0%

Chapter Title : Soul Mates 10 [Rahul RK]

Author : Rahul RK Read All Parts 1.2K

ആണ്... ഞാൻ എൻ്റെ ജീവിതത്തിൽ ഇപ്പൊ ഏറ്റവും ബുദ്ധിമുട്ടുന്നത് എന്തിനാണെന്ന് അറിയാമോ.. മുന്നിൽ വന്ന് നിൽക്കുന്ന ആൾ ഫേക്ക് ആണോ അതോ റിയല് ആണോ എന്ന് കണ്ടെത്താൻ കഴിയാതെ...

ഡോക്ടറെ എനിക്ക് വിശ്വാസമാണ്.. എൻ്റെ ജീവിതം എനിക്ക് മടക്കി തന്നത് അവരാണ്.. എല്ലാം മനസ്സിലാക്കി അവരും വിഷ്ണുവും ഇങ്ങനെ ഒരു ലൈഫ് എൻ്റെ മുന്നിലേക്ക് വച്ച് നീട്ടുമ്പോൾ ഞാൻ എങ്ങനെ അത് കണ്ടില്ല എന്ന് നടിക്കും...

കുറച്ച് നേരം ആണെങ്കിലും വിഷ്ണുവിനോട് ഇന്നലെ ഞാൻ സംസാരിച്ചു... ആദ്യ സംസാരത്തിൽ നിന്ന് തന്നെ ആ സ്പാർക്ക് എനിക്ക് കിട്ടി.. ഹി ഈസ് ജനുവിൻ... പക്ഷേ.. പെട്ടന്ന് ഒരു നിഗമനത്തിൽ ഞാൻ എത്തുന്നില.. സമയം എടുത്ത് ആലോചിച്ച് മാത്രമേ അതിനൊരു തീരുമാനം ഞാൻ എടുക്കൂ...

ബൈ ദ ബൈ.. എന്താ വിനുവിൻ്റെ അഭിപ്രായം....?"

അതിഥി പറഞ്ഞ കാര്യങ്ങള് കേട്ടപ്പോ എനിക്ക് രണ്ടു കാര്യങ്ങളാണ് ബോധ്യമായത്...

ഒന്ന് ആതിര പറഞ്ഞ പോലെ ഒരു താല്പര്യവും അതിഥിക്ക് എന്നോട് ഇല്ല...

രണ്ട്.. ഞാൻ വിചാരിക്കുന്ന പോലെ അല്ല ഇപ്പൊ എൻ്റെ ലൈഫ് പോയി കൊണ്ടിരിക്കുന്നത്...

"വിനു എന്താ ഒന്നും പറയാത്തത്.."

"അത്.. അതിഥി... എൻ്റെ ജീവിതത്തിൽ ഇത് പോലെ പ്രതി സന്ധി ഘട്ടങ്ങൾ വന്നപ്പോൾ എല്ലാം എൻ്റെ മനസ്സും ബുദ്ധിയും എന്നോട് വിപരീതമായ രണ്ട് കാര്യങ്ങളാണ് പറഞ്ഞിരുന്നത്...

ദാറ്റ് മീൻസ്.. എനിക്ക് അവിടെ രണ്ട് ഓപ്ഷൻ ഉണ്ടായിരുന്നു.. സ്വാഭാവികം ആയും അതിഥിയുടെ ഉള്ളിലും ഇപ്പൊ അങ്ങനെ ഒരു സങ്കർഷം നടക്കുന്നുണ്ടാവം...

എൻ്റെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം എടുക്കുമ്പോൾ എപ്പോഴും ഞാൻ എൻ്റെ

💬 Comments

View all comments