Soul Mates 3 [Rahul RK]
📝 Ongoing
👁 395069 views ❤ 780 likes 💬 103 comments
(Warning⚠️ This episode will include Drug Usage, Adult scenes, Explicit languages and other violence incidents. If you're under 18, skip this episode.)
Soul Mates Part 3
Author : Rahul RK | Previous Part
Episode 03 Diary of a Nymphomaniac
Day 01
പ്രിയ്യപ്പെട്ട ഡയറി....
എൻ്റെ പേര് അതിഥി... ഇന്നലെ എൻ്റെ പതിനെട്ടാം പിറന്നാള് ആയിരുന്നു...
അച്ഛൻ എനിക്ക് ഗിഫ്റ്റ് ആയി തന്ന സാധനങ്ങളുടെ കൂട്ടത്തിൽ ഒരാളാണ് നീയും...
വിലപിടിപ്പുള്ള മാലയും വളയും ഡ്രെസ്സും ഒന്നും അല്ല.. കൂട്ടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നിന്നെ ആണ്...
എൻ്റെ പ്രിയ്യപ്പെട്ട ഡയറിയെ....
ആദ്യമായിട്ടാണ് ഞാൻ ഒരു ഡയറി എഴുതുന്നത്.. ഇതിൻ്റെ ഫോർമാറ്റ് ഒന്നും എനിക്ക് വലിയ പരിചയം ഇല്ല.. പക്ഷേ എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഫ്രണ്ടിനോട് മനസ്സ് തുറക്കുന്നത് പോലെ എല്ലാം ഞാൻ നിന്നോട് പറയാം...
പിറന്നാള് ആഘോഷിക്കുന്നത് എനിക്കിപ്പോൾ അത്ര താല്പര്യമുള്ള കാര്യമല്ല.. കാരണം എൻ്റെ പതിനേഴാം പിറന്നാള് ദിവസം ആണ് എൻ്റെ അമ്മക്ക് ഒരു ആക്സിഡൻ്റ് സംഭവിക്കുന്നതും അരയ്ക്ക് കീഴ്പോട്ട് തളർന്നു പോയതും..
അതിനു ശേഷം ഇനി ഞാൻ ബെർത്ത് ഡേ ആഘോഷിക്കില്ല എന്ന് തീരുമാനിച്ചതാണ് പക്ഷേ അമ്മ തന്നെയാണ് നിർബന്ധം പിടിച്ച് അത് പാടില്ല എന്ന് പറഞ്ഞത്...
അമ്മയെ സന്തോഷിപ്പിക്കുക എന്നത് പ്രധാനമായത് കൊണ്ട് ഞങൾ എല്ലാവരും അതിനു സമ്മതിച്ചു...
അതുകൊണ്ട് എനിക
💬 Comments
View all comments