Chapter Title : Soul Mates 6 [Rahul RK]
ഇപ്പൊ ഉള്ള ഈ ലൈഫ് തന്നെ ആണ്...
അങ്ങനെ ഉള്ളപ്പോൾ ഞാൻ എന്തിന് അവളെ അവളുടെ ലോകത്ത് നിന്ന് അവള് വരാൻ ആഗ്രഹിക്കാത്ത മറ്റൊരു ലോകത്തേക്ക് കൊണ്ട് വരാൻ ശ്രമിക്കണം...
വേണ്ട.. എനിക്കിതിന് കഴിയില്ല എന്ന് നീതു ചേച്ചിയോടും അതിഥിയുടെ അച്ഛനോടും പറയാൻ ഞാൻ തീരുമാനിച്ചു...
അങ്ങനെ ഞാൻ അകത്തേക്ക് ചെന്ന് നീതു ചേച്ചിയെ കണ്ട് അതിഥി പറഞ്ഞ കാര്യങ്ങള് അവരോട് പറഞ്ഞു..
"എടാ.. എന്നിട്ട്.. എന്നിട്ട് എന്താ നിൻ്റെ തീരുമാനം..??"
"എനിക്കിത് കഴിയില്ല ചേച്ചി.. എനിക്കെന്നല്ല ആർക്കും അത് പറ്റും എന്ന് തോന്നുന്നില്ല.. അവള് ഈ കാര്യത്തിൽ ഭയങ്കര സീരിയസ് ആണ്.. അവളെ തിരുത്താൻ ആവില്ല.. അതിലും നല്ലത് അവളെ അവളുടെ ഇഷ്ടത്തിന് ജീവിക്കാൻ വിടുന്നത് അല്ലേ..."
"ഹും... ഞാൻ എന്തായാലും ചേട്ടനോട് സംസാരിച്ചിട്ടു നിന്നെ അറിയിക്കാം..."
"ശരി ചേച്ചി... എന്നാല് ഞാൻ ഇറങ്ങുവാ..."
"ഓകെ ടാ..."
ഞാൻ പുറത്തേക്ക് ഇറങ്ങാൻ ആയി വന്നതും സിറ്റ് ഔട്ടിൽ ആട്ട് കട്ടിലിൽ ഇരുന്നു കുറെ വർണ പേപ്പറുകളും കത്രികയും പശയും ഒക്കെ വച്ച് എന്തൊക്കെയോ ചെയ്യുന്ന നീതു ചേച്ചിയുടെ മകൾ മിന്നുവിനെ കണ്ടു...
ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..
"ഹായ് മിന്നൂസ്..."
"ഹായ് വിനു അങ്കിൾ..."
"ഇതെന്താ പരിപാടി..??"
"ഇതൊക്കെ.. എൻ്റെ.. സ്കൂളിക്ക് ഉള്ള വർക്കാ.."
"ഇതെന്ത് വർക്ക.. ഈ പേപ്പറും പശയും ഒക്കെ വച്ച്.."
"ഈ പേപ്പർ വച്ച്.. കുറെ സാധനങ്ങൾ ഉണ്ടാക്കണം.. ആന, കടുവ, സിംഹം, കാക്ക,കുയിൽ അങ്ങനെ അങ്ങനെ..."
"ഹൊ.. അതിൻ്റെ ഒക്കെ രൂപം ഈ പേപ്പർ വച്ച് ഉണ്ടാക്കണം അല്ലേ..."
"അതെ..
💬 Comments
View all comments