രണയമാണിതിൽ,ജോ പ്രണയത്തിലായിരിക്കുന്നു.അവൻ പ്രണയം അറിയാൻ തുടങ്ങുകയാണ്.

ജോയുടെ കാര്യങ്ങളിൽ ഗായത്രി ഇടപെട്ടുതുടങ്ങിയിരിക്കുന്നു.എല്ലാ പെൺകുട്ടികൾക്കും ഉള്ളതുപോലെ ഒരു പൊസെസ്സീവ് മൈൻഡ് ഉണ്ടവൾക്ക്.പക്ഷെ പൊട്ടിത്തെറിക്കുന്നില്ല,പുറമെ കാണിക്കുന്നില്ല.
വളരെ സെൻസിബിളായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു.അവന്റെ കാര്യങ്ങളിൽ സൂക്ഷ്മമായി ഇടപെടാൻ ശ്രമിക്കുന്നു.ഒരു വല്ലാത്ത സ്വാതന്ത്ര്യം എടുക്കുന്നുണ്ടവൾ.

ആദ്യം കരുതി ജോയലിന് കലങ്ങിയില്ലെ എന്ന്
പക്ഷെ ആ ഷോപ്പ് അവനത് കലക്കിക്കൊടുത്തു.കാത്തിരിക്കുന്നു പ്രണയത്തിന്റെയും വിരഹത്തിന്റെയും ഒറ്റ നിമിഷം കൊണ്ട് മാറിമറിയുന്ന ജീവിതങ്ങളുടെയും കാലം ഒരുക്കിവച്ചിരിക്കുന്ന സമസ്യകളുടെയും കഥയറിയാൻ.

ഗീതിക വായിച്ചു.എപ്പോഴത്തെയും പോലെ കിടുക്കി.

സ്നേഹപൂർവ്വം
ആൽബി

സ്മിത • 30-03-2021 18:53

ആല്‍ബി...

ആല്‍ബി എഴുതിയ കമന്റ് ഒരു കഥയായി കാണാനാണ് എനിക്കിഷ്ടം. അത്ര മനോഹരമായി. ഒരു പാരലല്‍ കവിത പോലെ...

പിന്നെ ഗീതികയില്‍ ആല്‍ബി എഴുതിയ കമന്റിനെ കുറിച്ച്...

രാജയുടെയും അല്‍ബിയുടെയും ഒക്കെ കമന്റ്റിന് പിന്നീട് റിപ്ല തരാം എന്ന് വിചാരിച്ചിരുന്നു, ആ സമയം ത്തിരക്കായതിനാല്‍. പക്ഷെ കുറെ കമന്റുകള്‍ വന്ന് അടുത്തെ പേജിലേക്ക് കമന്റുകള്‍ കയറി. സെക്കന്‍ഡ് പേജിലേക്ക് കമന്റുകള്‍ വന്ന് കഴിഞ്ഞപ്പോള്‍ ആദ്യ പേജിനെ പറ്റി ഓര്‍ത്തില്ല...

അതാണ്‌ സംഭവിച്ചത്. പിന്നെ അ പേജ് നോക്കിയപ്പോള്‍ വിഷമമായി.

ഇല്ലാത്ത സമയമുണ്ടാക്കി നിങ്ങള്‍ ഇട്ട കമന്റുകള്‍ അവിടെ അനാഥമായി കിടക്കുന്നു.

ഏതായാലും കണ്ടയുടനെ റിപ്ലൈ ചെയ്തു കേട്ടോ...

ഒരുപാട് നന്ദി,
ഒരുപാട് സ്നേഹം.

സ്മിത.

alby • 30-03-2021 20:42

ടേക്ക് ഇറ്റ് ഈസി മാൻ

Achillies • 30-03-2021 15:18

ഇവിടെ എന്നും എപ്പോഴും വസന്തമാണല്ലോ മാഡം....❤❤❤❤

ഒരുപാട് ഇഷ്ടമായി....
ഗായത്രിയെ അധികം ഇട്ടു വട്ടുപിടിപ്പിക്കരുതെ.....
Keep on the pace ചേച്ചീ...❤❤❤

സ്നേഹപൂർവ്വം...❤❤❤

Smitha • 30-03-2021 16:22

ഇപ്പോൾ കഥയിൽ പ്രണയമാണ് സാന്നിധ്യം...
പ്രണയത്തിന്റെ ഋതുവായ വസന്തം അപ്പോൾ സ്വാഭാവികം...
അതാണ്...
ഒരുപാട് സന്തോഷം, സ്നേഹം..
സ്മിത

Akrooz • 30-03-2021 14:28

പൊളിച്ചു അവരുടെ ലബ് ??

Smitha • 30-03-2021 14:45

താങ്ക്യൂ ആക്രൂസ്
താങ്ക്യൂ വെരിമച്ച്

Smitha • 30-03-2021 14:25

ഹലോ രാജ്
രാവിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട ആളെ കാണുന്നത് നല്ല കാര്യമാണ്.
ദിവസം നന്മയുള്ള ആയിരിക്കാൻ ഇതിൽപരം മറ്റ്
കാരണങ്ങൾ വേറെ ഇല്ലല്ലോ...
ഗായത്രി ജോയൽ ഇന്ന് ടെസ്റ്റ് ചെയ്യുകയായിരുന്നു എന്നുവേണം കരുതാൻ...
അത് ജോയൽ ആ അർത്ഥത്തിൽ കാണുമോ എന്നാണ് അറിയേണ്ടത്...

സ്നേഹപൂർവ്വം
സ്മിത

Smitha • 30-03-2021 17:07

❤❤❤

മാത്യൂസ് • 30-03-2021 13:49

സൂപ്പർ ബ്രോ

Smitha • 30-03-2021 14:44

താങ്ക്യൂ സോ മച്ച്

മാത്യൂസ് • 30-03-2021 13:47

ഹൊ ആദ്യമയി ഒരു ഇരുപ്പിൽ ഒരു നോവലിൻ്റെ എല്ലാ പർട്ടും വായിക്കുന്നത് superb

?? • 30-03-2021 13:39

അങ്ങനെ വീണ്ടും എനിക്കൊരു കാമുകിയെ കിട്ടിയിരിക്കുകയാണ് സുഹൃത്തുക്കളെ... ?????

Smitha • 30-03-2021 14:44

വായിക്കുന്ന ഓരോരുത്തരും അവരിൽ ജോയലിനെ കണ്ടെത്തിയാൽ അതൊരു കുറ്റമല്ല
അങ്ങനെയാണ് വേണ്ടത്...
പക്ഷേ ബേസിക് ഒരു മാറ്റവുമില്ല
സ്റ്റണ്ണിങ്ബ്യൂ ട്ടി ആണ് എന്നുള്ളത്

Smitha • 30-03-2021 14:44

@ജോ
എത്രയെത്ര....

? ? ? • 30-03-2021 18:36

ഇളം മഞ്ഞിൻ കുളിരുമായി.....

? ? ? • 30-03-2021 18:37

@jo ?

മാത്യൂസ് • 30-03-2021 12:58

ഇതിൻ്റെ 8 അം പാർട്ട് വായിച്ചു അതിലുള്ള സാഹിത്യവും കൂടെ ആയപ്പോൾ ഒന്നാം പാർട്ട് മുതൽ തപ്പി പിടിച്ചു വയിക്കുവാ താങ്കൾ ജഗതി ചേട്ടൻ പറയുന്ന പോലെ പ്രതിഭയാണ് പ്രതിഭാസമാണ്

Haridas • 30-03-2021 12:55

Dear Smitha Mam, അടിപൊളി, സൂപ്പർ. ഇന്നലത്തെ വിഷമം മുഴുവൻ മാറ്റി മനസ്സിൽ മുഴുവൻ സന്തോഷം നിറഞ്ഞു. ഒറ്റ റിക്വസ്റ്റ് മാത്രം. ജോയൽ കണ്ടെത്തിയ ആ കക്ഷി ഗായത്രി തന്നെയാണെന്ന് ഒന്ന് പറയിപ്പിക്കു. പാവം ഗായത്രിയുടെ കിളിയെല്ലാം പറന്നു പോയുള്ളു ആ നിൽപ്പിൽ നിന്നും ഒന്ന് രക്ഷിക്കൂ. Once again thanks for your writing ability and waiting for the next part.
Thanks and regards.

Smitha • 30-03-2021 14:42

ഒരാളുടെ എഴുത്ത് മറ്റൊരാൾക്ക് സന്തോഷം തരുന്നു എന്നത് വലിയ കാര്യമാണ്.
എന്റെ കഥകൾ താങ്കളെ സന്തോഷപ്പെടുത്തി എങ്കിൽ അതിൽപരം എനിക്ക് മറ്റ് സന്തോഷവും ഇല്ല

ഗായത്രിയോട് ജോയൽ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാൻ അല്പം കൂടി കാത്തിരുന്നാൽ മതി

സ്നേഹപൂർവ്വം സ്മിത

ആത്മാവ് • 30-03-2021 11:25

Dear കാമുകി ???... കഥ അടിപൊളി... ??? വെറും വാക്കല്ല കേട്ടോ..? സത്യം ?. ഞാൻ തന്റെ എല്ലാ കഥകളും വായിക്കാറുണ്ട് പക്ഷെ കമന്റ്‌ ഇടാറില്ല.. ചുരുക്കം ചിലതിനു മാത്രം കമന്റ്‌ ഇടും.. അതിന് കാരണം, തന്റെ എല്ലാ കഥകൾക്കും എന്തോ ഒരു വല്ലാത്ത ഫീലിംഗ് ആണ്.. മറ്റുള്ളവരുടെ കഥകളും നല്ലതാണ്..  അവരുടെ ഒന്നിൽ കൂടുതൽ കഥകൾ അടുപ്പിച്ചു വായിക്കാറുണ്ട്.. പക്ഷെ തന്റെ കഥകൾ ഞാൻ സമയം എടുത്താണ് വായിക്കുന്നത്.. എന്നാലേ അതിന്റെ ആ സുഖം കിട്ടുകയുള്ളൂ.. അതിന് ഫ്രീ സമയം കണ്ടെത്തി വായിക്കുമ്പോൾ ഒന്ന് രണ്ട് ദിവസം കഴിയും.. അപ്പോഴേക്കും താൻ അടുത്ത കഥ ഇടും.. പിന്നെ കമന്റ്‌ ഇടാൻ ഒരു മടി.. ഇതാണ് എനിക്ക് സംഭവിക്കുന്നത് ???.. ആ പഴയ താല്പര്യത്തോടെ ഇപ്പോഴും കഥകൾ എഴുതുന്നത് തന്റെ കഴിവാണ്.. അതിന് ഓരായിരം ആശംസകൾ നേരുന്നു ??.. അതുപോലെ മന്ദൻരാജയും.. നിങ്ങളെ പുകഴ്ത്താൻ പുതിയ വാക്കുകൾ കണ്ടെത്താനിരിക്കുന്നു... തുടർന്നും ഉദയസൂര്യനെപ്പോലെ ശോഭിച്ചു നിൽക്കട്ടെ എന്ന് ആശംസിക്കുന്നു ??.. തുടർന്നുള്ള കഥകൾക്കും, ഭാഗങ്ങൾക്കും ഓരായിരം സപ്പോർട്ട് നൽകികൊണ്ട് നിർത്തട്ടെ ??. By സ്വന്തം കാമുകൻ ആത്മാവ് ??.

Smitha • 30-03-2021 14:26

കഥകൾ പെട്ടെന്ന് ഇടുന്നത് ഇപ്പോൾ അല്പം ഫ്രീ ടൈം കിട്ടുന്നതുകൊണ്ടാണ്....
വായിക്കുന്ന കഥകൾക്കെല്ലാം കമന്റ് ചെയ്യണം എന്ന് നിർബന്ധം ഒന്നുമില്ല
എങ്കിലും കഥകളെ ഇഷ്ടമാണ് എന്ന് അറിയിച്ചതിന് ഒരുപാട് നന്ദി
ഒരുപാട് സന്തോഷം
എന്റെ കഥകൾ വായന യോഗ്യമാണ് എന്ന് ഒരാൾ പറയുമ്പോൾ അതിൽ പരം സന്തോഷം വേറെയില്ല...
അതുകൊണ്ട് വീണ്ടും നന്ദിയും സ്നേഹവും അറിയിക്കുന്നു

JOSEPH • 30-03-2021 10:47

വന്നു അല്ലെ. വായന ശേഷം അഭിപ്രായം സ്മിത ജീ.?

Smitha • 30-03-2021 14:22

ഓക്കേ
ആയിക്കോട്ടെ ജോസഫ് ജി

ZAYED MAZOOD • 30-03-2021 10:13

സൂപ്പർ..

ഈ ഭാഗവും പൊളിച്ചു ❤️

Smitha • 30-03-2021 14:21

താങ്ക്യൂ
കഥ ഇഷ്ടമായതിൽ ഒരുപാട് നന്ദി

alby • 30-03-2021 08:35

ദേ സൂര്യനും.....

വായിച്ചു വരാം.

Smitha • 30-03-2021 14:21

ഓക്കേ താങ്ക്യൂ വെരിമച്ച്

Raaji • 30-03-2021 08:31

സൂപ്പർ....എനിക്ക് വളരെ അധികം ഇഷ്ടമായി.

Smitha • 30-03-2021 14:18

ഇഷ്ടമായതിൽ ഒരുപാട് നന്ദി...

പൊന്നു • 30-03-2021 07:34

ആദ്യം ലൈക്ക് പിന്നെ വായന

Smitha • 30-03-2021 14:17

ഓക്കേ താങ്ക്യൂ വെരിമച്ച്

Kk • 30-03-2021 07:31

1st

Kk • 30-03-2021 07:45

അടിപൊളി...വെയ്റ്റിംഗ്

Smitha • 30-03-2021 14:17

താങ്ക്യൂ സോ മച്ച്

Anu • 30-03-2021 13:03

അടിപൊളി ??

Smitha • 30-03-2021 14:16

താങ്ക്യൂ സോ മച്ച്

ZAYED MAZOOD • 29-03-2021 08:35

സ്മിത ..

അടിപൊളി, തിരിച്ചു വരവ് ഗംഭീരം..
8 ഭാഗങ്ങൾ വായിച്ചു കഴിയുന്നതേ അറിഞ്ഞില്ല,.

തുടക്കത്തിൽ രാകേഷ് ഹീറോ ജോയൽ ക്രിമിനൽ എന്നൊരു മൈൻഡ് ആയിരുന്നു തോന്നിയത്, bt അവനെ കുറിച്ച് അറിയാൻ തുടങ്ങിയപ്പോൾ റിയയും ഷബ്‌നവും പറയുന്നപോലെ എന്തോ ഒന്ന് അവനിലേക്ക് അടുപ്പിക്കുന്നു,. ഗായത്രി യും ഒത്തുള്ള സീൻ, അവർ തമ്മിൽ അവർ അറിയാതെ പരസ്പരം ലയിച്ചു കൊണ്ട് ഉള്ള നോട്ടം എല്ലാം സൂപ്പർ,നിങ്ങ ഇങ്ങനെ ഒക്കെ എഴുതിയാൽ ആർക്ക് ആയാലും പ്രേമിക്കാൻ തോന്നിപോകും,നിങ്ങളുടെ ഓരോ വരിക്കും ഒരു പ്രതേക ഫീൽ ഉണ്ട്.

അത്പോലെ സ്ഥലങ്ങൾ, കോളേജ്, ഇതിനെ കുറിച്ച് ഉള്ള വരികൾ, തുടക്കത്തിലേ രാകേഷ് പുഴ യുടെ അടുത്ത് നിൽക്കുന്ന സീൻ,ഗായത്രി യും ജോയാലും തമ്മിൽ സംസാരിച്ചു കൊണ്ടു നടക്കുന്നതും മരത്തിന്റെ ചുവടെ ഇരുന്നു വയലിൻ വായിക്കുന്ന വിദ്യാർത്ഥി,ടാഗോർ സ്ഥൂപം, എല്ലാം നേരിൽ കാണുന്ന ഒരു ഫീൽ ആണ്, അറിയാതെ കഥാപാത്രം ആയി മാറിപ്പോയി അത്രയും മനോഹരമായ എഴുത്.

ജോയലിനെ കൂടുതൽ അറിയാൻ, ഒരു മനുഷ്യനെ പാടെ മാറ്റിയ ആ സാഹചര്യം എന്തെന്നറിയാൻ കാത്തിരിക്കുന്നു.

ഈ എഴുതിയ സ്ഥലങ്ങളിൽ എല്ലാം പോയിട്ടുണ്ടോ, അതോ ഒരു ഭാവന യുടെ പുറത്ത് എഴുതിയത് ആണോ.

സ്നേഹത്തോടെ
ZAYED

?സിംഹരാജൻ • 24-03-2021 15:37

Smitha❤?,
        Alpam vayki aanelum oru heavy love story ezhuthamo...Njn oru suggestion patanjanne Ollu...ningale pole toolikakond mayajalam teerkkunna oru authorinu ithokke nissaramalle...
           ❤?❤?

?സിംഹരാജൻ • 24-03-2021 15:38

Eee story Njn kurachu vauchittollu eee part 1 st part tottu vaykkanam...love story aano ennariyilla?...aanenkil thanks

Smitha • 25-03-2021 11:35

ഓക്കേ താങ്ക്യൂ വെരിമച്ച്

Smitha • 25-03-2021 11:35

തീർച്ചയായും ആ കാര്യം ശ്രദ്ധിക്കുന്നതാണ്.
താങ്ക്യൂ വെരിമച്ച്

?സിംഹരാജൻ • 25-03-2021 13:42

❤?❤?

Alvin • 23-03-2021 17:59

ചേച്ചി ലീന എപ്പോ വരും

Smitha • 23-03-2021 18:29

ഉടനെ വരും

? ? ? • 22-03-2021 23:20

പ്രണയം തുളുമ്പുമ്പോൾ വായിക്കും
??

സ്മിത • 23-03-2021 07:45

നന്ദി, സ്നേഹം...

MAcBETH • 22-03-2021 21:05

സ്മിത • 23-03-2021 07:44

സ്നേഹം ...

മാത്തുകുട്ടി • 22-03-2021 16:52

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️തുടങ്ങിയതും കഴിഞ്ഞതും അറിഞ്ഞില്ല എത്ര മനോഹരമായ കഥാകഥനം ???????????

സ്മിത • 22-03-2021 20:46

ഇതുപോലെ കമന്റ്സ് ഒക്കെ ഇട്ടാല്‍ ആരായാലും എഴുതും ഇതിനെക്കാള്‍ ഭംഗിയായി...

വളരെ നന്ദി

സ്മിത • 23-03-2021 07:44

എന്ത് പറയണം എന്നറിയില്ല, ഉത്തരമായി, ഇതുപോലെ മനോഹരമായ ഒരു കമന്റിന്.

നന്ദി മാത്രം പറയുന്നു...

ഫ്ലോക്കി കട്ടേക്കാട് • 22-03-2021 15:57

ഇപ്പോഴാണ് വായിക്കാൻ കഴിഞ്ഞത്....

ജോയലിനെ കൂടുതൽ അറിയാൻ കാത്തിരിക്കുകയാണ്. ഒരു മനുഷ്യനെ പാടെ മാറ്റിയ ആ സാഹചര്യങ്ങളിലേക്കുള്ള യാത്രയെയും കാത്തിരിക്കുന്നു.

ഗായത്രിയുടെ അച്ഛനും ഇതിലെന്തോ ചെയ്യാനുള്ളത് പോലെ ഒരു ഉൾവിളി.... നമ്മള് കരുതുന്ന പോലെ അല്ലല്ലോ ഇങ്ങൾ കാര്യങ്ങളെ കൊണ്ടു പോകുക ?...

വെറുതെ മനസ്സിൽ തോന്നിയതാണ്. അവസാനങ്ങളിലേക്ക് അടുക്കുമ്പോൾ "രാമൻ -രാവണൻ" കളിയിലേക്ക് വരുമോ എന്നും തോന്നുന്നു

//ദൂരെ നിന്നും കേള്‍ക്കുന്ന ബോബ് ഹോപ്പ്ക്കിന്‍സിന്റെ മെക്സിക്കന്‍ സംഗീതത്തിന് ഒരു നിമിഷം കാതോര്‍ത്ത് ജോയല്‍ പറഞ്ഞു//

വായിക്കുമ്പോൾ മഞ്ഞു പെയ്തു, തൂവെള്ളയണിഞ്ഞ മരച്ചുവട്ടിലെ തണുപറിഞ്ഞ ഒരു ഫീൽ...

ഫ്ലോക്കി

Smitha • 22-03-2021 19:13

ജോയിൻ എന്നെ ഇപ്പോഴത്തെ ജോയൽ ആക്കിയ സാഹചര്യം വിവരിക്കുക എന്നത് ശ്രമകരം തന്നെയാണ്.
ഡ്രമാറ്റിക് സിറ്റുവേഷൻസൊക്കെ ഒരുപാട് വേണമല്ലോ. അത്തരം സന്ദർഭങ്ങൾ ഒരുക്കുന്നതിൽ ഞാൻ വളരെ പിന്നോക്കമാണ്.
എങ്കിലും സാധിക്കുന്നതുപോലെ ചെയ്യുന്നു.
കഥ ഇഷ്ടമാണ് എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം നന്ദി
സ്മിത

Smitha • 22-03-2021 19:15

"ജോയലിനെ ഇപ്പോഴത്തെ ജോയൽ ആക്കിയ"
എന്ന് വായിക്കണം എന്ന് അപേക്ഷ...

Aji.. paN • 22-03-2021 14:50

സ്മിത  ചേച്ചി  ഈ  കഥ  ഇതുവരെ  വായിച്ചിട്ടില്ല.. ആദ്യ ഭാഗം  മുതൽ  വായിച്ചിട്ട്  അഭിപ്രായം  പറയാം.. തങ്കച്ചന്റെ  പ്രതിക്കാരം  എന്ന  കഥ മിസ്സ്‌  ആയി പോയിരുന്നു  അതിപ്പോൾ  വായിച്ചു  കൊണ്ടിരിക്കുവാ 2പാർട്ട്‌  ആയി.. വേറെ  ലെവൽ ❤️❤️❤️

സ്മിത • 22-03-2021 20:44

ആയിക്കോട്ടെ...താങ്ക്സ് ...

ഒരുപാട് നന്ദി ...

JOSEPH • 22-03-2021 12:00

പ്രണയം വൈകാരികത മുന്നേ ഭാഗത്തു ‌ അതെ തിവ്രതയോടെ തന്നെ ഈ പാർട്ടിൽ വായിക്കാൻ സാധിച്ചു. വരും പാർട്ട്‌കലെ പ്രണയസുരഭില നിമിഷങ്ങൾ ആയി കാത്തിരിക്കുന്നു സ്മിത ജീ.?

Smitha • 22-03-2021 16:42

പ്രണയം അനുഭവിച്ചതിനു നന്ദി
കഥ ഒരു കാരണമായത്തിലും

alby • 22-03-2021 09:38

ചേച്ചി.......

ഈ ഭാഗവും വായിച്ചു.എല്ലാവർക്കും പ്രിയപ്പെട്ടവനായ ജോയൽ എങ്ങനെ ഒരു വിപ്ലവകാരിയായി എന്നതിലാണ് കഥയുടെ മർമ്മം എന്ന് തോന്നുന്നു.അവന്റെ കണ്മുന്നിൽ സംഭവിച്ച ഒന്ന്,അവൻ അനുഭവിച്ചറിഞ്ഞത് അവനെ ജീവിതത്തിന്റെ ദിശ മാറ്റിക്കളഞ്ഞു.ഒരു പുതിയ പാതയും ലക്ഷ്യവും അവനുണ്ടായി.ഇപ്പോഴുള്ള അവസ്ഥ യിലേക്കുള്ള യാത്രയുടെ തുടക്കം കോളേജ്
ടൂർ ബസിലും.

പ്രണയമയമാണ് ഈ ഭാഗവും.ഇപ്പോഴും ഗായത്രിയുടെ പ്രണയം അവന് ഫീൽ ചെയ്തു തുടങ്ങിയിട്ടില്ല.അതവൻ മനസ്സിലാക്കുന്ന നിമിഷം........അത് വായിക്കാൻ കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
ആൽബി.

Smitha • 22-03-2021 16:41

ആൽബി...
സത്യത്തിൽ ആൽബിയുടെ റിക്വസ്റ്റ് ആണ് ഈ കഥയെ വീണ്ടും എഴുതാൻ പ്രേരിപ്പിച്ചത്. നാല് മാസങ്ങളോളം സൈറ്റിൽ നിന്നും വിട്ടു നിന്നപ്പോൾ ഈ കഥയ്ക്ക് വേണ്ടിയുള്ള പ്ലാൻ ഒക്കെ ഏതാണ്ട് മറന്നിരുന്നു....
ജോയൽ എങ്ങനെ ജോയൽ ആയി എന്നുള്ളത് എങ്ങനെ എഴുതണം എന്നാണ് ഇപ്പോഴത്തെ ഡൈലമ.....

താങ്ക്സ്
സ്മിത

സ്മിത • 22-03-2021 08:40

എന്ത് റിക്വസ്റ്റ് ആണ്? ആര്‍ക്കാണ് റിക്വസ്റ്റ് ചെയ്യേണ്ടത്? എന്ത് പറഞ്ഞാണ് റിക്വസ്റ്റ് ചെയ്യേണ്ടത്? ആരുടെ പേരിലാണ് റിക്വസ്റ്റ് ചെയ്യേണ്ടത്?

? ? ? • 22-03-2021 23:19

ശ്രീവിദ്യ അനിയത്തിപ്രാവിൽ kpac ലളിതയോട് ചോദിക്കുന്ന പോലെ തോന്നി ??
(climax)

Smitha • 23-03-2021 09:03

??

?? • 22-03-2021 06:48

തൊട്ടടുത്ത സീറ്റും കിട്ടി നേരം വെളുത്തപ്പഴേ ചോദിക്കുകയും ചെയ്തു. കെട്ടിപ്പിടിച്ചൊരു ഉമ്മയങ്ങു കൊടുക്കണം മിസ്റ്റർ... എന്റമ്മേ ഇതുപോലൊരു പൊട്ടൻ...!!!!

ആ പിന്നെ... മര്യാദക്ക് ഞാനൊരു കാര്യം പറഞ്ഞേക്കാം...
പേജ് കുറയ്ക്കുന്ന കാര്യത്തിൽ എനിക്കൊരു എതിരാളി വരുന്നത് എനിക്കിഷ്ടമല്ല. പേജ് കുറയ്ക്കൽ...; അത് എന്റെ മാത്രം അവകാശമാണ്.???????

വേതാളം • 22-03-2021 08:21

"കോളജ് ടൂർ" പോലെയാണോ ജോ ??

?? • 22-03-2021 10:57

കോളേജ് ടൂറോ... ???????

വേതാളം • 22-03-2021 11:44

ഒഹ് അതുതന്നെ ???

JOSEPH • 22-03-2021 12:03

കോളേജ് ടൂർ ലാസ്റ്റ് രണ്ടു പാർട്ട്‌ ഓടിച്ചു ഇട്ടു കഥ അവസാനിപ്പിച്ചത് പോലെ തോന്നി. അതു ഒന്നു കൂടി വിപലികരിച്ചു eruthi കൂടെ ജോ ബ്രോ.

?? • 24-03-2021 11:04

അതൊന്നുമിനി നടക്കില്ല ബ്രോ. സോറി

സ്മിത • 22-03-2021 08:39

ഹഹഹ ..പറയാന്‍ ഒക്കെ എളുപ്പമാ. പക്ഷെ പ്രാക്റ്റികല്‍ ബുദ്ധിമുട്ട് ഒക്കെയുണ്ട് മിസ്റ്റര്‍ ജോ. അങ്ങനെ എടുപിടി എന്നൊക്കെ ഉമ്മ കൊടുത്താല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ കൈ വിട്ടുപോകും...

പേജ് കൂട്ടുന്ന കാര്യം തീര്‍ച്ചയായും ശ്രദ്ധിക്കാം. അത് ഓക്കേ

താങ്ക്സ്

വേതാളം • 21-03-2021 23:31

ഇത്രയും മനോഹരമായ ഒരധ്യായം വെറും 10 പേജിൽ ഒതുക്കിയതിൽ ഞാൻ ആദ്യമേ പ്രധിഷേധം രേഖപ്പെടുത്തുന്നു ??

പിന്നെ കഥയിലേക്ക് വന്നാൽ ജോയൽ അനുഭവിക്കുന്ന ടെൻഷൻ എനിക്കറിയാം എത്ര എത്ര പെൺപിള്ളേർ ആണ് ഇതുപോലെ anonymos ആയിട്ട് എനിക്ക് ലെട്ടെരുകൾ ഒക്കെ ayachirunnath ആഹ് അതൊക്കെ ഒരു കാലം ???

പിന്നെ കഥയിലെ ഓരോ വരിയുംനെന്തുമാത്രം ഫീൽ ആണ്.. പ്രത്യേകിച്ച് 7 ആം പേജിലെ ലാസ്റ്റ് പാരഗ്രാഫ്.. പെണ്ണിൻ്റെ സൗന്ദര്യത്തെ ഇങ്ങനെയൊക്കെ വർണിക്കാമോ..? അതക്കും ഗംഭീരം ആയിരുന്നു... പ്രണയം തുടങ്ങാൻ ബെസ്റ്റ് കോളജ് ടൂർ ആണെന്ന് എവിടെയോ കേട്ടിട്ടുണ്ട്.. എല്ലാം നന്നായി നടക്കട്ടെ.. രണ്ടുപേരും ഒരു സീറ്റിൽ ആയ സ്ഥിതിക്ക് ഇനി ജോയുടെ "കോളജ് ടൂർ" പോലെയാകുമോ എന്നാണ് പേടി ??

എന്തായാലും അടുത്ത ഭാഗം വേഗം പോരട്ടെ.. പിന്നെ 10 പേജിൽ ഒന്നും നിർത്തരുത് മിനിമം ഒരു 20 പേജ് എങ്കിലും ആയിക്കോട്ടെ ??

Appol ആശംസകൾ ചേച്ചീ ???

സ്മിത • 22-03-2021 08:37

പ്രണയം അങ്ങനെ എഴുതുന്നത് അത്ര എളുപ്പമല്ല. അതും ഒട്ടും പ്രണയമില്ലാത്ത എനിക്ക്. എങ്കിലും ശ്രമിക്കുന്നു. പ്രണയം എഴുത്തിലെ മഹാരഥന്മാരായ ജോയും അഖിലും ഒക്കെ ഉള്ളപ്പോള്‍ എന്‍റെത് അണ്ണാന്‍ കുഞ്ഞിനും തന്നാലായത് എന്ന് പറയുമ്പോള്‍ ഉണ്ടാവുന്ന ശ്രമത്തില്‍ അധികമില്ല.

കോളേജ് ടൂര്‍ പ്രണയങ്ങള്‍ സൃഷ്ടിക്കുകയും തകര്‍ക്കുകയും ചെയ്തിട്ടുണ്ട് എന്ന് ഞാന്‍ അറിഞ്ഞിട്ടുണ്ട്.

പേജ് കൂട്ടാം. അത് തീര്‍ച്ചയായും ചെയ്യം
സ്മിത

വേതാളം • 22-03-2021 11:43

"ജോയും അഖിലും ഒക്കെ ഉള്ളപ്പോള്‍ എന്‍റെത് അണ്ണാന്‍ കുഞ്ഞിനും തന്നാലായത് എന്ന് പറയുമ്പോള്‍ ഉണ്ടാവുന്ന ശ്രമത്തില്‍ അധികമില്ല."

ഇത്രയും വിനയം ഉള്ള ആളെ ഞാൻ എൻ്റെ ലൈഫിൽ കണ്ടിട്ടില്ല... അതും ശിശിരത്തിൽ കോബ്രയിൽ ഒക്കെ പ്രണയം വാരി വിതറിയ സ്മിത ചേച്ചീ ???

Smitha • 23-03-2021 09:05

വിനയമോ??
നോ നോ...
അഹങ്കാരിയാണ് നോം ❤❤

Haridas • 21-03-2021 23:26

Dear Smitha Mam, a very beautiful love story. പക്ഷെ പെട്ടെന്ന് തീർന്നുപോയി. ജോയലിനെ സ്നേഹിക്കുന്നവൾ ഗായത്രി തന്നെയാകണേ എന്ന് പ്രാർത്ഥിക്കുന്നു.അവർ രണ്ടുപേരും നല്ല മാച്ചിംഗ് ആണ്. കുറേ കഥകൾ എഴുതാനുള്ളതിനാൽ അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കാമോ.Waiting for the next part.
Thanks and regards.

സ്മിത • 22-03-2021 08:35

പ്രാര്‍ത്ഥന ഫലിക്കട്ടെ..
ഞാന് ഉത്സാഹിക്കാം
എന്നാലും ആദ്യത്തെ "പ്ലാന്‍ " മാത്രമേ ഉപയോഗിക്കൂ

Haridas • 21-03-2021 23:18

Dear Smitha Mam, a very beautiful love story. പക്ഷെ പെട്ടെന്ന് തീർന്നുപോയി. ജോയലിനെ സ്നേഹിക്കുന്നവൾ ഗായത്രി തന്നെയാകണേ എന്ന് പ്രാർത്ഥിക്കുന്നു. കുറേ കഥകൾ എഴുതാനുള്ളതിനാൽ ഇതിന്റെ അടുത്ത ഭാഗം ഉടനെ കിട്ടുമോ. Waiting for the next part.
Thanks and regards.

സ്മിത • 22-03-2021 08:34

കമന്റ് വായിച്ച് ഒരുപാട് സന്തോഷം. പെട്ടെന്ന് തീര്‍ന്നു പോയി എന്ന് പറയുന്നത് കഥയോടുള്ള ഇഷ്ടമാണ് എന്നറിയുന്നു. അടുത്ത അധ്യായം വൈകില്ല.
സ്മിത

Mridhul • 21-03-2021 22:45

❤..❤

സ്മിത • 22-03-2021 08:33

താങ്ക്യൂ

Smitha • 21-03-2021 18:20

പ്രണയം താങ്കളെ കടിക്കുക ഒന്നുമില്ല രാജാ സാർ...
പ്രണയവും പ്രണയകഥകളും എന്തുകൊണ്ടാണ് താങ്കൾ വളരെ കുറച്ചുമാത്രം വായിക്കുന്നത് എന്ന് ഒന്ന് അറിഞ്ഞാൽ കൊള്ളാം....
അതും ഏറ്റവും മികച്ച പ്രണയ കഥ എഴുതിയ താങ്കൾ....
സസ്നേഹം
സ്മിത