0%

Chapter Title : Soul Mates 11 [Rahul RK]

Author : Rahul RK Read All Parts 401

പ്രണയിക്കുന്നവരും പുതുതായി വിവാഹിതരായവരും ഇനി വിവാഹം കഴിക്കാൻ പോവുന്നവരും ഇവിടെ വന്ന് പ്രാർത്ഥിച്ചാൽ ഉദ്ദിഷ്ട കാര്യ ലബ്ധി ഉണ്ടാകും എന്നാണ് വിശ്വാസം...

ആതിരക്ക് അവിടെ പോയി പ്രാർത്ഥിക്കാൻ കാരണം ഉണ്ട് പക്ഷേ ഞാൻ എന്ത് പ്രാർത്ഥിക്കും.. ആർക്ക് വേണ്ടി പ്രാർത്ഥിക്കും...

അമ്മയും അമ്മായിയും എന്തൊക്കെയോ സംസാരിച്ച് മുന്നിൽ നടക്കുന്നു..

അതിനു പുറകിൽ ആതിരയും അമ്മുവും മറ്റെന്തൊക്കെയോ സംസാരിച്ച് നടക്കുന്നു..

അതിൻ്റെയും പുറകിൽ ഞാൻ ഒറ്റക്ക് അന്തം വിട്ട് നടക്കുന്നു..

ഇത്ര പെട്ടന്ന് തന്നെ പാറ ചൂടാവൻ തുടങ്ങിയിട്ടുണ്ട്...

ഇനി തിരിച്ച് ഇറങ്ങുമ്പോൾ എന്താവും അവസ്ഥ എന്ന് അറിയില്ല...

അധികം തിരക്ക് ഒന്നും ഉണ്ടാകാൻ സാധ്യതയില്ല.. കാരണം പാറക്ക് മുകളിലേക്ക് കയറാൻ ഞങ്ങളുടെ കൂടെ ആളുകൾ കുറവാണ്..

"എന്താ ഏട്ടാ തളർന്നോ..??"

അമ്മുവാണ് ചോദിച്ചത്...

"പോടി.. ഞാൻ തളർന്നിട്ടൊന്നും ഇല്ല.."

"പക്ഷേ ഞങൾ തളർന്നു... എന്തൊരു കയറ്റം ആണ്..."

"കയറിക്കോ.. നിനക്കൊക്കെ നല്ല ചെക്കന്മാരെ കിട്ടാൻ വേണ്ടി അല്ലേ..."

"ആതു ചേച്ചിക്ക് നല്ല ചെക്കനെ കിട്ടിയല്ലോ.. പിന്നെ എൻ്റെ കാര്യം.. ആദ്യം ഏട്ടൻ്റെ കഴിയട്ടെ എന്നിട്ടു മതി എനിക്ക്.. വല്യേട്ടൻ പിന്നെ പെണ്ണും പിടക്കോഴിയും ഒന്നും വേണ്ട എന്ന് പറഞ്ഞു നടപ്പല്ലേ..."

അമ്മു അത് പറഞ്ഞപ്പോൾ ആണ് ഞാൻ ചേട്ടനെ പറ്റി ആലോചിച്ചത്..

പുള്ളി ആളൊരു വെറൈറ്റി ഐറ്റം ആണ്..

ഞാൻ കാണാൻ തുടങ്ങിയിട്ട് ഇന്ന് വരെ പുള്ളിക്ക് ഒരു പ്രണയമോ ഒരു പെണ്ണിനോട് താൽപര്യമോ ഒന്നും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല...

ഇത്രേം പ്രായമായിട്ടും വീട്ടുകാർ പെണ്ണ് കെട്ടാൻ നിർബന്ധിച്ചിട്ടും പുള്ളി അതിനൊന്നും നിന്ന് കൊടുത്തിട്ടില്ല...

പറയുമ്പോൾ കാണാൻ നല്ല സുന്ദരൻ ആണ് ബാങ്കിൽ നല്ല ഒരു ജോലി ഉണ്ട്..

അത്യാവശ്യം സ്വത്ത് വകകൾ ഒക്കെ ഉള്ള നാട്ടിലെ പേര് കേട്ട ഒരു കുടുംബം എന്നെ പോലെ നല്ല ഒരു അനിയൻ.. എന്നിട്ടും പുള്ളിക്ക് എന്താണ് പെണ്ണ് കെട്ടാൻ തോന്നാത്തത്...

ഒരിക്കൽ അമ്മ പറയുന്നത് കേട്ടു...

നിനക്ക് വേണ്ടെങ്കിൽ കെട്ടണ്ട.. നിൻ്റെ താഴെ രണ്ട് പേര് ഉണ്ട് അവരുടെ കാര്യം ആലോചിക്കണം എന്ന്..

അതിനു മറുപടിയായി ചേട്ടൻ പറഞ്ഞത്.. അവർക്ക് സമയം ആകുമ്പോൾ അവരോട് കെട്ടാൻ പറഞ്ഞേക്ക് എന്നാണ്..

അങ്ങനെ നടന്ന് നടന്ന് ഞങൾ അമ്പലത്തിൽ എത്തി..

ഒരു കൊച്ചു അമ്പലം ആണ്..

പക്ഷേ അമ്മ പറഞ്ഞ പോലെ മുകളിൽ നിന്നുള്ള വ്യൂ ഒരു രക്ഷയും ഇല്ല..

താഴെ ഒരു സൈഡിൽ മനോഹരമായ

💬 Comments

View all comments