Chapter Title : സൂസന്റെ ഹോസ്പിറ്റലിലെ കളി [ജോസഫ് അലക്സ്]
ഓക്കേ. ഗുഡ് നൈറ്റ്.”
പുള്ളി ഓക്കേ പറഞ്ഞു പോയി.
കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ കിടന്നുറങ്ങാമെന്നോർത്തു കിടന്നു. കൊതുകിൻ്റെ ശല്യം ഉള്ളതിനാൽ പുതപ്പു നന്നായി ഇട്ടു മൂടി കിടന്നു.
ഞാനുറങ്ങി വന്നപ്പോൾ എൻ്റെടുത്തു ആരോ വന്നപോലെ തോന്നി. ഞാൻ നോക്കിയപ്പോൾ പുള്ളി അടുത്ത് നില്പുണ്ട്.
“ഉറങ്ങിയോ?”
വളരെ മെല്ലെ ആണ് പുള്ളി സംസാരിച്ചത്.
“ഉറങ്ങി വരുകയായിരുന്നു എന്താ ചേട്ടാ?”
“ഹേയ് ഒന്നുലഡോ. കിടന്നിട്ടുറക്കം വന്നില്ല. താനെന്താ ഉറങ്ങാതെ?”
“ഒന്നുമില്ല. ചേട്ടൻ പോയി കിടന്നോ. സംസാരിച്ചിരിക്കാനാണേൽ ഞാൻ എഴുന്നേറ്റിരിക്കാം.”
“അത് വേണ്ട താൻ കിടന്നോ. ഞാനിവിടെ സൈഡിൽ ഇരുന്നോളാം.”
എന്നിട്ടു പുള്ളി കട്ടിലിൽ സൈഡിൽ കയറി ഇരുന്നു.
“അപ്പുറത്തു വേറെ രണ്ടു അമ്മച്ചിമാർ വന്നു കിടന്നു.”
ഞാൻ മെല്ലെ തലയുയർത്തി നോക്കിയപ്പോൾ വേറേം കട്ടിലിൽ ആരൊക്കെയോ കിടപ്പുണ്ട് കുറച്ചു മാറി.
ഞാൻ കിടക്കുന്നിടത്തേക്കു ആർക്കും പെട്ടെന്ന് നോട്ടമെത്തുകയില്ല.
“അവരെപ്പൊഴാ വന്നു കിടന്നത്?”
“കുറച്ചു നേരമേ ആയോള്. താൻ മൊബൈലിൽ നോക്കി ഇരിപ്പല്ലായിരുന്നോ?”
“ഓരോരോ മെസേജ് വന്നത് നോക്കിയതാ.”
“ആരുടെ മെസേജാ? പുള്ളിക്കാരൻ്റെ ആണോ അതോ വേറെ കൂട്ടുകാരാറിലുമാണോ?”
“കൂട്ടുകാരൊകെ കുറവാ ചേട്ടാ.”
“എന്നാലും ഒറ്റക്കല്ല ആരേലുമൊക്കെ കൂട്ടിനു കാണുമല്ലലോ ഇയാൾക്ക്.”
“അതെന്താ ചേട്ടാ. എന്നെ കണ്ടിട്ടു അങ്ങനെ തോന്നിയോ?”
“ഉള്ളത് പറയാലോ, ഇയാളെ കണ്ടപ്പോഴേ എനിക്ക് മനസിലായത് ഇയാൾക്ക് വേറേം കൂട്ടുകാർ സഹായം ചെയ്യുന്നുണ്ടെന്ന്.”
“അങ്ങനെ ഒന്നുമില്ല ചേട്ടാ. പിന്നെ ആരേലുമൊക്കെ ഇടക്ക് സഹായിക്കാന് പറഞ്ഞാൽ സഹായം മേടിക്കണത്തിൽ തെറ്റില്ലല്ലോ.”
“അത് ശെരിയാ.”
ഞങ്ങൾ അല്പം നേരം ഒന്നും മിണ്ടാതെ ഇരുന്നു.
“അല്ല സൂസ, ഞാൻ ഒന്ന് സഹായിച്ചാലോ ഇയാളെ?”
💬 Comments
View all comments