Chapter Title : Soul Mates 13 [Rahul RK]
മുഴുവൻ കെവിൻ റിച്ചാർഡിനെ സംബന്ധിക്കുന്ന വിവരങ്ങൾ ആയിരുന്നു..
പക്ഷേ അതിൽ ഞാൻ അത്ര ശ്രദ്ധ കൊടുത്തില്ല..
പ്രധാനമായും ഞാൻ നോക്കിയത് കെവിനിൻ്റെ ചെന്നൈയിലെ അഡ്രസ്സും അവിടത്തെ ഫോൺ നമ്പറോ മറ്റ് കോൺടാക്ട് വിവരങ്ങളോ ആണ്..
കുറച്ച് തപ്പിയപ്പോൾ ഞാൻ അന്വേഷിച്ച വിവരങ്ങൾ എനിക്ക് കിട്ടി..
ഞാൻ ആ വിവരങ്ങളും ആയി നേരെ പോയത് അതിഥിയുടെ വീട്ടിലേക്ക് ആയിരുന്നു...
?????????
അവിടെ എത്തിയതും എന്നെ കാത്ത് അവിടെ വിഷ്ണുവും ജയരാജ് അങ്കിളും അതിഥിയും ഉണ്ടായിരുന്നു..
ഞാൻ നേരെ അവരുടെ അടുത്തേക്ക് ചെന്നു...
എന്നെ കണ്ടതും അങ്കിൾ സംസാരിച്ച് തുടങ്ങി.
"കാര്യങ്ങള് എല്ലാം മോള് പറഞ്ഞു.. എന്താ വിനു ഈ നടക്കുന്നത് ഒക്കെ.."
"കൃത്യമായി ഉത്തരം പറയാൻ എനിക്കും അറിയില്ല അങ്കിൾ.. എവിടെയോ ഒരു ഭാഗം ഇപ്പോഴും നമ്മൾ അറിയാത്തതായി ഈ കഥയിൽ ഉണ്ട്..."
ഞാൻ എനിക്കറിയാവുന്ന കെവിൻ റിച്ചാർഡിനേ കുറിച്ചുള്ള വിവരങ്ങൾ അവരോട് പറഞ്ഞു..
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവർ എല്ലാം എന്നെ പോലെ തന്നെ ആശയ കുഴപ്പത്തിൽ ആണെന്ന് എനിക്ക് മനസ്സിലായി...
ഒന്ന് ആലോചിച്ചു നിന്ന ശേഷം വിഷ്ണു പറഞ്ഞ് തുടങ്ങി..
"വിനോദ്.. എനിക്ക് തോന്നുന്നത് ഒരുപക്ഷേ ആ സ്ത്രീ അവരുടെ ഭർത്താവിൻ്റെ വിവരങ്ങൾ മറ്റൊരാൾക്ക് കൈമാറി അയാളും അവരും ആയിരിക്കും ഈ കാര്യങ്ങള് എല്ലാം ചെയ്യുന്നത് എന്നാണ്..."
"ആ ഒരു സംശയം എനിക്കും തോന്നിയതാണ്.. പക്ഷെ അത് മാത്രമാണ് ശരി എന്ന് ഉറപ്പിക്കാൻ ആയിട്ടില്ല.. ഓഫീസിൽ ഉള്ളത് അതിഥി കണ്ട കെവിൻ അല്ല എന്നതിന് അർത്ഥം അയാൾക്ക് അതിൽ പങ്കില്ല എന്നല്ലല്ലോ.."
ഞാൻ എൻ്റെ സംശയം
💬 Comments
View all comments