Chapter Title : Soul Mates 6 [Rahul RK]
എന്ന് പറഞ്ഞത്.. എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല...
ഞാൻ വീണ്ടും ഗേറ്റ് കടന്ന് അകത്തേക്ക് കയറി ചെന്നു...
സിറ്റ് ഔട്ടിൽ മിന്നുവിൻ്റെ കൂടെ അതിഥിയും നീതു ചേച്ചിയും ഉണ്ടായിരുന്നു...
ദൈവമേ ഇനി എന്തെങ്കിലും പണി ആണോ..
ഞാൻ നടന്നു അവരുടെ അടുത്തേക്ക് ചെന്നു...
"എന്നെ.. കാണണം എന്ന് പറഞ്ഞിരുന്നോ..??"
"ഈ മോഡൽ ഒക്കെ വിനോദ് ആണോ ഉണ്ടാക്കിയത്..??"
"അതെ.. എന്ത് പറ്റി.."
"ഇതൊക്കെ ഉണ്ടാക്കാൻ എന്നെ കൂടെ പഠിപ്പിക്കാവോ..??"
അതിഥിയുടെ നിഷ്കളങ്കമായ ചോദ്യം കേട്ട് സത്യത്തിൽ എനിക്ക് ചിരിയാണോ അതോ അൽഭുതം ആണോ ഉണ്ടായത് എന്നറിയില്ല...
നീതു ചേച്ചിയെ നോക്കിയപ്പോൾ പുള്ളിക്കാരി സന്തോഷത്തോടെ കണ്ണടച്ച് കാണിച്ച് അകത്തേക്ക് പോയി...
അങ്ങനെ ഞാനും മിന്നുവും അതിഥിയും കൂടി അവിടെ ഇരുന്ന് ഓരോ മോഡലുകൾ ഉണ്ടാക്കാൻ തുടങ്ങി..
ഓരോ പേപ്പറും മടക്കേണ്ട രീതിയും മുറിക്കേണ്ട രീതിയും എല്ലാം ഞാൻ അവരെ പഠിപ്പിച്ചു...
എല്ലാം വളരെ കൗതുകത്തോടെ ആണ് അതിഥി നോക്കി കണ്ടത്...
മിനിമോൾ കൂടെ ഉള്ളത് കൊണ്ട് തമാശയും കളിയും ചിരിയും ഒക്കെ ആയി സംഗതി നല്ല രസം ആയിരുന്നു..
ഈ ഒരു സംഭവത്തോടെ എനിക്ക് ഒരു കാര്യം മനസ്സിലായി..
അതിഥിയുടെ മനസ്സിൽ കയറി പറ്റാൻ അവള് ചെയ്യുന്ന കാര്യങ്ങളെ പൊക്കി പറയുകയും സപ്പോർട്ട് ചെയ്യുകയും അല്ല വേണ്ടത് എന്നും അവള് കാണാത്ത അല്ലെങ്കിൽ അനുഭവിച്ചിട്ടില്ലാത്ത കാര്യങ്ങളെ അവൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ആണ് വേണ്ടത് എന്നും...
അതിഥി കാര്യങ്ങള് പഠിച്ചെടുക്കാൻ വളരെ മിടുക്കിയാണ്...
വളരെ എളുപ്പത്തിൽ ആണ് അവള് ഓരോരോ കാര്യങ്ങളും പഠിച്ചെടുക്കുന്നത്..
അവളെ ആകർഷിക്കാൻ വന്നിട്ട് ഓരോ നിമിഷം കഴിയും തോറും ഞാൻ ആണ് അവളിലേക്ക് കൂടുതൽ ആകൃഷ്ടൻ ആവുന്നത്...
അങ്ങനെ ഒരുപാട് നേരം ഞങൾ അവിടെ ചിലവഴിച്ചു...
ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ ജീവിതത്തിൽ വളരെ അധികം എൻജോയ് ചെയ്ത നിമിഷം..
എല്ലാം കഴിഞ്ഞ് എഴുന്നേൽക്കാൻ നേരം മിന്നു പറഞ്ഞു..
"അതിഥി ചേച്ചി ഇന്നാ ഞാൻ ചിരിച്ച് കണ്ടെ..."
മിന്നു അത് പറഞ്ഞപ്പോൾ അതിഥി വെറുതെ ഒന്ന് ചിരിക്കുക മാത്രം ആണ് ചെയ്തത്...
ഞങ്ങൾ എല്ലാവരും എഴുന്നേറ്റതും നീതു ചേച്ചി അങ്ങോട്ട് വന്നു...
"ഇനി കുറച്ച് കഴിഞ്ഞ് ചെയ്യാം.. എല്ലാരും വാ ചോറുണ്ണാൻ ആയി..."
അങ്ങനെ ഞാൻ ആദ്യമായി ആ വീടിൻ്റെ ഡൈനിങ് റൂമിലേക്ക് നടന്നു...
എനിക്ക് മുന്നിൽ ഉള്ള വലിയ തീൻ മേശയും അതിൽ നിരത്തി വച്ചിരിക്കുന്ന വിഭവങ്ങളും കണ്ടപ്പോൾ
💬 Comments
View all comments