0%

Chapter Title : സൂസൻ 12 [Tom]

Author : tom Read All Parts 1.6K

വെളിച്ചതിലും ചേച്ചിയുടെ വെളുത്തു തുടുത്ത മുഖം തിളങ്ങുന്നു ഉണ്ട്... ആ തത്തമ്മ മൂക്കിൽ അല്പം വിയർപ്പു പറ്റി പിടിച്ചിട്ടുണ്ട്...

പെട്ടന്ന് ചേച്ചി...

"'എന്താ കാര്യം എന്തിനാ വരാൻ പറഞ്ഞത്" ഗൗരവം കലർത്തി സംസാരിച്ചു...

ഞാൻ ചേച്ചിയുടെ താടി പിടിച്ചു ഉയർത്തി സംസാരിക്കാനായി കൈകൾ താടിക്ക് അടുത്തേക്ക് നീക്കി .

"എന്താണ് ചേച്ചിയുടെ പ്രശ്നം രാവിലെ ഉണ്ടായിരുന്ന പ്രസരിപ്പ് ഇല്ലല്ലോ ഇപ്പോൾ ഈ മുഖത്ത്"

പക്ഷെ ചേച്ചി കൈ തട്ടി മാറിയിട്ട്...

"തൊട്ടു പോകരുത് എന്റെ ശരീരത്തിൽ"

"അത് എന്താ തൊട്ടാൽ" ചമ്മൽ മറക്കാൻ ചിരി കലർത്തി ഞാൻ ചോദിച്ചു...

"തൊടണ്ട അത്ര തന്നെ...."

"എന്താ കാര്യം, അത് പറ"

"ഒരു കാര്യവും ഇല്ല, പറയാൻ ഉള്ളത് വേഗം പറയ് എനിക്ക് പോകണം" ദേഷ്യം ഒട്ടും കുറയാതെ തന്നെ ഗായത്രി ചേച്ചി സംസാരിച്ചു...

"എന്തിനാ ചേച്ചി എന്നോട് ഇങ്ങനെ പെരുമാറുന്നത്??" ഒരു അഭ്യർത്ഥന പോലെ ഞാൻ ചോദിച്ചു....

"അപ്പോൾ നീ രാവിലെ മുതൽ എന്നോട് പെരുമാറുന്നതോ???" കലിപ്പൂണ്ട് അവൾ

"അത് പിന്നെ ദീ.. ദീ... ദീപ്തി...." ഞാൻ വിക്കി വിക്കി പറഞ്ഞു....

"എന്തൊരു പേടി,, അവൾ നിന്റെ ഭാര്യ ഒന്നുമല്ലലോ ഇത്രയ്ക്കു അവളെ പേടിക്കാൻ.. നിന്റെ മുറപ്പെണ്ണ് മാത്രം അല്ലെ..."

എന്ത് മറുപടി പറയണം അറിയാതെ ഞാൻ നിന്നു...

"അന്ന് നമ്മൾ തമ്മിൽ ഉണ്ടായിരുന്ന ബന്ധം അവൾ അറിഞ്ഞെന്നു വച്ചു.. പിന്നെ ജീവിതത്തിൽ ഒരിക്കലും നമ്മൾ മിണ്ടേണ്ട എന്നാണോ??"

"അങ്ങനെ അല്ല ചേച്ചി" ഞാൻ മേലെ പറഞ്ഞു...

"പിന്നെ എങ്ങനെ, ഇന്ന് രാവിലെ മുതൽ കാണുന്നതാ അവളെ പേടിച്ചു

💬 Comments

View all comments