Soul Mates 9 [Rahul RK]
📝 Ongoing
👁 226719 views ❤ 1107 likes 💬 117 comments
ഈ കഥയുടെ ആദ്യ ഭാഗത്തിന് നിങൾ തന്ന പ്രോത്സാഹനങൾക്ക് ഒരുപാട് നന്ദി..
ആദ്യ ഭാഗങ്ങൾ വായിക്കാത്തവർ ദയവായി ആ ഭാഗങ്ങൾ വായിക്കുക..
Soul Mates Part 9
Author : Rahul RK | Previous Part
Episode 09 Escape
തിരികെ ഞാൻ എന്തെങ്കിലും പറയുന്നതിനോ ചോദിക്കുന്നതിനോ മുന്നേ ആ കോൾ കട്ടായി...
പേരോ വിവരങ്ങളോ ഒന്നും പറഞ്ഞില്ല എങ്കിലും എന്നെ വിളിച്ചിരിക്കുന്നത് സന്ധ്യയുടെ ആരോ ആണെന്ന് എനിക്ക് മനസ്സിലായി...
ശേ.. ഏത് നേരത്താണാണോ അവളെ കേറി അടിക്കാൻ തോന്നിയത്...
എന്നാലും ഇത്ര പെട്ടന്ന് അവള് അത് അവളുടെ വീട്ടിൽ പോയി പറഞ്ഞോ...
ഇനി ഏതായാലും വരുന്നിടത്ത് വച്ച് കാണാം..
ഞാൻ ഫോൺ പോക്കറ്റിൽ ഇട്ട് വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുത്തു...
കുറച്ച് ദൂരം പൊന്നപോൾ തന്നെ ഫോൺ വീണ്ടും റിംഗ് ചെയ്യാൻ തുടങ്ങി..
ചെറിയ ടെൻഷനോടെ ഞാൻ വണ്ടി സൈഡിലേക്ക് ഒതുക്കി ഫോൺ പുറത്തെടുത്തു...
നോക്കിയപ്പോൾ ഒപ്പോസിറ്റ് ഫ്ലാറ്റിലെ പിള്ള ചേട്ടൻ ആയിരുന്നു
"ഹലോ ചേട്ടാ.."
"നീ എവിടെയാ വിനു..??"
"ഞാൻ ഒന്ന് ഓഫീസ് വരെ പോന്നതാ.. എന്ത് പറ്റി ചേട്ടാ..."
"ഇവിടെ ഫ്ലാറ്റിൽ ആകെ പ്രശനം ആണ് നീ ഇപ്പൊ ഇങ്ങോട്ട് വരണ്ട..."
"പ്രശ്നമോ..?? എന്ത് പ്രശനം..??"
"ആ രാമ സ്വാമി നായ്ക്കരുടെ ആളുകൾ വന്ന് ഇവിടെ മൊത്തം അരിച്ച് പെറുക്കിയിട്ടാ പോയത്.. നിന്നെ അന്വേഷിച്ച് ആണ് അവർ വന്നത്.. അല്ല നീയും അവരും തമിൽ എന്താ പ്രശനം...??"
രാമ സ്വാമി നായ്ക്കർ
💬 Comments
View all comments