0%

Chapter Title : സൂസൻ 17 [Tom]

Author : tom Read All Parts 541

അറിയാം അത്ര വലിയ പ്രായം ഒന്നും കാണില്ല എന്ന് കൂടി പോയാൽ 22, ഇപ്പോൾ പഠിച്ചു ഇറങ്ങിയെന്നാണ് തോന്നുന്നത്.

ദീപ്തി എന്നെ ദഹിപ്പിച്ചു നോക്കിയത് കൊണ്ട് ഞാൻ അധികം ആ നേഴ്സ് പെണ്ണിനെ നോക്കിയില്ല, ഇനി അത് പറഞ്ഞു വീണ്ടും ദീപ്തിക്കു മുന്നിൽ മൈനസ് ആകേണ്ട... നേഴ്സ് പെണ്ണിനോട് ഒന്ന് സംസാരിക്കണം എന്നുള്ള മോഹവും ഞാൻ അവിടെ വച്ചു നിർത്തി.

ഞാൻ ആ റൂമിലെ ഒരു ചെയറിൽ ഇരുന്നു, അമ്മായി എന്തൊക്കെയോ എന്നോട് ചോദിച്ചു, അതിനു എന്തൊക്കെയോ ഞാനും പറഞ്ഞു...

അങ്ങനെ സമയം പോകാൻ ഒരു വഴിയും ഇല്ലാതെ ഇരുന്നത് കൊണ്ട് ഞാൻ പുറത്തു ഇറങ്ങി ഹോസ്പിറ്റലിൽ മൊത്തം നടന്നു കണ്ടു ആസ്വദിച്ചു, നടന്നു നടന്നു ഇടക്ക് ഒരു റൂമിനു അടുത്ത് എത്തിയപ്പോ കൊറേ കിളി കളുടെ കിളി നാദം കേട്ടു, ആ റൂമിന്റെ ബോർഡ്‌ നോക്കിയപ്പോൾ ആണ് നേഴ്സ് റൂം ആണെന്നു മനസിലായത്..

ചെറുതായി ഒന്ന് പാളി നോക്കി... അമ്പോ ഒരു ലോഡ് കിളികൾ തലങ്ങും വിലങ്ങും പാറി നടക്കുന്നു... അധിക നേരം നിന്നാൽ പണി ആകും കരുതി ഞാൻ അവിടെ നിന്നു എസ് അടിച്ചു...

അമ്മയോട് വിളിച്ചു പറഞ്ഞു ഞാൻ കാർ ലേക്ക് പോയി ചെറുത് ആയി ഒന്ന് മയങ്ങി, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം എന്ന് പറയാനും മറന്നില്ല...

അങ്ങനെ ഉറങ്ങുന്നതിനു ഇടയിൽ സമയം കൊറേ പോയി, പിന്നെ എഴുനേൽക്കുന്നത് ഒരു രണ്ടു മണി അടുപ്പിച്ചു ആയിരുന്നു...

പക്ഷെ അമ്മയുടെ വിളി ഒന്നും ഇല്ലായിരുന്നു, അങ്ങനെ അത്യാവശ്യം ഒന്നും ഇല്ലായിരുന്നു എന്ന് മനസിലായി, ഇപ്പോൾ ദീപ്തി ഏറെ കൊറേ റെഡി ആയിട്ടുണ്ട്...

ഗായത്രി ചേച്ചിയുടെ പിണക്കം മാറ്റണം എന്ന് കരുതി ഞാൻ ഗായത്രി ചേച്ചിയെ വിളിച്ചു നോക്കി പക്ഷെ ഒരു രക്ഷയും ഇല്ല. റിങ് ചെയ്തു രണ്ടു തവണ ആകുമ്പോഴേക്കും ചേച്ചി കട്ട്‌ ആകുന്നു..

ഇനി പിണക്കം ആയതു കൊണ്ട് കട്ട് ആക്കുന്നത് ആണോ? അതോ ഗായത്രി ചേച്ചിയുടെ ഭർത്താവ് വന്നത് കൊണ്ട് കട്ട് ആകുന്നതു ആണോ എന്ന് ഒരു പിടിയും കിട്ടിയില്ല ...

💬 Comments

View all comments