Soul Mates 4 [Rahul RK]
📝 Ongoing
👁 382620 views ❤ 921 likes 💬 68 comments
അമ്മുവിൻ്റെ കൂടെ ഹാളിൽ എത്തിയ ഞാൻ ഡൈനിങ് ടേബിളിൽ ഇരിക്കുന്ന ആളെ കണ്ട് ഞെട്ടി പോയി....
Soul Mates Part 3
Author : Rahul RK | Previous Part
Episode 04 Journey to Chennai
ഡൈനിങ് ടേബിളിൽ ഇരുന്നു ചായ കുടിക്കുന്നത് വേറെ ആരും ആയിരുന്നില്ല അവള് ആയിരുന്നു... ആതിര......
എന്നെ കണ്ടതും അവള് പുച്ഛത്തോടെ ഒന്ന് തല വെട്ടിച്ച് വീണ്ടും ചായ കൂടി തുടർന്നു..
അവളിൽ നിന്ന് കൂടുതൽ ഒന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല...
ഞാൻ അമ്മുവിന് നേരെ തിരിഞ്ഞു...
"ഈ മാരണം എപ്പോൾ വന്നു കേറി..??"
"വന്നിട്ട് കുറച്ച് നേരമായി.. യാത്ര പറയാൻ വന്നതാ..."
"യാത്രയോ..?? ഇവൾ എന്താ നാട് വിട്ട് പോവാണോ..??"
"ചേച്ചിക്ക് ചെന്നൈയില് കോളേജിൽ അഡ്മിഷൻ കിട്ടിയില്ലേ അതിനു ജോയിൻ ചെയ്യാൻ അങ്ങോട്ട് പോവാണ് എന്ന്..."
"ഓഹോ..."
അമ്മു അത് പറഞ്ഞപ്പോൾ ആണ് ഞാൻ ഏട്ടൻ ഇന്നലെ പറഞ്ഞ ചെന്നൈയിലെ കമ്പനിയെ കുറിച്ച് ഓർത്തത്...
വേഗം തന്നെ പ്രഭാത കൃത്യങ്ങൾ ഒക്കെ തീർത്ത് ഞാൻ ഫോൺ എടുത്ത് പുറത്തേക്ക് ഇറങ്ങി...
അമ്മയും അമ്മുവും ആതിരയും അടുക്കളയിൽ ആണ്.. അച്ഛനും ചേട്ടനും സ്വാഭാവികം ആയും പുറത്ത് പോയി കാണും...
ഞാൻ കുറച്ച് മാറി പുറത്തെ കോൺക്രീറ്റ് ബെഞ്ചിൽ പോയി ഇരുന്നു..
ചേട്ടൻ മെസ്സേജായി അയച്ചു തന്ന നമ്പർ എടുത്ത് അതിലേക്ക് കോൾ ചെയ്തു...
ഒന്ന് രണ്ട് ബെല്ലിൽ തന്നെ കോൾ കണക്ട് ആയി...
"ഹലോ.. ഡിക്കോട ഐടി സോലൂഷൻസ്.."
"ഹായ്.. മൈ നെയിം ഈസ്
💬 Comments
View all comments