Chapter Title : സൂസന്റെ യാത്രകൾ [രാജ]
തുറിച്ചുനോക്കിയിരിക്കുന്നു. സൂസൻ ഒന്ന് നോക്കിയതും, ഞാനൊന്നും അറിഞ്ഞില്ലേയെന്ന ഭാവത്തിൽ നോട്ടം മാറ്റി. സൂസന്റെ കണ്ണുകൾ അവനെ സ്കാൻ ചെയ്തു.
ഉം.. ചോരക്കുടിച്ച് ലഗാൻ വീർത്തിരിക്കുന്നു..." സൂസൻ മനസ്സിൽ പറഞ്ഞു
"മേഡം.... ടീ ടീ ഇ വന്നിരുന്നു... ഉറങ്ങുന്നു എന്ന് കരുതി വിളിച്ചില്ല..." അരികിലെ യാത്രക്കാരൻ മൊഴിഞ്ഞു. ഒരു ചിരിയിൽ മറുപടി ഒതുക്കി, കഴുത്തിൽ തൂക്കിയ ബാഗിൽനിന്നും പഴ്സ് എടുക്കാൻ ശ്രമിച്ചു...
എയ്... കാണുന്നില്ലല്ലോ...
ബാഗിലെ എല്ലാ ഭാഗത്തും സസൂക്ഷ്മം നോക്കി...
കർത്താവേ... ഇതെവിടെ പോയീ??
ഉള്ളിൽ ടെൻഷൻ കൂടി വന്നു.
ട്രോളി താഴെ എടുത്ത് എല്ലായിടവും പരിശോധിച്ചു...
"മാഡം... എന്ത് പറ്റീ ??" ഒരു സുമുഖൻ ചോദിച്ചു.
"എയ് എന്റെ പഴ്സ് കാണുന്നില്ല..." . എതിരെ ഇരിക്കുന്നവന്റെ മുഖത്ത് നിതംബം മുട്ടാതെ സൂസൻ കുനിഞ്ഞ് നിന്ന് പറഞ്ഞു
"മോൾ സാവകാശം നോക്കൂ..." ഒരമ്മൂമ്മയുടെ സ്വാന്തനം.
"ഇല്ല ... കാണുന്നില്ല... എന്റെ ടിക്കറ്റ്, പണം... തമ്പുരാനേ ഇതെന്ത് പരീക്ഷണം..!!" സൂസൻ വിയർത്തു.
അതിനിടെ, ടീ ടീ ഇ വന്നു. ടിക്കറ്റ് നഷ്ടപ്പെട്ട കാര്യം പറഞ്ഞു.
"ടെൻഷൻ വേണ്ട മാഡം.. ഒരു ഫൈനിൽ കാര്യം തീരും...."
"പക്ഷെ ഫൈൻ അടയ്ക്കാൻ എന്റെ കൈയ്യിൽ പണമില്ല"
"അത് കോടതിയിൽ അടച്ചാൽ മതീ..."
"അപ്പോൾ എന്റെ യാത്ര..?" ചുണ്ടുകൾ വിതുമ്പാതെ പറഞ്ഞൊപ്പിച്ചു.
"ഒരു തടസ്സവും ഇല്ല... തിരുവനന്തപുരം വരെ ഞാൻ ഇതിൽ കാണും"
സത്യത്തിൽ ശ്വാസം നേരെ വീണത് അപ്പോഴായിരുന്നു. പലവട്ടം ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും, ഇത്തരം അവസ്ഥ ആദ്യം. മക്കൾ പലവട്ടം പറഞ്ഞിരുന്നു ഒരു ഗുഗിൾ അക്കൗണ്ട് തുടങ്ങാൻ.. അനുസരിച്ചില്ല. അതിന്റെ
💬 Comments
View all comments