Chapter Title : Soul Mates 11 [Rahul RK]
ലിഫ്റ്റിന് നേരെ നടക്കുമ്പോൾ ആണ് എതിരെ ആശ നടന്ന് വരുന്നത് കണ്ടത്.. അവളാണ് ആദ്യം ലിഫ്റ്റ്റിന് അടുത്ത് എത്തിയത്.. എന്നെ കണ്ടപ്പോൾ അവള് കാത്തു നിന്നു..
അങ്ങനെ ഞങൾ ഒരുമിച്ച് ലിഫ്റ്റിൽ കയറി..
"വിനു നാട്ടിൽ പോയി അല്ലേ.."
"അതെ.. പെട്ടന്ന് ഉണ്ടായ പോക്കാണ്..".
"അത് മനസ്സിലായി.. അല്ലെങ്കിലും പൊതുവേ താൻ ഇപ്പൊ ഈ വഴി ഒന്നും വരാർ ഇല്ലല്ലോ.."
"ഇനി എന്തായാലും എന്നും ഉണ്ടാവും.."
"ഉം.. താൻ വന്നത് ഏതായാലും നല്ല ബെസ്റ്റ് സമയത്ത് ആണ്.. മുംബൈ ബ്രാഞ്ചിലെ വർക്കുകൾ എല്ലാം ഫ്രൈഡേ ആണ് ഇങ്ങോട്ട് ട്രാൻസ്ഫർ ആയത്"
"അപ്പോ ഹെവി വർക്ക് ആയിരിക്കുമല്ലോ.."
"വർക്ക് ലോഡ് കുറക്കാൻ വേണ്ടി ഈ പ്രോജക്ടിന് വേണ്ടി മാത്രം മുബൈ ബ്രാഞ്ചിൽ നിന്ന് ഒരു പ്രോജക്ട് ഹെഡ് വനിട്ടുണ്ട്.."
"ഓഹോ മെയിൽ ഓർ ഫീമെയിൽ..??"
"മെയിൽ.. ഒരു ഹാൻഡ്സം ജെൻ്റിൽമാൻ.."
"ഓഹോ.. കൊള്ളാം.. നമുക്കിട്ട് പണി തരാതെ ഇരുന്നാൽ മതി.."
"ഏയ് പുള്ളി കണ്ടിട്ട് ഡീസൻ്റ് ആണ്.."
"ഹിന്ദി കാർ ഒക്കെ കാണാൻ അങ്ങനെ തന്നെ ആയിരിക്കും.."
ലിഫ്റ്റ് തുറന്നതും ഞങൾ പുറത്തേക്ക് ഇറങ്ങി..
"അതിനു അദ്ദേഹം ഹിന്ദിക്കാരൻ അല്ല.. നല്ല അസ്സൽ മലയാളി ആണ്.."
"ഓഹോ അത് ശരി.."
"ഉം.. അതല്ലേ എല്ലാവർക്കും ആളോട് ഇത്രക്ക് മതിപ്പ്.."
"അതിരിക്കട്ടെ എന്താ ആളുടെ പേര്.."
"അടിപൊളി പേരാണ്.. കെവിൻ റിച്ചാർഡ്..."
ആ പേര് കേട്ടതും ഞാൻ ഒന്ന് ഞെട്ടി...
"എന്താ..??"
"കെവിൻ റിച്ചാർഡ്..."
"കെവിൻ റിച്ചാർഡ്...!!!!"
(തുടരും...)
💬 Comments
View all comments