Chapter Title : Soul Mates 7 [Rahul RK]
ഇപ്പൊൾ ഇതിനേക്കാൾ വലിയ ഒരു സമുദ്രം ആർത്തലക്കുന്ന ശബ്ദം എനിക്ക് കേൾക്കാമായിരുന്നു...
നിശബ്ദത ഭേദിച്ച് കൊണ്ട് അതിഥി സംസാരിച്ച് തുടങ്ങി...
"വിനോദ്.. തനിക്ക് ഡിപ്രഷൻ എന്താണ് എന്നറിയാമോ...??"
"ശരിക്കും അറിയില്ല... പക്ഷേ.. ജീവിതത്തോട് തോന്നുന്ന ഒരു തരം മടുപ്പ് ആണെന്ന് തോന്നുന്നു..."
"ആ മടുപ്പ് എവിടെ നിന്ന് ഉണ്ടാകുന്നു എന്നറിയാമോ..??"
"തീർച്ചയായും അവരുടെ ജീവിതാനുഭവങ്ങൾ തന്നെ ആവും.."
"ഒരാൾക്ക് ആത്മഹത്യ ചെയ്യാൻ തോന്നുന്നത് എപ്പോൾ ആണെന്ന് അറിയാമോ..??"
"സെയിം ആൻസർ.. ജീവിതത്തിനോട് ഉള്ള മടുപ്പ്.. അല്ലെങ്കിൽ പ്രശ്നങ്ങൾ നേരിടാനുള്ള ഭയം..."
"വിനോദിന് പ്രശ്നങ്ങൾ നേരിടാൻ ഭയം ഇല്ലെ..??"
"ഇല്ല.. എൻ്റെ ജീവിതത്തില് എന്ത് പ്രശ്നം വന്നാലും അത് നേരിടാൻ ഞാൻ പൂർണമായും തയ്യാറാണ്..."
"ഹും.. "
"അതുകൊണ്ട് തന്നെ എനിക്ക് ഇതാ വരെ ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടില്ല... ആഫ്റ്റർ ആൾ അതൊരു ക്രിമിനൽ ഒഫൻസ് കൂടി അല്ലേ..."
"വിനോദ് ഇപ്പൊ നിൽക്കുന്നത് ഒരു അഞ്ച് നില കെട്ടിടത്തിൻ്റെ മുകളിൽ ജനാലക്കു അരികിൽ ആണെന്ന് വിചാരിക്കുക.. തനിക്ക് ആ ജനലിലൂടെ പുറത്തേക്ക് ചാടാൻ തോന്നുമോ..??"
"അഫ്കോഴ്സ് നോ.. അങ്ങനെ ഒക്കെ നോർമൽ ആയ ആർക്കെങ്കിലും തോന്നുമോ.. എനിക്ക് ആണെങ്കിൽ ഹൈറ്റ് ഒക്കെ ഇത്തിരി പേടിയാ..."
"ഹും.. ആ കെട്ടിടത്തിൻ്റെ ഉള്ളിൽ തീ കൊണ്ട് നിറഞ്ഞാൽ...?? മിനിറ്റുകൾക്കുള്ളിൽ ആ തീ വിനോദിനെ വിഴുങ്ങും എന്ന അവസ്ഥ വന്നാൽ...?? ചാടുമോ അതോ ആ തീയിൽ സ്വയം ജീവൻ ഒടുക്കുമോ..??"
അതിഥിയുടെ ആ ചോദ്യം എന്നെ തീർത്തും കൺഫ്യൂഷനിൽ ആക്കി..
"അങ്ങനെ ചോദിച്ചാൽ ചിലപ്പോ... ചിലപ്പോ ചാടുമായിരിക്കും..."
"അതെ.. ആ ഒരു അവസ്ഥയാണ്
💬 Comments
View all comments