കഥ വായിച്ചതിനും ഇഷ്ടപ്പെട്ടതിനും അഭിനന്ദനം അറിയിച്ചതിനും ഒരുപാട് നന്ദി ?
Comments
ഒരു കാര്യം മനസ്സിലായി...
നിങ്ങക്ക് എഴുതി വട്ടായിപ്പോയതാണ് മാഡം...!!!
എന്ന്,
ഇത് വായിച്ചു വട്ടായിപ്പോയൊരു വായനക്കാരൻ
ഒപ്പ്
ഇങ്ങനെയൊരഭിനന്ദനം മുമ്പ് കിട്ടിയിട്ടില്ല...
യൂ ആർ ഡിഫറന്റ് ഇൻ റൈറ്റിങ്
ഡിഫെറന്റ് ഇൻ അപ്രീസിയേഷൻ റ്റൂ...
താങ്ക്സ് ?❤?❤
കൊള്ളേണ്ടിടത്തൊക്കെ കൊള്ളിച്ചുള്ള ഉഗ്രൻ ചാപ്റ്റർ.റൈഡും മറ്റും എല്ലാം സൂപ്പർ അത്പോലെ രവിയുടെ ഫ്ലാഷ് ബാക്കും.?????????
രാകേഷുമായുള്ള ഏറ്റുമുട്ടലോ അതോ അങ്കം കുറിക്കലോ എന്നറിയില്ല എതിനായാലും വെയ്റ്റിംഗ്.
ഇന്ന് വരും
Randu sthreekal thammil sexfight lesbian story cheyyaamo.
കഥയിലെ സംഭവങ്ങള്‍ ഇഷ്ടമായതില്‍ സന്തോഷം...
ഒരുപാട് നന്ദി
ഒരുപാട് സ്നേഹം...
ചേച്ചി.....
ഈ ഭാഗവും വായിച്ചു.ഒരു ത്രില്ലിംഗ് എപ്പിസോഡ്.സമകാലിക സംഭവങ്ങൾ കൂട്ടിയിണക്കിയിരിക്കുന്നു.
ചിലരെങ്കിലും എങ്ങനെ രാജ്യത്തിന് എതിരാകുന്നു എന്ന് കാണിച്ചുതരുന്ന അധ്യായം.അവരെ സൃഷ്ട്ടിക്കുന്നതിലെ രാജ്യത്തിന്റെയോ, അധികാര വർഗ്ഗത്തിന്റെയോ പങ്ക് വ്യക്തവുമാണ്. ഒരു പക്ഷെ ഒന്ന് മാറ്റിപിടിച്ചുവെങ്കിൽ രവിചന്ദ്രൻ ഇങ്ങനെ ആകുമായിരുന്നില്ല.
ഏറ്റവും ആകാംഷ നൽകുന്നത് ജോയൽ രാകേഷ് കണ്ടുമുട്ടൽ വന്നിരിക്കുന്നു എന്ന് അറിയുമ്പോൾ ആണ്.ഒന്നുറപ്പ്, രവിചന്ദ്രൻ അംഗീകരിചില്ല എങ്കിലും സന്തോഷ് പറഞ്ഞത് പോലെ അവരുടെ സിസ്റ്റം ചെറുതായി fail ആയോ എന്നൊരു സംശയം. അല്ലെങ്കിൽ ഒരു ചാരൻ അവർക്കിടയിൽ ഉണ്ട്. അതും അല്ലെങ്കിൽ ഇമ്മാതിരി റെയ്ഡ് നടന്നതിന്റെ കാര്യങ്ങൾ രാകേഷ് അന്വേഷിച്ചിരിക്കും.
എനിക്ക് തോന്നുന്നത് ഇതിൽ മൂനിൽ ഏത് കാരണം കൊണ്ടായാലും അവരുടെ ആദ്യ കാഴ്ച്ച തീ പാറും എന്നാണ്.
പതിനേഴാം ഭാഗം ശ്രദ്ധിക്കുമല്ലോ
സ്നേഹപൂർവ്വം
ആൽബി
ഹായ് ആല്‍ബി...
കഥയുടെ ഈ ചാപ്റ്റര്‍ ഇഷ്ടമായതില്‍ ഒരുപാട് സന്തോഷം. അത്ര റീഡബിള്‍ അല്ല എന്ന് എഴുതുമ്പോള്‍ തോന്നിയിരുന്നു.
വിമര്‍ശനങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഉണ്ടാകാഞ്ഞതില്‍ സന്തോഷം.
രവി ചന്ദ്രന്‍മാരൊക്കെ എത്ര വേണമെങ്കിലും ഉണ്ട്. സിസ്റ്റത്തിന്‍റെ സൃഷ്ടികള്‍. രവിയ്ക്ക് മാതൃകയാക്കിയ ആള്‍ പക്ഷെ ആത്മീയ മാര്‍ഗ്ഗം തെരഞ്ഞെടുത്തു. മറ്റു ചിലര്‍ പ്രതികാരത്തിന്‍റെയും ....
There is mole among Joel and his friends . ഭീകര സംഘടനകളുടെ സെറ്റ് അപ്പ് എത്രമേല്‍ മികച്ചതാണെങ്കിലും ഭരണകൂടത്തിന്‍റെ സെറ്റപ്പിനെക്കാള്‍ അതൊരിക്കലും മികച്ചു നില്‍ക്കില്ല. ശത്രുവിന്‍റെ അകത്തേക്ക് പെനെട്രെറ്റ് ചെയ്യാനുള്ള സാങ്കേതിക മികവെപ്പോഴും സര്‍ക്കാരിന്‍റെ കയ്യില്‍ തന്നെയാണ്. അത് പ്രയോജനപ്പെടുത്തിയാണ് രാകേഷ് ജോയെലിനെ സ്പോട്ട് ചെയ്തത്.
പതിനേഴാം അധ്യായത്തില്‍ സംഭവിച്ചത് എന്താണ് എന്ന് വായിച്ചു നോക്കാം...
ഒരുപാട് നന്ദി,
ഒരുപാട് സ്നേഹം
സ്മിത
കമന്റ് വൈകിയാണ് ഇട്ടത്.അത് സൂചിപ്പിച്ചു എന്ന് മാത്രം. കണ്ടെന്ന് വിശ്വസിക്കുന്നു.
സസ്നേഹം
Alby
ചേച്ചീ...❤❤❤
തീ ആളിക്കത്തും മുന്നേ ഉള്ള, ഫില്ലർ!!! അതിലും ഇതുപോലുള്ള ഒരു പ്ലോട്ട് സെറ്റ് ചെയ്തു ആയങ്കിയെയും തില്ലങ്കേരിയെയും സ്വര്ണവുമൊക്കെ ഉൾപ്പെടുത്തി engaged ആക്കിയ തല ഉണ്ടല്ലോ Hats off...???
രവിയുടെ ബാക്ക് സ്റ്റോറി അത് ടച്ചിങ് ആയിരുന്നു...എല്ലാവരുടെയും പോലെ തന്നെ.
ഷബ്നവും റിയയും പരസ്പരം ഒരു സ്‌ട്രെസ് റിലീഫ് കണ്ടെത്തുക മാത്രം ആണോ അതോ പ്രണയത്തിലേക്ക് ചായാൻ ചാൻസ് ഉണ്ടോ...
കാട്ടുതീ കാണാൻ കാത്തിരിക്കുന്നു...
സ്നേഹപൂർവ്വം...❤❤❤
ഹായ് അക്കിലീസ്....
ജോയല്‍ - രാകേഷ് എന്‍കൌണ്ടര്‍ അങ്ങനെ ആയിരിക്കണം എന്ന് ആലോചിച്ചപ്പോള്‍ എന്ന് ഈ അദ്ധ്യായം ഇതുപോലെ എഴുതിയത്.
രവി ചന്ദ്രന്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുന്നു. കേരളത്തില്‍ അല്ല എന്ന വ്യത്യാസം മാത്രം. ആള്‍ മാവോയിസ്റ്റ് ഒന്നുമായില്ല എന്ന വ്യത്യാസവുമുണ്ട്. കഥയില്‍ വിവരിച്ച അയാളുടെ ജീവിതം ഡിറ്റോ. ശ്രീ ശ്രീ രവിശങ്കറിന്‍റെ ആശ്രമത്തില്‍ വെച്ചുള്ള പരിചയം. ആരെങ്കിലും ജീവിതം കഥയാക്കിയാല്‍ കേസ് എടുക്കുമോ എന്ന് തമാശയായി ചോദിച്ചപ്പോള്‍ "ഈ ജീവിതം ഇപ്പോള്‍ എന്‍റെ ജീവിതമല്ല" എന്ന് പറഞ്ഞയാള്‍.....
റിയയ്ക്കും ഷബ്നത്തിനും പ്രണയമുണ്ട്.
അത് മുമ്പ് ഒരദ്ധ്യായത്തില്‍ സൂചിപ്പിച്ചിട്ടുണ്ട് എന്ന് തോന്നുന്നു...
ഇരുവര്‍ക്കും ജോയലിനോട് പ്രണയമുള്ള കാലത്തും.
മൈത്രേയന്‍ മകള്‍ കനി കുസൃതിയോടു പറഞ്ഞതാണ് പ്രണയത്തിന്‍റെ സ്കെയില്‍. ഒന്നിലധികം ആളുകളോട് പ്രണയം തോന്നുന്നത് സ്വാഭാവികം ആണെന്ന്...
കമന്‍റിനും വായനയ്ക്കും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി...
നന്ദി പറഞ്ഞു തീര്‍ക്കവുന്നതല്ലെങ്കിലും....
സ്നേഹപൂര്‍വ്വം
സ്മിത
താളം തെറ്റിയ താരാട്ട് ബാക്കി എഴുതുമോ കട്ട വെയ്റ്റിംഗ്
Ask Raja.. ??
രവിചന്ദ്രൻ ഒരു റിയൽ ലൈഫ് character ആണെന്ന് അറിയുമ്പോൾ...
It's disturbing...
ഔട്ട് ഓഫ് വേഡ്സ്...
താങ്ക്യൂ ....
വീണ്ടും ഒരു കൊട്ടിക്കലാശം ഉള്ള കോപ്പ് കൂട്ടൽ തുടങ്ങി. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി സ്മിത ജീ.
താങ്ക്സ്
ഡിയർ ജോസഫ് ജി
ജോയൽ ഉം രാജേഷും കണ്ടുമുട്ടുമ്പോൾ കൊടുങ്കാറ്റ് ഉണ്ടാവുമെന്നത്നേരെ തന്നെയാണ്...
ചിലപ്പോൾ അത്കഥയുടെ ഗതി തന്നെ മാറ്റിമറിച്ചേക്കാം...
കമന്റിന് വളരെ നന്ദി
സ്നേഹപൂർവ്വം
സ്മിത
നന്നായിരുന്നു ????♥️?♥️
നന്ദി ❤♥❤?
❤❤❤pwoli
താങ്ക്സ് ?❤?❤
ശേ പണി പാളുമോ ജോയൽ ഇനി എന്ത് ചെയ്യാൻ പോക്കുവ ആകെ ടെൻഷൻ ആയി. നമ്മുടെ നാട്ടിൽ അധികാരികൾ കാണിക്കുന്ന തെണ്ടിതരം കണ്ടിട്ട് ജനങ്ങൾ മാവോയിസ്റ്റുകൾ ആയില്ലക്കിലെ അൽഭുതമോളു. അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു ചേച്ചി.
ഇനി ജോയലും രാജേഷും മുഖാമുഖം....
കുറ്റകൃത്യങ്ങളിൽ ചിലതൊക്കെ ചില രാഷ്ട്രീയക്കാരുടെ സൃഷ്ടികൾ തന്നെയാണ്...
ജോയൽ വീണ്ടും
♥♥
Suspense thriller aanallo ippo
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അതേ ❤?
നല്ല സ്ഥലത്ത് കൊണ്ട് പോയിന്റ് നിറുത്തിയല്ലോ.....
യെസ് ❤
❣️
♥❤?
എന്നാണെന്നറിയില്ല ഓരോ ഭാഗം വായിക്കുമ്പോഴും ഗായത്രി എന്ന കഥാപാത്രം നെഞ്ചിൽ ആഴത്തിൽ വന്നു തറയ്ക്കുന്നു.
സത്യം പറഞ്ഞാൽ എനിക്കെന്തൊക്കെയോ ജീവിതത്തിൽ നഷ്ടമാവുന്ന ഒരു ഫീൽ.
?ഗംഭീരം?
ചേച്ചി......
ആകാംഷ നിലനിർത്തുന്ന അധ്യായം. സ്കോർ ചെയ്തത് ഊർമിളയും.അവളുടെ ചോദ്യത്തിന് മുന്നിൽ പകച്ചുപോകുന്ന സാവിത്രി.ബുദ്ധിമതിയായ ഊർമിള നിമിഷം വച്ചാണ് കാര്യങ്ങൾ മനസ്സിലാക്കുന്നത്. അല്ലെങ്കിൽ ഒരു പെണ്ണിനെ മറ്റൊരു പെണ്ണിന് എളുപ്പം മനസ്സിലാകും.
തിരികെയെത്തുന്ന രാകേഷും പത്മനാഭനും കണ്ട കാഴ്ച്ചയിൽ കഥയുടെ ഗതി തിരിഞ്ഞിരിക്കുന്നു.അവിടെ ജോയേലിനെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ മാറുന്ന രാകേഷിനെ കാണാം. ആക്ഷന്റെ ആളായ ജോയേൽ മണ്ഡപം കത്തിച്ചത് കാണുമ്പോൾ മാറി ചിന്തിക്കാൻ പ്രേരിതനാകുന്ന രാകേഷ്. അതുമല്ലെങ്കിൽ ജോയേലിന്റെ ഭൂതകാലവും മറ്റും അറിയാത്തത്.പോളിന്റെ കോളറിൽ പിടിക്കുമ്പോൾ അത് വ്യക്തമാണ്. ജോയേലിനെ കുറിച്ചറിഞ്ഞ രാകേഷിന്റെ അറിവ് അപൂർണ്ണമാണെന്ന് അവിടെ അയാൾ കാണിച്ചുതരുന്നു.
കൂടാതെ രാകേഷിന്റെ ബലഹീനത വെളിപ്പെട്ടു
വസ്തുതകൾക്ക് മുന്നിൽ വികാരങ്ങൾക്ക് അടിമപ്പെടുക എന്നത്.അതയാളെ ബാധിക്കുകയെ ഉള്ളൂ.അയാളുടെ വികാരങ്ങളുടെ ഉയർച്ചയുടെ ബലത്തിലാണ് ഡ്രൈവറെ പോലും ചീത്തവിളിച്ചുകൊണ്ട് ഒറ്റക്കിറങ്ങിപ്പോകുന്നത്.അതൊരു നല്ല ഓഫിസർ ആയത് കൊണ്ടല്ല, മറിച്ചു താൻ ഇഷ്ട്ടപ്പെട്ട പെണ്ണിനെക്കുറിച്ച് കേട്ടത് തിരക്കാനുള്ള ത്വര.അല്ലെങ്കിൽ സത്യം മുന്നിൽ നിക്കുമ്പോൾ പൊട്ടിതെറിക്കാതെ അംഗീകരിക്കാൻ ശ്രമിച്ചേനെ.മുന്നോട്ട് ചിന്തിച്ചേനെ. ഇവിടെ പോൾ അറിയാതെ ആണെങ്കിലും പറഞ്ഞത് അപ്രിയ സത്യം ആയിപ്പോയി.
രാകേഷിന്റെ വരവ് മനസിലാക്കുന്ന പത്മനാഭൻ. ഊർമിളയിലൂടെ എന്ന് കരുതിക്കാണും. പക്ഷെ അന്വേഷണം നടന്നത് അറിഞ്ഞോ എന്തോ. ഗായത്രിയും അയാളുടെ ഫേവർ ആയി സംസാരിക്കുന്നു.
തലചോറുകൊണ്ടുള്ള സംസാരം രാകേഷിന് ദാഹിക്കുന്നുമില്ല. അന്വേഷണം മറ്റൊരു തലത്തിലേക്ക് പോകുമെന്നുറപ്പ്
സ്നേഹപൂർവ്വം
ആൽബി
സ്മിതേച്ചീ..... ഇതുവരെയുള്ള ഭാഗങ്ങൾ വായിച്ചപ്പോഴും തോന്നാത്ത എന്തൊക്കെയോ ഇന്നിത് വയായിച്ചപ്പോ മനസ്സിനെ അലട്ടുന്നുണ്ട്....... അതെന്താണെന്ന് ഒട്ടും മനസ്സിലാവുന്നുമില്ല എന്നത് മറ്റൊരു സത്യം...മുകളിൽ സാജിർ ബ്രോ പറഞ്ഞപോലെ പ്രണയവും പ്രതികാരവും വേട്ടയും എല്ലാം ഒത്തൊരുമിക്കുന്ന ബല്ലാത്തൊരിടം.... മൂന്നാൾക്കും അവരുടേതായ ശരികൾ ഉണ്ട് താനും... അതോണ്ട് ആരെ വിടണം... ആരുടെ കൂടെ നിക്കണം എന്ന് യാതൊരു പിടിയുമില്ല...... മൂന്നുപേരിൽ നിന്നും ഏതേലും ഒരാളുടെ ഒപ്പം നിന്നാൽ മറ്റു രണ്ടാൾക്കും നല്ല പതിനെട്ടിന്റെ പണി കിട്ടും എന്നത് തന്നെ..... എങ്കിലും ഗായത്രീടെത് ബല്ലാത്തൊരവസ്ഥ തന്നാ.....ചിന്തിക്കാൻ പറ്റണില്ല..... അതോണ്ട് കൂടുതൽ ചിന്തിച്ചു തല പുണ്ണാക്കാനും ഞമ്മളില്ലേ...ഒക്കെ വരുന്നിടത്ത് വച്ച് കാണാം...... കട്ട വെയ്റ്റിങ്..
ഹായ് ...
അതെ ...
അത്തരം ഒരു പ്രശ്നബാധിത മേഖലയാണ് കഥയില്‍ ഇതുവരെ തുറന്നിട്ടിരിക്കുന്നത്...
കഥയില്‍ വില്ലനോ നായകനോ ഇല്ലാതെ ശരികളും തെറ്റുകളും ചെയ്യുന്ന മനുഷ്യര്‍ മാത്രമുള്ളപ്പോള്‍ എഴുത്ത് നീങ്ങുകയില്ല. ഒരു ടിപ്പിക്കല്‍ വില്ലനും ടിപ്പിക്കല്‍ നായകനും ആണെങ്കിലും ചറ പറാന്നു എഴുതി വിടാം..അത് അതിന്‍റെ വഴിക്ക് പൊയ്ക്കോളും...
ഇതുപക്ഷേ സൂക്ഷിച്ച് നീങ്ങേണ്ട അവസ്ഥയാണ്. എങ്കിലും മോശമാക്കാതെ അവസാനം വരെ പോകാന്‍ ശ്രമിക്കും...
താങ്ക്യൂ...
Smithaji...
Nammade kadha enthayi ezhuthi thudangiyo.....sathyamayittum ee kadha vayichilla....pranaya kadha pothuve vayikkan eshttamallathath kondann....athan cmnt edanjath.....
ഇല്ല
തുടങ്ങിയില്ല
അന്ന് പറഞ്ഞിരുന്നു ഇപ്പോള്‍ കമ്പ്ലീറ്റ് ചെയ്യാന്‍ ബാക്കിയുള്ളത് തീര്‍ത്തതിനു ശേഷം മാത്രമേ പുതിയത് തുടങ്ങികയുള്ളൂ എന്ന്
താങ്ക്സ്
3 പേർ ,2 ആണ് ഒരു പെണ്ണ്
മൂന്നു പേരും ആരും കൊതിക്കുന്ന സൗന്ദര്യമുള്ളവർ.ഇപ്പോൾ ഒരു ട്രിയാങ്കിളിൽ പരസ്പ്പരം connect ആയിരിക്കുന്നു.Love-Hunt-Revenge.
Let's waite and watch,The Real Hunt begins.
എത്ര ഭംഗിയുള്ള ഒബ്സെര്‍വേഷന്‍ ...!!!
വായിക്കുമ്പോള്‍ ടെന്‍ഷന്‍ കൂടുന്നു...
പ്രതീക്ഷയ്ക്ക് ഒപ്പം വരാന്‍ സാധിക്കുമോ എന്നൊക്കെ സ്വയം ചോദിച്ചുപോകും...
താങ്ക്സ് ഒരുപാട്
ഇൗ ഭാഗവും നന്നായിട്ടുണ്ട് ??
നല്ല അഭിപ്രായത്തിന് ഒരുപാട് നന്ദി....
സ്മിതയുടെ ഏറ്റവും ബെസ്റ്റ് കഥയായിരിക്കും ❤❤❤
ഇതിനു എന്തായിപ്പോ ഒരു മറുപടി നല്‍കുക!!!
സ്നേഹം മാത്രം...
പിന്നെ അതിരില്ലാത്ത നന്ദിയും
ഹായ്
ഗായത്രിയോട് ഒരേ സമയം ദേഷ്യവും സ്നേഹവും തോന്നുന്നുണ്ട്.
പാവം കാരാമറിയാതെ കുറേ ഏറെ ചിന്തിച്ച് കൂട്ടുന്നുണ്ട്.
ഇത് എങ്ങനെ അവസാനിപ്പിക്കും ഇലക്കും മുള്ളിനും കേട്ടില്ലാതെ .
?♥️?♥️????
താങ്കള്‍ അവസാന വരിയില്‍ ചോദിച്ച ചോദ്യം എന്നെ എപ്പോഴും വിഷമിപ്പിക്കുന്ന ഒന്നാണ്...
എങ്കിലും ഒരു ശ്രമം നടത്തും ഞാന്‍...!!!
ഒരുപാട് നന്ദി!!!
നിങ്ങളെകൊണ്ട് പറ്റും സ്മിത
ഞാൻ ...... എന്താ പറയാ
അങ്ങനെ ഒന്നും ഉദ്ധേശിച്ച് ചോദിച്ചതല്ല
അയ്യോ, താങ്കള്‍ എന്നെ വിഷമിപ്പിച്ചു എന്നല്ല ഞാന്‍ ഉദേശിച്ചത് കേട്ടോ...
അവസാന ഭാഗം ഒക്കെ എഴുതുന്ന കാര്യമോര്‍ത്തപ്പോള്‍ ഒരു ടെന്‍ഷന്‍ ഉണ്ടായി എന്നാണ്...
ഗായത്രിയും ജോലിയും തമ്മിലുള്ള സ്നേഹത്തിന്റെ കൂടുതൽ ഊട്ടിയുറപ്പിക്കുന്ന ഈ ഭാഗം വായിച്ചപ്പോൾ മനസ്സിലായി. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി സ്മിത ജീ.
വളരെ നന്ദി ജോസഫ് ജി ...
എപ്പോഴും എന്‍റെ കഥകള്‍ക്ക് താങ്കള്‍ നല്‍കുന്ന മോട്ടിവേഷന്‍ വലുതാണ്...
നന്ദി...
Oro part kazhiyumbozhum adutha part udane varane enn aagrahikkum . Ath pole ulla stories aahn Smitha enna authoril ninn kittunnath
❤️❤️❤️❤️❤️❤️
Super part aan ???
Next part n waiting
ഇങ്ങനെയാണ് താങ്കള്‍ അഭിപ്രായപ്പെടുന്നത് എങ്കില്‍ എനിക്ക് എങ്ങനെ കഥ വൈകിപ്പിക്കാന്‍ കഴിയും?
ഒരുപാട് നന്ദി...
❤️❤️❤️❤️
പ്രിയപ്പെട്ട രാജ....
അതൊരു പ്രശ്നം തന്നെയാണ്...
സ്ത്രീക്ക് പ്രണയം എന്നു പറയുന്നത്, ഗായത്രിയെ പോലെ ഒരു സ്ത്രീയെ സംബന്ധിച്ച്, സമ്പൂർണമായ ഒരു സമർപ്പണമാണ്....
പ്രണയത്തിന്റെ കാര്യത്തിൽ അവർക്ക് മൾട്ടിപ്പിൾ ചോയ്സ് ഇല്ല...
fill in the blanks ഉം ഇല്ല
ട്രൂ ഓർ ഫാൾസ് ഇല്ല
നീണ്ട വാക്കുകളും വാചകങ്ങളും പാരഗ്രാഫുകളും അടങ്ങിയ മഹാകാവ്യമാണ് സ്ത്രീക്ക് പ്രണയം...
തിരസ്കാരവും മുറിപ്പെടുത്തലും വേദനയുമൊക്കെ അവൾ മറക്കും...
അളന്നെടുക്കാൻ ശിരസ്സ് വെച്ചുകൊടുക്കും....
ഗായത്രിയെ താങ്കൾ എത്ര ഭംഗിയായാണ് മനസ്സിലാക്കിയത്!!
അതിനു താങ്കൾ നന്ദി അർഹിക്കുന്നു..
സ്നേഹപൂർവ്വം
സ്മിത.. ♥♥
ചേച്ചീ...❤❤❤
ചേച്ചി ഇപ്പോൾ ഒരു മൈൻഡ് ഗെയിം കളിക്കുവാണെന്നു തോന്നുന്നു, Characters നെ വെച്ച് മാത്രം അല്ല വായിക്കുന്നവരെ വച്ചും....
വായിക്കുമ്പോൾ എന്തോ പോലെ, ഗായത്രിയുടെ ഉള്ളിലുള്ള ചിന്തകൾ എന്തായിരിക്കാം എന്ന് ആലോചിച്ചു അകാരണമായ ഒരു പേടി.
ഇവിടെ ചേച്ചി എന്താണ് മുന്നിലേക്ക് കണ്ടിരിക്കുന്നത് എന്നറിയില്ല, ബട്ട് ഇവിടെ ശിക്ഷ അനുഭവിക്കുന്നത് ഗായത്രി കൂടി ആണ്, ഉള്ളിൽ ഒരാളെ ഇപ്പോഴും പ്രണയിച്ചുകൊണ്ടു ഉരുകുന്ന അവസ്ഥ,
തമ്പി വളരെ cunning ആണ്,
രാകേഷ് ഇപ്പോഴാണ് ട്രാക്കിൽ ആയതും, ഇനി സത്യത്തിലേക്കുള്ള ദൂരമാണ്,
പക്ഷെ അവിടെ സ്വാർത്ഥത രാകേഷിനെ ഭരിച്ചാൽ....തമ്പിയെക്കാൾ cunning ആയിരിക്കും രാകേഷ് ഒപ്പം horrifying ഉം.
സ്നേഹപൂർവ്വം...❤❤❤
അക്കിലീസ്,
ഇനി വരാനിരിക്കുന്ന രംഗങ്ങൾ സംഘർഷഭരിതം ആണ്...
അവയെ എങ്ങനെ എഴുതി ഫലിപ്പിക്കുന്ന അങ്കലാപ്പിലാണ് ഞാൻ...
കഥ പൂർണമായും മനസ്സിലുണ്ട് എന്നത് നേര്ത ന്നെയാണെങ്കിലും അത് വാക്കുകളിലേക്ക് കൊണ്ടു വരുമ്പോൾ, എഴുതപ്പെടുന്ന വാക്കുകളിലേക്ക് കൊണ്ടുവരുമ്പോൾ, ഭയം ഉൽക്കണ്ഠ ആകാംക്ഷ... ഇതു മൂന്നും ഉണ്ട്.... അളവിൽ കഴിഞ്ഞ്...
പ്രത്യേകിച്ചും അടുത്ത അദ്ധ്യായത്തിൽ ജോയലും രാകേഷും തമ്മിൽ കണ്ടു മുട്ടുന്ന സന്ദർഭത്തിൽ, ആ രംഗം എങ്ങനെ വാക്കുകളിലേക്ക് ആവാഹിക്കണം എന്നറിയാതെ കുഴങ്ങി നിൽക്കുകയാണ് ഞാൻ...
പ്രത്യേകിച്ചും വായനക്കാരുടെ പട്ടികയിൽ താങ്കളെപ്പോലെ സെൻസിബിൾ ആയ ആളുകൾ ഉള്ളപ്പോൾ....
വായനയ്ക്കും അഭിനന്ദനത്തിനു വളരെ നന്ദി...
സ്നേഹത്തോടെ സ്വന്തം
സ്മിത
കണ്ടില്ലല്ലോ എന്ന് വൈകിട്ട് കൂടി കരുതി. ഇപ്പോൾ ചുമ്മാ നോക്കിയപ്പോൾ കഥ കണ്ടു.
വായിച്ചു വരാം
ഓക്കേ ആൽബീ താങ്ക്യൂ സോ മച്ച്
❤️❤️?
❤?❤
പാവം ഗായത്രി....
സത്യാവസ്ഥ അറിയാതെ....
എന്നാല്‍ ജോയല്‍ നോട് ഉള്ള സ്നേഹം കൊണ്ട്.... ആകെ തകര്‍ന്ന് ഇരിക്കുന്നു...
രാകേഷ് ത്രൂ ഗായത്രി എല്ലാം അറിയണം.. തമ്പി യുടെ യാഥാര്‍ത്ഥ മുഖം തിരിച്ചറിയണം. ഗായത്രി മാത്രം അല്ല രാജ്യം മൊത്തം അറിയണം.
Basted....!
സത്യത്തിൽ ഇതൊക്കെ തന്നെയാണ് വരും അധ്യായങ്ങളിൽ വേണ്ടത്....
പക്ഷേ അതിന്റെ എഴുത്താണ് ദുർഘടം...
ഒരുപാട് നന്ദി
ഇത് ഒരു നടയ്ക് പോക്കില്ല. ആ തമ്പിയെ അങ്ങ് തടൻ വല്ല വകുപ്പും ഉണ്ടൊ ചെറ്റ. ഇനിയും ഒരുപാട് സംഘർഷഭരിതമായ സീൻസ് ഈ കഥയിൽ ഉണ്ടാക്കും എന്ന് ഉറപ്പ് ആണ്. So കാത്തിരിക്കുന്നു ചേച്ചീ അടുത്ത പർടും വേഗം തരണേ.
അതെ
സംഭവിക്കാനുള്ളത് സംഘർഷഭരിതമായ രംഗങ്ങൾ തന്നെയാണ്...
പക്ഷേ അത് എങ്ങനെ ചിത്രീകരിക്കണം എന്ന് മാത്രം അറിയില്ല....
ഒരുപാട് നന്ദി
??????????
സ്മിതേച്ചീ... ഒന്നും പറയാനില്ലാട്ടോ... ഞെട്ടിച്ചു കളഞ്ഞു..... രാകേഷിനെ വഴിതെറ്റിച്ചെങ്കിലും ഇവിടെ ജോയലും വഴിതെറ്റിയല്ലോ..... എന്തായാലും തമ്പി ആൾ കൊള്ളാം....തനിക്കെതിരെ വന്ന ബെന്നറ്റിനേം തട്ടി...ഒരു ഗ്യാപ് കിട്ടിയപ്പോ ഇപ്പൊ ജോയലിനേം.. പക്ഷെ സ്വന്തം കുഴി കുഴിച്ചതാണെന്ന് കുഴീലേക്കെടുക്കുമ്പോഴേ മനസ്സിലാവൂ...... ഇതിപ്പോ തമ്പീടെ പരിപാടി ഒക്കെ രാകേഷ് അറിഞ്ഞാൽ എന്ത് സംഭവിക്കുമോ എന്തോ...ഗായത്രി രണ്ടും കല്പിച്ചാണല്ലോ.... പാവം സത്യാവസ്ഥ വല്ലോം അറിയുന്നുണ്ടോ ആവോ.....
എന്തൊക്കെയായാലും മനസ്സ് മൊത്തത്തിൽ ആശയക്കുഴപ്പത്തിലാ.....ആരുടെ കൂടെ നിക്കണം എന്ന കാര്യത്തിൽ...തമ്പിയെ ജോയലിന്റെ കയ്യിൽ കിട്ടണം എന്നുണ്ട്.... ജോയലിനെ രാകേഷിനെ കയ്യാൽ പൂട്ടണം എന്നും ഉണ്ട് താനും..... എത്രയൊക്കെ പകയും പ്രതികാരവും എന്നൊക്കെ പറഞ്ഞാലും നിയമവ്യവസ്ഥ എന്നുള്ള ഒന്നുണ്ടല്ലോ..... പക്ഷെ ചിലപ്പോൾ അതൊക്കെ മുന്നീ കൊട്ടിയടക്കപ്പെടുന്ന സാഹചര്യത്തിൽ ജോയലുമാർ ആവുന്നതിലും അത്ഭുതമില്ല.....സാഹര്യങ്ങൾ ആണല്ലോ നല്ലതും കെട്ടതും ഉണ്ടാക്കുന്നത്.... എന്തായാലും വരാനിരിക്കുന്ന ത്രില്ലിംഗ് സംഭവികാസങ്ങൾക്കായി കാത്തിരിക്കുന്നു.... കട്ട വെയ്റ്റിങ്....
ഹലോ....
എഴുതുന്ന എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു Dilemma ആണിത്. എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന രണ്ടുപേർ.അവരിൽ ആരുടെ ഭാഗത്താണ് അന്തിമവിജയം കടന്നു വരേണ്ടത്?
അന്തിമമായി ആരാണ് വിജയിക്കേണ്ടത്?
ഇതുപോലുള്ള ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുക എന്ന് പറയുന്നത് വെറുമൊരു മീഡിയോക്കർ റൈറ്ററായ എന്നെ സംബന്ധിച്ച് എളുപ്പമല്ല....
രണ്ടുപേർക്കും ഒരേപോലെ വിജയിക്കാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കുക ഒരുക്കുക എന്നത് ഈ കഥയിൽ സാധ്യവുമല്ല.
ഒരാൾ നിയമവാഴ്ച എന്ന നന്മയുടെ കൂടെയാണ്.
മറ്റേയാൾ സാഹചര്യം കൊണ്ടാണെങ്കിലും നിയമത്തെ വെല്ലുവിളിക്കുന്നയാളാണ്.
അപ്പോൾ വിജയം എന്ന് പറയുന്നത് ധാർമികമായ അർത്ഥത്തിൽ നന്മ ചെയ്യുന്നവരുടെ കൂടെ ആയിരിക്കണം.
അങ്ങനെയല്ലേ വേണ്ടത്?
അല്ലെങ്കിൽ കഥ വളരെ Regressive ആയ ആശയം ആയിരിക്കും മുൻപോട്ടു വെയ്ക്കുന്നത്...
Art for Art's Sake എന്ന ആദർശമാണ് എഴുത്തുകാരി എന്ന നിലയ്ക്ക് ഞാൻ അനുവർത്തിക്കുന്നതെങ്കിൽ കുഴപ്പമില്ല. പക്ഷേ ഞാൻ ആ തിയറിയുടെ ആളല്ല....
അതുകൊണ്ട് എന്റെ മുൻപിലുള്ള കടമ്പ വളരെ സങ്കീർണ്ണമാണ്.....
വിലയേറിയ വാക്കുകൾക്കും അഭിപ്രായത്തിനും
അനുമോദനങ്ങൾക്കും ഒരുപാട് നന്ദി..
ചേച്ചി....
കഥയുടെ മൂഡ് ഇപ്പോൾ ത്രില്ലെർ + കുറ്റന്വേഷണം എന്നതാണ്.സംഘം ചേർന്ന് എന്ന ടാഗിനെക്കാൾ യോജിക്കുന്നതും അതാണ്.
കഥയിലേക്ക് വന്നാൽ ഗായത്രിയുടെ മനസ്സിൽ ജോയേലിന്റെ സ്ഥാനം എന്തെന്ന് വ്യക്തമാക്കുന്ന അധ്യായമായിരുന്നു ഇത്. ഗായത്രിക്കുള്ള ജോയേലിന്റെ മറുപടിയിൽ എല്ലാം ഉറപ്പിച്ചുകഴിഞ്ഞതിന്റെ ഭാവവും.ഇനി ആണ് ആവേശം കൊള്ളിക്കുന്ന ഭാഗങ്ങൾ വരാനുള്ളത് എന്നാണ് എന്റെ തോന്നൽ.
കഥയിപ്പോൾ ഇന്റർവെൽ പഞ്ചു കാണിച്ചു നിർത്തിയിരിക്കുകയാണ്.പത്മനാഭൻ അവിടം വിട്ടുപോകും എന്ന് അവൻ വിചാരിച്ചുകാണില്ല.അവന്റെ കണക്ക് കൂട്ടലുകൾ തെറ്റി,അത് ശരിയാക്കാൻ വളരെ കുറച്ചു സമയവും.
പക്ഷെ പത്മനാഭൻ വ്യക്തമായ കണക്ക് കൂട്ടലോടെയാണ് വീട് വിട്ടിറങ്ങുന്നത്.തരം കിട്ടിയാൽ തന്റെ നിത്യ തലവേദന ഒഴിവാക്കാം എന്നതാണ് ചിന്ത. ഇവിടെ രാകേഷിന്റെ അച്ഛന് ഏത്രത്തോളം കാര്യങ്ങൾ അറിയാം എന്നറിഞ്ഞാൽ മതി. പക്ഷെ അയാൾക്ക് പത്മനാഭനെ നന്നായി അറിയാം.
കൂടാതെ ഗായത്രി വനത്തിൽ എന്തിന് പോയി എന്ന ചോദ്യം ഇപ്പോൾ കൂടുതൽ പ്രസക്തമാവുകയാണ്.നിലവിലെ സാഹചര്യം നോക്കുമ്പോൾ തന്റെ പ്രണയത്തിനായി പോയതല്ല അവൾ.അവൾ ചിലത് കണക്ക് കൂട്ടുന്നുണ്ടാവണം.അവൾക്ക് ജോയേലിന്റെ തവളത്തെക്കുറിച്ചോ മറ്റൊ എന്തെങ്കിലും അറിവ്, അല്ലെങ്കിൽ അമ്മയുടെ വാസസ്ഥലം എവിടെയെന്നോ മറ്റൊ അറിവ് ലഭിച്ചുകാണാം
എന്തായാലും ജോയേലിനെ വീഴ്ത്താൻ രാകേഷിന് ലഭിക്കുന്ന ഒരു ആയുധമാവും ഗായത്രി.
ജോയേൽ പത്മനാഭനെ കൊല്ലുമെന്നുള്ള അറിവ് ഒരു കുറ്റന്വേഷണ തലം കൂടി നൽകുന്നു.രാകേഷ് ആ വഴിയിലൂടെ സഞ്ചരിച്ചാൽ,പത്മനാഭന്റെ പഴയ കാലം തേടി പോയാൽ, ജോയേലിന്റെ പാസ്റ്റ് ചികഞ്ഞാൽ പലതും പുറത്ത് വരും. വട വൃക്ഷങ്ങൾ പലതും വീഴും.
സ്നേഹപൂർവ്വം
ആൽബി
അതെ...
ഗായത്രി വ്യക്തമാക്കിക്കഴിഞ്ഞു: ജോയല്‍ Terrorist തന്നെയാണ് എന്ന്. അവളെ സംബന്ധിച്ച് ജോയല്‍ ഇപ്പോള്‍ മനുഷ്യനെയല്ല.
പിശാച് എന്ന പദം അവള്‍ ഉപയോഗിച്ചത് ബോധപൂര്‍വ്വമാണല്ലോ.
ഇനി അവളില്‍ നിന്നും ഒരു തിരുത്തല്‍ ഏതാണ്ട് അസാധ്യമാണ്.
ഷീയീസ് കണ്‍വെന്‍ഷണല്‍. ജസ്റ്റെ ഗേള്‍ വിച്ച് ഹെര്‍ പേരന്റ്സ് വാണ്ട്സ് ഹെര്‍ ടു ബി...
പദ്മനാഭനെക്കുറിച്ച് പറഞ്ഞതും ശരിയാണ്. ഹിംസ ഡ്രഗ് പോലെ ആസ്വദിക്കുന്നയാളാണ് അയാള്‍. ഭൌതികമായി ഉയരുന്നതിന് പല ജീവനുകളുടെയും അന്ത്യം മാര്‍ഗ്ഗമാക്കിയ ആള്‍. യഥാര്‍ത്ഥത്തില്‍ ജോയല്‍ കൊന്നു എന്ന് ഗായത്രി പറഞ്ഞ ആ സംഖ്യയുടെ ഫൈനല്‍ ഉത്തരവാദിത്തം പദ്മനാഭന്‍റെ ശിരസ്സിലാണ്. കാരണം ജോയല്‍ പദ്മനാഭന്‍റെ സൃഷ്ട്ടിയാണ്. ജോയലിനെ രൂപപ്പെടുത്തിയത് അയാളാണ്. ലോകത്തെ ഭൂരിപക്ഷം ഭീകര വാദികളെയും സൃഷ്ട്ടിച്ചത് ഭരണകൂടമാണ്. മുമ്പ് അലഹബാദ് ഹൈക്കോടതിയാണ് പറഞ്ഞത്, ഇന്ത്യയിലെ ഏറ്റവും സംഘടിത കുറ്റകൃത്യ സമൂഹമെന്നു പറയുന്നത് പോലീസാണ് എന്ന്. പോലീസ് എന്നാല്‍ ഭരണകൂടമാണ്. പട്ടാളമെന്ന് പറയുന്നതും ഭരണകൂടമാണ്. മാര്‍ക്സ് "വിദറിങ്ങ് എവേ ഓഫ് ദ സ്റ്റേറ്റ്" എന്ന് പറഞ്ഞപ്പോള്‍ റഷ്യ ബാഷ്പ്പീകരിച്ചു പോകുമെന്നോ അമേരിക്ക അപ്രതക്ഷ്യമാകുമെന്നോ അല്ല അര്‍ത്ഥമാക്കിയത്. ഭരണകൂടത്തിന്‍റെ വിസിബിള്‍ അവയവങ്ങളൊക്കെ കടന്നുപോകുമെനാണ്...
ആ അവയവങ്ങള്‍ പാവങ്ങളുടെ നേരെ കനിവുമായി പോകുന്നവയല്ല. സമ്പന്നനെ കൂടുതല്‍ ആലിംഗനം ചെയ്യാനാണ്...
അപ്പോള്‍ ജോയല്‍മാരിങ്ങനെ ഉണ്ടായിക്കോണ്ടേയിരിക്കും...
നല്ല നിരീക്ഷണത്തിനു, വാക്കുകള്‍ക്ക് വീണ്ടും നന്ദി...
സ്നേഹത്തോടെ
സ്മിത.
അതെ പത്മനാഭൻ തന്റെ മരണത്തെ സൃഷ്ട്ടിച്ചു. ഇപ്പൊൾ ആ മരണത്തെ ഒഴിവാക്കാനുള്ള പോക്കും
Aralipoovu story baki epol varum plz reply
നാളെ വരും
ആ കഥ എന്തോ കാരണവശാൽ ഇടയ്ക്കുവെച്ച് നിന്നുപോയി....
പ്രോത്സാഹനങ്ങളും കമന്റുകളും കൊണ്ട് എനിക്ക് ഒരുപാട് പ്രചോദനം തന്ന കഥയാണിത്.....
തീർച്ചയായും അതിന്റെ ബാക്കി നാളെ തന്നെ അയക്കാം
അതേതു കഥ. ലിങ്ക് തരുമോ
എന്താണെന്നറിയില്ല "ഞാൻ " എഴുതിയ "ആ " കഥയ്ക്ക് മാത്രം ലിങ്ക് ഇല്ല.
Aralipoovu story epol varum
നാളെ
ത്രില്ലറു വായിക്കുമ്പോ ഇങ്ങനെ വായിക്കണം. ആഹാ...
ത്രില്ലറുകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട സ്റ്റൈലാണ് ഈ പാർട്ടിൽ ഞാൻകണ്ടത്. ഒട്ടും ലാഗില്ലാതെ ചടുലമായ നിമിഷങ്ങൾ. അതിനുപയോഗിച്ച വാക്കുകളും അതിഗംഭീരം. കലാനിഷ്‌കോവില്ലാതെ എന്തൂട്ട് തീവ്രവാദം... ഓൻ നമ്മുടെ മുത്തല്ലേ?????. ഗായത്രി ഇത്രക്കങ്ങോട്ടു ബോൾഡാവുമെന്നു കരുതിയില്ല. അതേപോലെ അവസാന വരികളിലെപ്പോലെ ജോയലിത്രക്ക് തീ ആവുമെന്നും. ആ ഡയലോഗൊക്കെ ചുമ്മാ ???☹️????
എന്തായാലും കട്ട വെയ്റ്റിങ്
ജോ...
കഥയെ വിട്ട് കമന്റിലെ ഭംഗിയാകും വായിക്കുന്നവരേ ആകര്‍ഷിക്കുന്നതെങ്കില്‍ അത്തരം ഒരു കമന്റാണിത്...
അത് കിട്ടാനുള്ള ഭാഗ്യമെനിയ്ക്കും....
കുറെ കാലം ഗായത്രിയുടെ നാവ് നിത്യ നിദ്രയിലായിരുന്നു.
ഉണര്‍ന്നപ്പോള്‍ നാവില്‍ വന്നതോ, തീയും!
സൈറ്റിലെ വണ്‍ ഓഫ് ദ മോസ്റ്റ് സീസണ്‍ഡ് റൈറ്റെഴ്സില്‍ നിന്നും ഇതുപോലെ ഒരു അഭിനന്ദനം കിട്ടിയതില്‍ മാനം മുട്ടെയാണ് അഭിമാനം....
സ്നേഹത്തോടെ
സ്മിത
Super ???
വളരെ interesting ആയൊരു ഭാഗം ആയിരുന്നു ഇത്. ഒരോ പേജ് കളും ആകാംഷയോടെ നെഞ്ചിടിപ്പോടെ ആണ് വായിച്ചത്.
ഉത്തേജനം നല്‍കുന്ന വാക്കുകള്‍ക്കും അഭിനന്ദനത്തിനും ഒരുപാട് നന്ദി....
ചേച്ചീ...❤❤❤
ഈയൊരു പാര്ടിന്റെ ഇന്റൻസിറ്റി...അത് ചേച്ചി ഒട്ടും പൊലിയാതെ എത്ര തീവ്രതയോടെആണ് അവതരിപ്പിച്ചിരിക്കുന്നത് സത്യം പറഞ്ഞാൽ കൊതി തോന്നിപ്പോയി....
Decoy ഞാൻ കഴിഞ്ഞ പാർട്ടിൽ തന്നെ ഗസ്സ് ചെയ്തിരുന്നു, ബട്ട് അതിലും എത്രയോ മേലെ ആയിരുന്നു ഗായത്രിയും ജോയലും തമ്മിലുള്ള ആഹ് മൊമെന്റ്...
ഗായത്രിയുടെ ഓരോ വാക്കും വായിക്കുന്നവരുടെ ഉള്ളിൽ തുളച്ചു കയറിയിട്ടുണ്ടാവും...
Because അവിടെ ജോയൽ അനുഭവിച്ച പെയിൻ എനിക്ക് കിട്ടി...
കഥയാറിയാത്ത ഗായത്രി ഇനിയും ജോയലിനെ മുറിവേല്പിക്കരുതെന്ന പ്രാർത്ഥനയെ ഉള്ളു...
സ്നേഹപൂർവ്വം...❤❤❤
ടാഗ് എന്താ ചേച്ചി ഇങ്ങനെ ഇട്ടിരിക്കുന്നെ...
"സംഘം ചേര്‍ന്ന്" എന്നുള്ള പദത്തിന്റെ അര്‍ത്ഥത്തെ മറ്റൊരു രീതിയില്‍, കഥയുടെ ഈ അദ്ധ്യായത്തിന്‍റെ ഉള്ളടക്കമനുസരിച്ച് ഇട്ടെന്നേയുള്ളൂ...
[അത് ശരിയായ കാര്യമല്ലെങ്കിലും]
ഹായ് അക്കിലീസ്....
ഈ കഥ ആര്‍ക്ക് മുമ്പിലേക്ക് എത്തണം എന്ന് ചിന്തിക്കുമ്പോള്‍ അതിലാദ്യം വരുന്ന പേരുകളില്‍ ഒന്ന് താങ്കളുടെ തന്നെയാണ്.
ഞാന്‍ സ്നേഹത്തോടെ, അതിലേറെ ബഹുമാനത്തോടെ, ഓര്‍ക്കുന്ന പേരുകളില്‍ ഒന്ന് താങ്കളുടെതായതിനാല്‍....
ഗായത്രിയ്ക്ക് അവളുടെ ഭൂതകാലവും വര്‍ത്തമാനവും ഒരുപോലെ പൊള്ളല്‍ നല്‍കുന്നു.
ജോയലിനും.
ഗായത്രിയെക്കാളേറെ.
ഗായത്രിയ്ക്ക് പ്രണയ നഷ്ടമേ വന്നുള്ളൂ.
ജോയലിന്റെ ലിസ്റ്റില്‍ പക്ഷെ നഷ്ടങ്ങള്‍ എത്രയാണ്?
അതിനും പുറമേ ഇപ്പോള്‍ ഗായത്രിയില്‍ നിന്നും കരള്‍ പൊള്ളിക്കുന്ന വാക്കുകളും.
കൊലയാളി മാത്രമാണ് ജോയലെങ്കില്‍ അതിനുള്ള ഉത്തരം അവനില്‍ നിന്നും ആ നിമിഷം സംഭവിക്കുമായിരുന്നു....
കഥയെ സ്നേഹപൂര്‍വ്വം സമീപിക്കുന്ന താങ്കള്‍ക്ക് വീണ്ടും നന്ദി...
സ്നേഹത്തോടെ
സ്മിത
❤❤❤
Smithaji smoking fetish alla ottakombane kadha pole orannam....
ഓക്കേ ??
nannayi
ഇതേ വരെ വന്ന പാർട്ടിൽ ഏറ്റവും മികച്ചത് എന്നു പറയുന്നു സ്മിത ജി.ഒരു വെടിക്ക് ഉള്ള കോപുകൂട്ടൽ പോലെ. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി സ്മിത ജീ ??
താങ്ക്യൂ ഡിയർ ജോസഫ് ജി....
വളരെ നന്ദി ഇതുപോലെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നതിൽ ❤♥
ഹായ് രാജാ...
പ്രൊഫഷണൽ എന്നൊന്നും പറയരുത്!!
അഹങ്കാരം അല്ലെങ്കിലും അൽപ്പം കൂടുതൽ ആണ്...
ഏറ്റവും മികച്ച അദ്ധ്യായം എന്ന് തോന്നിയതിൽ ഒരുപാട് സന്തോഷം...
കഴിഞ്ഞ ദിവസങ്ങളിൽ അങ്ങനെയൊക്കെ കേൾക്കണമെങ്കിൽ....
എങ്കിൽ..
ഹ്മം... എപ്പോഴും ആ ഒരു മൂഡിൽ ആകുന്നത് കൊണ്ടാണ്...
അതൊക്കെ മാറ്റിവെച്ച് അങ്ങനെ പറയുന്നവർക്ക് ഒരു ഷോട്ട് ലീവ് കൊടുത്ത് കഥ എഴുതൂ മാഷേ....
സ്നേഹപൂർവ്വം
സ്മിത
❤❤❤
താങ്ക്സ് അക്കിലീസ് ♥❤?
നന്നായിട്ടുണ്ട്?
വളരെ നന്ദി ❤❤
Marvelous....
കൊതിപ്പിച്ചു നിറുത്തി....
താങ്ക്സ് എ ലോട്ട് ❤
താങ്ക്സ് എ ലോട്ട് ?❤♥
❤️❤️❤️❤️❤️super part Smitha
?????????❤️❤️❤️❤️
ഒരുപാട് നന്ദി ?❤♥
Ith pole stories idunna ningalk alle നന്ദി parayendath chechy
കഥ വായിച്ചില്ലേ? വായിച്ച് അഭിപ്രായം പറഞ്ഞില്ലേ? അപ്പോള്‍ എനിക്ക് താങ്കളോട് ഒരു കടപ്പാടുണ്ട്...
അത് വാക്കുകളിലൂടെ പ്രകടിപ്പിക്കുകയെങ്കിലും വേണം....
Smithaji eppazha nammal paranjapole oru kadha ezhuthunnath...waiting
സ്‌മോക്കിങ് ഫെറ്റിഷ് സ്റ്റോറിയല്ലേ?
എഴുതുന്നുണ്ട്....
പൊളിച്ച് ഒരു ഗംഭീര ആക്ഷൻ കഴിഞ്ഞ ഒരു
പ്രതീതി ആയിരുന്നു ഗായത്രിയും ജോയലും തമ്മിലുള്ള ആ സംഭാഷണം .
വളരെ അധികം മനസ്സിനെ സ്വാധീനിച്ചു.
ഇത്രയും പെട്ടന്ന് വീണ്ടും ഒരു പാർട്ടുമായി
കണ്ടുമുട്ടുമെന്ന് പ്രതീക്ഷിച്ചില്ല.
ഒത്തിരി സന്തോഷം സ്മിത ഈ ഭാഗം പെട്ടന്ന് തന്നതിന് .
ഒരുപാട് നന്ദി...
വായിക്കുന്നവരുടെ ഇഷ്ടങ്ങളെ തൊടുകയെന്നത് എഴുതുന്നവർക്ക് ഒരു സ്വപ്നമാണ് ??
ഈ പാർട്ട് വായിച്ചപ്പോൾ ഗായത്രി ഉടനെ സത്യങ്ങൾ അറിയണം എന്ന് തോന്നി കാരണം ജോയലിനോട് അവള് പറഞ്ഞ വാക്കുകൾ തന്നെ അവളുടെ അച്ഛൻ്റെ തനിനിറം അവള് അറിയണം.കാത്തിരിക്കുന്നു അടുത്ത പര്ടിന് വേണ്ടി.??????
Yes♥...
അതുതന്നെയാണ് വേണ്ടത്...
അതിലേക്ക് എത്തുക എന്നതാണ് പ്രയാസവും...
ഒരുപാട് നന്ദി ?
❤️❤️
?❤♥
സൂപ്പർ ആയിട്ടുണ്ട് ???.സൂര്യൻ പൊളിയാ.